Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ട്രെയിലർ ലോഞ്ചിൽ ഗ്ലാമർ വേഷത്തിലെത്തി കൈയടി നേടി അനഘ; മലയാളിയുടെ ആദ്യ തെലുങ്ക് ചിത്രത്തിന്റെ റിലീസ് ഉടൻ; ഗുണ 369ലൂടെ താരറാണിയാകാൻ എത്തുന്നത് രക്ഷാധികാരി ബൈജുവിലെ തനി നാടൻ നായിക

ട്രെയിലർ ലോഞ്ചിൽ ഗ്ലാമർ വേഷത്തിലെത്തി കൈയടി നേടി അനഘ; മലയാളിയുടെ ആദ്യ തെലുങ്ക് ചിത്രത്തിന്റെ റിലീസ് ഉടൻ; ഗുണ 369ലൂടെ താരറാണിയാകാൻ എത്തുന്നത് രക്ഷാധികാരി ബൈജുവിലെ തനി നാടൻ നായിക

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മലയാളത്തിൽ നിന്ന് ഒരു നടി കൂടി തെന്നിന്ത്യ കീഴടക്കാനെത്തുന്നു. രക്ഷാധികാരി ബൈജു എന്ന സൂപ്പർ ഹിറ്റ് മലയാളം സിനിമയിലൂടെ ശ്രദ്ധേയയായ യുവനടി അനഘയാണ് തെന്നിന്ത്യയിൽ സജീവമാകുന്ന മലയാളി.

ഈ വർഷം നട്പേ തുണൈ എന്ന ചിത്രത്തിലൂടെ തമിഴകത്ത് അരങ്ങേറ്റം നടത്തിയ താരം തെലുങ്കിലും സജീവമാകുകയാണ്. നടിയുടെ ആദ്യ തെലുങ്ക് ചിത്രം റിലീസിനൊരുങ്ങുകയാണ്. ഗുണ 369 എന്നാണ് ചിത്രത്തിന്റെ പേര്. ആർഎക്സ് 100 എന്ന ചിത്രത്തിലൂടെ തിളങ്ങിയ കാർത്തികേയ ആണ് നായകൻ.

ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിൽ ഗ്ലാമർ വേഷത്തിലായിരുന്നു നടി എത്തിയത്. ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു. രക്ഷാധികാരി ബൈജുവിൽ ബിജു മേനോന്റെ ഭാര്യയായാണ് അനഘ അഭിനയിച്ചത്. സൗബിൻ ഷാഹിർ സംവിധാനം ചെയ്ത പറവയിലും അനഘ അഭിനയിച്ചിരുന്നു. ഷെയ്ൻ നിഗം അവതരപ്പിച്ച കഥാപാത്രത്തിന്റെ സുഹൃത്തായാണ് നടി എത്തിയത്. ബിജു മേനോൻ ചിത്രം 'റോസാപ്പൂ' ആണ് നടി അവസാനമായി അഭിനയിച്ച മലയാളചിത്രം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP