Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മോഹൻലാലിനൊപ്പം അഭിനയിക്കില്ലെന്ന് മമ്മൂട്ടി വാശിപിടിച്ചു; തിരക്കഥ പൂർത്തിയായ സിനിമ ഉപേക്ഷിച്ചത്‌ മാനസിക പ്രയാസമുണ്ടാക്കി; ഷാജി കൈലാസിന് പറയാനുള്ളത്‌

മോഹൻലാലിനൊപ്പം അഭിനയിക്കില്ലെന്ന് മമ്മൂട്ടി വാശിപിടിച്ചു; തിരക്കഥ പൂർത്തിയായ സിനിമ ഉപേക്ഷിച്ചത്‌ മാനസിക പ്രയാസമുണ്ടാക്കി; ഷാജി കൈലാസിന് പറയാനുള്ളത്‌

ലയാളത്തിന്റെ സൂപ്പർഹിറ്റ് ആക്ഷൻ സിനിമകളുടെ സംവിധായകൻ ഷാജി കൈലാസ് ചിത്രത്തിലൂടെ സൂപ്പർ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കാൻ പോകുന്നുവെന്ന വാർത്ത താരങ്ങളുടെ ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഷാജി കൈലാസിന്റെ സംവിധാനത്തിലൊരുങ്ങുന്ന ഈ ചിത്രം മലയാള സിനിമയിൽ വിജയഗാഥ തീർക്കുമെന്ന വാർത്തകളും ശക്തമായിരുന്നു. എന്നാൽ ഈ പ്രതീക്ഷകളെ കാറ്റിൽപറത്തി ചിത്രം പാതിവഴിയിൽ ഉപേക്ഷച്ചതായ വാർത്തകളാണ് അവസാനമായി പുറത്തുവന്നത്. ഷാജി കൈലാസ് തന്നെയാണ് ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്.

ചിത്രത്തിൽ മോഹൻലാലിനൊപ്പം അഭിനയിക്കാൻ തയ്യാറല്ലെന്ന് മമ്മൂട്ടി വ്യക്തമാക്കിയതോടെ ചിത്രം ഉപേക്ഷിക്കുകയായിരുന്നു എന്നാണ് ഷാജി കൈലാസ് നൽകുന്ന വിശദീകരണം. എന്നാൽ മമ്മൂട്ടിയെ ഈ തീരുമാനത്തിലേക്ക് നയിച്ച കാരണമെന്തെന്ന് വിശദമാക്കാൻ ഷാജി കൈലാസ് തയ്യാറായില്ല. ഇരു താരങ്ങളെയും ലക്ഷ്യമിട്ട് ഒരുക്കിയ കഥയും കഥാപാത്രങ്ങളുമായതിനാൽ മറ്റു താരങ്ങളെ നിരത്തി ചിത്രം മുന്നോട്ട് കൊണ്ടുപോകേണ്ടെന്നാണ് ഷാജി കൈലാസിന്റെ തീരുമാനം.

മമ്മൂട്ടിക്കും മോഹൻലാലിനും വേണ്ടിയുള്ള രണ്ട് അസ്സൽ കഥാപാത്രങ്ങളെ ഉണ്ടാക്കിയ ശേഷമാണ് ആ ചിത്രത്തിന് വേണ്ടി രൺജിയും രഞ്ജിതും കഥയുണ്ടാക്കിയിരുന്നതെന്നും ഷാജി കൈലാസ് പറയുന്നു. മോഹൻലാലും മമ്മൂട്ടിയും ചെയ്താൽ മാത്രമേ ആ കാരക്ടേഴ്‌സും സിനിമയും സാധ്യമാകൂ. പക്ഷേ മോഹൻലാലിന്റെ കൂടെ അഭിനയിക്കില്ലെന്ന് മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടി അങ്ങനെ നിലപാട് വ്യക്തമാക്കിയതോട് ആ പ്രൊജക്ട് ഉപേക്ഷിച്ചതായും, തനിക്ക് വലിയ മാനസിക പ്രയാസമായി ഈ സംഭവങ്ങളെന്നും ഷാജി കൈലാസ് വ്യക്തമാക്കി.

മലയാളത്തിൽ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയെ നായകനാക്കി സിനിമ പുതിയ സംവിധാനം ചെയ്യാനൊരുങ്ങുകയാണ് ഷാജികൈലാസ് ഇപ്പോൾ.എന്റെ സിനിമയിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്ന ഫയർ ഉള്ള ചിത്രമായിരിക്കും അടുത്തതെന്നും അദ്ദേഹം ഉറപ്പ് നല്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP