Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സന്തോഷവതിയായിരിക്കുക എന്നത് ഒരു തെരഞ്ഞെടുപ്പാണ്; നിങ്ങളുടെ അഭിപ്രായവും നെഗറ്റീവിറ്റിയും നിങ്ങളുടെ കയ്യിൽ തന്നെ വെച്ചേക്കൂ; ബിക്കിനി വേഷത്തിൽ വീണ്ടും മലൈക അറോറ

സന്തോഷവതിയായിരിക്കുക എന്നത് ഒരു തെരഞ്ഞെടുപ്പാണ്; നിങ്ങളുടെ അഭിപ്രായവും നെഗറ്റീവിറ്റിയും നിങ്ങളുടെ കയ്യിൽ തന്നെ വെച്ചേക്കൂ; ബിക്കിനി വേഷത്തിൽ വീണ്ടും മലൈക അറോറ

രാഴ്‌ച്ച മുമ്പാണ് വെറും ബിക്കിനി ധരിച്ച് തലകുത്തി നിൽക്കുന്ന മലൈക്ക അറോറയുടെ ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായത്. ചിത്രങ്ങൾ പുറത്ത് വന്നതോടെ നടിക്ക് നേരെ വിമർശനവുമായി ഒരുകൂട്ടർ രംഗത്തെത്തിയിരുന്നു. ഇപ്പോളിതാ ഇവർക്കായി വീണ്ടും ബിക്കിനി ഫോട്ടോയുമായി എത്തിയിരിക്കുകയാണ് നടി.

തന്റെ കിടിലൻ ബിക്കിനി ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തുകൊണ്ട് സൈബർ ആങ്ങളമാർക്ക് താക്കീത് നൽകുക കൂടിയാണ് നടി.സന്തോഷവതിയായിരിക്കുക എന്നത് ഒരു തെരഞ്ഞെടുപ്പാണ്. താൻ തെരഞ്ഞെടുക്കുന്നത് സന്തോഷമാണ്. നിങ്ങളുടെ അഭിപ്രായവും നെഗറ്റീവിറ്റിയും നിങ്ങളുടെ കയ്യിൽ തന്നെ വെച്ചേക്കു എന്നാണ് മലൈകയുടെ മുന്നറിയിപ്പ്.

ഗോസിപ്പ് കോളങ്ങളുടെയും പാപ്പരാസികളുടെയും ആകാക്ഷകൾക്ക് വിരാമമിട്ടുകൊണ്ട് മലൈക്ക അറോറയും അർജ്ജുൻ കപൂറും ഈ മാസം 19ന് വിവാഹിതരാകുമെന്ന റിപ്പോർട്ടുണ്ട്.
കഴിഞ്ഞ കുറേ മാസങ്ങളായി അർജുന്റെയും മലൈക്കയുടേയും പ്രണയകഥ ബോളിവുഡിൽ ചർച്ച വിഷയമാണ്. നടൻ സൽമാൻ ഖാന്റെ സഹോദരനും നടനുമായ അർബ്ബസ് ഖാന്റെ ആദ്യ ഭാര്യയാണ് മല്ലെക. വിവാഹ മോചനത്തിനു ശേഷമാണ് ഇവർ അർജുനുമായുള്ള വിവാഹത്തിന് തയ്യാറെടുക്കുന്നത്. അർബ്ബസ്-മലൈക ദമ്ബതികൾക്ക് ഒരു മകനുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP