Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഞാൻ പഠിപ്പിച്ചതൊക്കെ ശിഷ്യരെ നന്നായി പഠിപ്പിക്കണം; എന്റെ ശിഷ്യ ഇങ്ങനെ ഒരു സ്‌കൂൾ തുടങ്ങുന്നതിൽ വളരെ സന്തോഷം; നൃത്തം ചെയ്ത് നടക്കുന്നതു കൊണ്ട് എല്ലായിപ്പോഴും എല്ലായിടത്തും എത്താൻ കഴിഞ്ഞെന്ന് വരില്ല; നടി കൃഷ്ണ പ്രഭയുടെ ഡാൻ സ്‌കൂൾ ഉദ്ഘാടനത്തിൽ ചിരിപടർത്തി മമ്മൂട്ടി

'ഞാൻ പഠിപ്പിച്ചതൊക്കെ ശിഷ്യരെ നന്നായി പഠിപ്പിക്കണം; എന്റെ ശിഷ്യ ഇങ്ങനെ ഒരു സ്‌കൂൾ തുടങ്ങുന്നതിൽ വളരെ സന്തോഷം; നൃത്തം ചെയ്ത് നടക്കുന്നതു കൊണ്ട് എല്ലായിപ്പോഴും എല്ലായിടത്തും എത്താൻ കഴിഞ്ഞെന്ന് വരില്ല; നടി കൃഷ്ണ പ്രഭയുടെ ഡാൻ സ്‌കൂൾ ഉദ്ഘാടനത്തിൽ ചിരിപടർത്തി മമ്മൂട്ടി

മറുനാടൻ ഡെസ്‌ക്‌

മലയാള സിനിമയിലെ മൾട്ടി ടാസ്‌കറാണ് അഭിനേത്രിമാരിൽ ഒരാളായ കൃഷ്ണപ്രഭ. നടി, നർത്തകി, ഗായിക, അവതാരക എന്നീ നിലകളിലൊക്കെ ഏറെ ശ്രദ്ധേയയായ കൃഷ്ണപ്രഭയുടെ വലിയൊരു സ്വപ്‌നം യാഥാർത്ഥ്യമായ ദിവസമായിരുന്നു ഇന്ന്. കൊച്ചി പനംമ്പിള്ളി നഗറിൽ സ്വന്തമായൊരു ആർട്‌സ് സ്‌കൂൾ ആരംഭിക്കുക എന്ന കൃഷ്ണപ്രഭയുടെ വലിയൊരു സ്വപ്നത്തിനു കൂടിയാണ് മെഗാ സ്റ്റാർ മമ്മൂട്ടി ഇന്ന് തിരികൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചത്. ജൈനിക എന്നാണ് കൃഷ്ണപ്രഭയുടെ ആർട്‌സ് സ്‌കൂളിനു പേരു നൽകിയിരിക്കുന്നത്.

കൃഷ്ണ പ്രഭ, ഞാൻ പഠിപ്പിച്ചതൊക്കെ ശിഷ്യരെ നന്നായി പഠിപ്പിക്കണം, എന്റെ ശിഷ്യ ഇങ്ങനെ ഒരു സ്‌കൂൾ തുടങ്ങുന്നതിൽ വളരെ സന്തോഷമുണ്ട്. ഞാൻ പിന്നെ ലോകത്തെമ്പാടും നൃത്തം ചെയ്ത് നടക്കുന്നതു കൊണ്ട് എല്ലായിപ്പോഴും എല്ലായിടത്തും എത്താൻ കഴിഞ്ഞോണം എന്നില്ല..' ഉദ്ഘാടനത്തിന് ശേഷം മമ്മൂട്ടി പറഞ്ഞ വാക്കുകൾ വേദിയിൽ ചിരിപടർത്തി.

തിരക്കുകൾക്കിടയിലും തന്റെ ഈ ചെറിയ ചടങ്ങിനെത്തിയ മമ്മൂക്കയോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്നും കൃഷ്ണ പ്രഭ പറഞ്ഞു. വിളിക്കാതിരുന്നിട്ടും ഇങ്ങോട്ട് വിളിച്ചു ചോദിച്ചാണ് താനെത്തിയതെന്ന് കൃഷ്ണ പ്രഭയെ ട്രോളി മിമിക്രി കലാകാരനും നടനും സംവിധായകനുമായ രമേശ് പിഷാരടി. അതാണ് ചടങ്ങിൽ എത്താൻ വൈകിയത്.എന്നാലും മമ്മൂക്കയോട് വിളിച്ച് എല്ലാം നന്നായി ചെയ്യണമെന്ന് ഏൽപിച്ചിരുന്നു.

ഉദ്ഘാടനം കഴിഞ്ഞ ഉടനെ വിളിച്ച് എല്ലാം നന്നായി ചെയ്തിട്ടുണ്ടെന്ന് പറഞ്ഞിട്ടാണ് ഇവിടുന്നു പോയതെന്നും പിഷാരടിയുടെ പതിവ് തമാശ. പിന്നെ മിമിക്രിക്ക് ക്ലാസെടുക്കാൻ ഇടയ്ക്ക് വരാമെന്ന് വാഗ്ദാനവും. ഉദ്ഘാടന ചടങ്ങിൽ ഹൈബി ഈഡൻ എംഎൽഎ, സംവിധായകൻ ആന്റണി സോണി, സംഗീത സംവിധായകൻ അഫ്‌സൽ യൂസഫ്, അരുൺ ഗോപി, ആര്യ, നടി മിയ, അമ്മ ജിമി ജോർജ്, ഷീലു ഏബ്രഹാം, അപർണ ബാലമുരളി, കലാമണ്ഡലം സുഗന്ധി തുടങ്ങിയവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP