Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മമ്മൂട്ടി തമാശ പറഞ്ഞതാണെങ്കിൽ ശരി അങ്ങനെയാകട്ടെയെന്ന് സുജിത് സുന്ദർ; സീരിയൽ താരങ്ങളെ നടൻ അപമാനിച്ചെന്ന വിവാദം കെട്ടടങ്ങുന്നു

മമ്മൂട്ടി തമാശ പറഞ്ഞതാണെങ്കിൽ ശരി അങ്ങനെയാകട്ടെയെന്ന് സുജിത് സുന്ദർ; സീരിയൽ താരങ്ങളെ നടൻ അപമാനിച്ചെന്ന വിവാദം കെട്ടടങ്ങുന്നു

ഷ്യനെറ്റ് സീരിയൽ അവാർഡ് ദാന ചടങ്ങിനിടയിൽ മമ്മൂട്ടി സീരിയൽ താരങ്ങളെ ആക്ഷേപിച്ച് സംസാരിച്ചെന്നുള്ള വിവാദങ്ങൾ ഒടുവിൽ കെട്ടടങ്ങുന്നു. കഴിഞ്ഞദിവസം സംവിധായകൻ സത്യൻ അന്തിക്കാട് മമ്മൂട്ടി പറഞ്ഞത് തമാശയാണെന്നും പക്ഷേ, അത് ആർക്കും മനസിലായില്ലെന്നും പറഞ്ഞ് രംഗത്തെത്തിയിരുന്നു. ഈ വാദം സംവിധായകൻ സുജിത്ത് സുന്ദർ അംഗീകരിക്കുന്നു എന്നു പറഞ്ഞതോടെയാണ് വിവാദങ്ങൾക്ക് പരിസമാപ്തിയാകുന്നത്. സുജിത് സുന്ദറാണ് മമ്മൂട്ടിക്കെതിരെ ആദ്യം വേദിയിൽ വച്ചുതന്നെ പ്രതികരിച്ചത്.

മമ്മൂട്ടി തമാശ രൂപത്തിൽ പറഞ്ഞതാണെങ്കിൽ അത് അങ്ങിനെത്തന്നെ എടുക്കുന്നുവെന്നും സത്യൻ അന്തിക്കാട് വിശദീകരിച്ചതിൽ സംതൃപ്തനാണെന്നും സുജിത് സുന്ദർ വ്യക്തമാക്കി. മമ്മൂട്ടിയുമായി വ്യക്തിപരമായി വിദ്വേഷമൊന്നുമില്ല. അദ്ദേഹം മലയാളത്തിന്റെ മെഗാ സ്റ്റാർ ആണ്. അദ്ദേഹത്തെ നായകനാക്കി സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്നും സുജിത് സുന്ദർ പറഞ്ഞു.

മമ്മൂട്ടി ചാനൽ അവാർഡ് ദാനത്തിനിടെ സീരിയൽ അഭിനേതാക്കളെയും സംവിധായകരെയും പരിഹസിക്കുകയും അധിക്ഷേപിക്കുകയും ചെയ്‌തെന്നായിരുന്നു ആരോപണം. വേദിയിൽ വച്ചുതന്നെ സുജിത് സുന്ദർ അതിന് മമ്മൂട്ടിയോട് മറുപടിയും പറഞ്ഞിരുന്നു. അവാർഡ് നിശയിൽ പങ്കെടുത്ത് മമ്മൂട്ടി പറഞ്ഞ ചില വാചകങ്ങൾ സൈബർ ലോകത്തു വലിയ ചർച്ചയായിരുന്നു. ഏഷ്യാനെറ്റ് ഒരുക്കിയ അവാർഡ് നിശയിൽ സത്യൻ അന്തിക്കാടും പങ്കെടുത്തിരുന്നു. ഇത്തരത്തിലൊന്നും അവിടെ സംഭവിച്ചിട്ടില്ലെന്ന് പറഞ്ഞാണ് സത്യൻ അന്തിക്കാട് രംഗത്തെത്തിയത്.

മമ്മൂട്ടി പറഞ്ഞത് തമാശയാണെന്നും പക്ഷേ, അത് ആർക്കും മനസിലായില്ലെന്നുമാണ് സത്യൻ അന്തിക്കാട് പറഞ്ഞത്. ഗൗരവക്കാരനായ മമ്മൂട്ടി സ്‌റ്റേജിൽ കയറി തമാശ പറഞ്ഞപ്പോൾ അത് ആർക്കും മനസ്സിലാകാത്തതാണ് പ്രശ്‌നത്തിനു കാരണം. ശ്രീനിവാസനും ഇന്നസെന്റിനുമൊക്കെ ഹാസ്യം നല്ലരീതിയിൽ കൈകാര്യം ചെയ്യാൻ സാധിക്കും. എന്നാൽ, മമ്മൂട്ടിക്ക് അതിന് സാധിച്ചില്ല. ഇതാണ് വിവാദത്തിന് ഇടയാക്കിയതെന്നു സത്യൻ അന്തിക്കാട് ഒരു മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഫലിതം വേണ്ട രീതിയിൽ ഏറ്റില്ലെങ്കിൽ വി കെ എൻ പറയും ഒരു ഫലിതം കാറ്റിൽ പറന്നു എന്ന്. മമ്മൂട്ടി പറഞ്ഞ ഫലിതങ്ങൾ കാറ്റിൽ പറന്നു. അതാണ് സംഭവിച്ചതെന്നും സത്യൻ അന്തിക്കാട് പറഞ്ഞു.

ഷൂട്ടിങ്ങ് തിരക്കുകൾക്കിടയിൽ ഇതിനു വേണ്ടി സമയം കണ്ടെത്തിയാണ് എത്തിയത്. മനസ്സിലൊന്നും വെക്കാതെ ഉള്ളത് ഉള്ളതു പോലെ പറയുന്ന ആളാണ് മമ്മൂട്ടി. സീരിയലുകാരോട് ഇഷ്ടക്കേടുണ്ടായിരുന്നെങ്കിൽ വരാൻ പറ്റില്ലെന്ന് തന്നെ പറയുമായിരുന്നു. ഒരുപാട് തെറ്റിധരിക്കപ്പെട്ട വ്യക്തിത്വമാണ് മമ്മൂട്ടിയുടേതെന്നുമാണ് സത്യൻ അന്തിക്കാട് അഭിമുഖത്തിൽ പറഞ്ഞത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP