Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പണ്ടു ഞാൻ നിന്റെ വീട്ടിൽ വന്നാൽ അതു സൗഹൃദം, ഇന്നു വന്നാൽ അതു മതസൗഹാർദ്ദം, അല്ലേടാ? കേരളത്തിലെ സാമൂഹ്യ സാഹചര്യത്തെ കുറിച്ച് മമ്മൂട്ടി ബാലചന്ദ്രൻ ചുള്ളിക്കാടിനോട് പറഞ്ഞത്

പണ്ടു ഞാൻ നിന്റെ വീട്ടിൽ വന്നാൽ അതു സൗഹൃദം, ഇന്നു വന്നാൽ അതു മതസൗഹാർദ്ദം, അല്ലേടാ? കേരളത്തിലെ സാമൂഹ്യ സാഹചര്യത്തെ കുറിച്ച് മമ്മൂട്ടി ബാലചന്ദ്രൻ ചുള്ളിക്കാടിനോട് പറഞ്ഞത്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: 'പണ്ടു ഞാൻ നിന്റെ വീട്ടിൽ വന്നാൽ അതു സൗഹൃദം. ഇന്നു വന്നാൽ അതു മതസൗഹാർദ്ദം, അല്ലേടാ?' ചോദിക്കുന്നത് നടൻ മമ്മൂട്ടിയാണ്. മലയാളത്തിന്റെ പ്രിയ സാഹിത്യക്കാരൻ ബാലചന്ദ്രൻ ചുള്ളിക്കാടിനോടാണ് അദ്ദേഹം ഈ ചോദ്യം ഉന്നയിച്ചത്. കേരളത്തിലെ നിലവിലെ സമൂഹ്യ സാഹചര്യത്തെ കുറിച്ച് സംസാരിച്ചു കൊണ്ടാണ് മമ്മൂട്ടിയും ഈ ചോദ്യം. ചുള്ളിക്കാടിനോട് ഇന്നലെയാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്. നിലവിലെ സാഹചര്യത്തിലെ ആശങ്ക വെളിപ്പെടുത്തുകയായിരുന്നു മമ്മൂട്ടി. ചുള്ളിക്കാട് പറഞ്ഞതായ് സുഹൃത്തും എഴുത്തുകാരനുമായ എസ് ഗോപാലകൃഷ്ണനാണ് പങ്കുവെച്ചു.

എസ് ഗോപാലകൃഷ്ണന്റെ ഫേസ്‌ബുക്ക് പോസ്റ്റ്;

വൈപ്പിൻ ദ്വീപിലെ എടവനക്കാട്ട് കായൽക്കരയിലായിരുന്നു ഇന്നലെ എനിക്ക് ജോലി. മമ്മുട്ടിയാണ് നായകൻ. ഉച്ചയ്ക്ക് ഷൂട്ടിംഗിന്റെ ഇടവേളയിൽ മറ്റുള്ളവരുമായി തമാശ പറഞ്ഞ് ഇരുന്ന അദ്ദേഹം ഇടയ്ക്ക് നിശ്ശബ്ദനായി. ചിന്താമഗ്നനായി. എന്നെ അരികിലേക്ക് വിളിച്ചു. ശബ്ദം അമർത്തി എന്നോടു ചോദിച്ചു:

'സോഷ്യൽ കണ്ടീഷൻ വളരെ മോശമാണ്. അല്ലേടാ?'

'അതെ.'

ഞാൻ ഭാരപ്പെട്ട് പറഞ്ഞു.

ഞങ്ങളപ്പോൾ മഹാരാജാസിലെ പൂർവവിദ്യാർത്ഥികളായി.

കനത്ത ഒരു മൂളലോടെ മമ്മുക്ക കായൽപ്പരപ്പിലേക്കു നോക്കി. ഒറ്റ മേഘവും ഇല്ലാത്ത നീലാകാശത്തിനു കീഴിൽ കത്തിക്കാളുന്ന ഉച്ചവെയിലിൽ വിഷനീലമായി വെട്ടിത്തിളങ്ങുന്ന കായൽപ്പരപ്പ്.

എന്നെ നോക്കി വിഷാദം നിറഞ്ഞ ഒരു ചിരിയോടെ മമ്മുക്ക ചോദിച്ചു:

' പണ്ടു ഞാൻ നിന്റെ വീട്ടിൽ വന്നാൽ അതു സൗഹൃദം. ഇന്നു വന്നാൽ അതു മതസൗഹാർദ്ദം. അല്ലേടാ?'

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP