Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒരേ ദിവസം മൂന്നും നാലും സിനിമകളിൽ അഭിനയിച്ചിരുന്ന ദിവസങ്ങളിൽ ഷൂട്ടിങിനിടയിൽ മമ്മൂട്ടി ഉറങ്ങി പോയി! കലിപൂണ്ട ജോഷി മമ്മൂട്ടി സിനിമകൾ ഒഴിവാക്കി: പഴയൊരു സിനിമാ കഥ ഇപ്പോൾ ചർച്ചയാകുന്നു

ഒരേ ദിവസം മൂന്നും നാലും സിനിമകളിൽ അഭിനയിച്ചിരുന്ന ദിവസങ്ങളിൽ ഷൂട്ടിങിനിടയിൽ മമ്മൂട്ടി ഉറങ്ങി പോയി! കലിപൂണ്ട ജോഷി മമ്മൂട്ടി സിനിമകൾ ഒഴിവാക്കി: പഴയൊരു സിനിമാ കഥ ഇപ്പോൾ ചർച്ചയാകുന്നു

നിരവധി സൂപ്പർ ഹിറ്റുകൾ ഒരുക്കിയ കൂട്ടുകെട്ടാണ് ജോഷി- മമ്മൂട്ടി ടീം. തൊണ്ണൂറുകളുടെ അവസാനത്തിൽ തുടർച്ചയായി മമ്മൂട്ടിയെ മാത്രം നായകനാക്കി സിനിമകളെടുത്ത് വിജയിച്ച
 സംവിധായകനാണ് ജോഷി.

ആ രാത്രിയാണ് മമ്മൂട്ടിയും ജോഷിയും ഒന്നിച്ച ആദ്യ സിനിമ. പിന്നീട് 'ന്യൂഡൽഹി'എന്ന ചിത്രത്തിലൂടെ കരിയറിലെ ആദ്യ വലിയ ഹിറ്റ് ഇരുവരുംചേർന്നൊരുക്കി. ഇപ്പോൾ മമ്മൂട്ടി ജോഷി കൂട്ടുകെട്ട് ഒന്നിച്ച ആ രാത്രി എന്ന സിനിമാ സെറ്റിലെ വിശേഷങ്ങളാണ് 
ചർച്ചയാകുന്നത്. സിനിമയിൽ ചെറുതും വലുതമായ വേഷങ്ങൾ ചെയ്ത് മമ്മൂട്ടി ശ്രദ്ധിക്കപ്പെട്ടു തുടങ്ങുന്ന കാലം. ആ ഇടയ്ക്കാണ് ജോഷിയുടെ ആ രാത്രി എന്ന ചിത്രത്തിലേക്ക് മമ്മൂട്ടിക്ക് അവസരം ലഭിക്കുന്നത്.

ജൂബിലി പക്ചേഴ്സിന്റെ ബാനറിൽ ഒത്തിരി വിജയ ചിത്രങ്ങൾ ഒരുക്കിയ നിർമ്മാതാവ് ജോയ് തോമസ് ഒരു ചിത്രം സംവിധാനം ചെയ്യണം എന്ന ആവശ്യവുമായി ജോഷിയെ ചെന്നു കണ്ടു. മമ്മൂട്ടിയെ നായകനാക്കിയ ഒരു ചിത്രമായിരുന്നു ജോയ് തോമസിന്റെ മനസ്സിൽ. പ്രേംനസീർ - മധു - ജയൻ - സോമൻ -സുകുമാരൻ എന്നീ വൻതാരങ്ങളെയെല്ലാം വച്ചായിരുന്നു ജോഷി അന്നുവരെ ചിത്രങ്ങൾ ഒരുക്കിയത് . മമ്മൂട്ടി വലുതും ചെറുതുമായ ചിത്രങ്ങളിൽ അഭിനയിച്ച് പേരെടുത്ത് വരുന്ന സമയം. ഒടുവിൽ , ജോഷി സമ്മതം മൂളി . തിരക്കഥ പൂർത്തിയായി ഷൂട്ടിങ് തുടങ്ങാറായപ്പോഴേക്കും മമ്മൂട്ടി വളരെ ബിസിയായി.

രാവിലെമുതൽ ഉച്ചവരെ ഒരു സിനിമ . ഉച്ചക്ക് ശേഷം മറ്റൊരു സിനിമ . വൈകീട്ട് മുതൽ രാത്രി വരെ വേറൊരു സിനിമ . ഇങ്ങനെയായിരുന്നു മമ്മൂട്ടി ആ സമയം അഭിനയിച്ചുകൊണ്ടിരുന്നത് . ഇതിനിടയിലാണ് ജോഷിയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ജൂബിലിയുടെ പ്രഥമ നിർമ്മാണ സംരംഭമായ ' ആ രാത്രി ' യുടെ ഷൂട്ടിങ് ആരംഭിച്ചത് . മമ്മൂട്ടിയെ കൂടാതെ , സോമൻ - രതീഷ് - ജഗതി- ലാലുഅലക്‌സ് - രോഹിണി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് . മമ്മൂട്ടിയും രതീഷും ചേർന്നുള്ള ഒരു സീനായിരുന്നു ജോഷി അന്ന് പ്ലാൻ ചെയ്തത് . മമ്മൂട്ടി രാത്രി പത്തുമണിക്ക് എത്തുമെന്ന് പറഞ്ഞതനുസരിച്ച് യൂണിറ്റ് മുഴുവൻ മമ്മൂട്ടിക്ക് വേണ്ടി കാത്തിരുന്നു. പക്ഷേ, മമ്മൂട്ടി എത്തിയപ്പോൾ സമയം പതിനൊന്നിനടുത്ത്.

പ്രേം നസീറിനെയും ജയനെയുമെല്ലാം സംവിധാനം ചെയ്യുന്ന ജോഷി തനിക്ക് വേണ്ടി കാത്തിരിക്കേണ്ടി വന്നതിലുള്ള വിഷമം മമ്മൂട്ടിയെ വേദനിപ്പിച്ചു . മമ്മൂട്ടി വേഗം ചെന്ന് മേക്കപ്പ് ചെയ്യാൻ ഇരുന്നു . പക്ഷേ , മേക്കപ്പ് ചെയ്യുന്നതിനിടയിൽ മമ്മൂട്ടി കസേരയിൽ ഇരുന്ന് ഉറങ്ങി. രാവും പകലുമായി മൂന്നു ചിത്രങ്ങളിലായി അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മമ്മൂട്ടി . അത് , മമ്മൂട്ടിയെ ശരിക്കും ക്ഷീണിതനാക്കിയിരുന്നു. ഷോട്ട് റെഡിയാണെന്ന് പറഞ്ഞിട്ടുപോലും മമ്മൂട്ടിക്ക് കസേരയിൽ നിന്നും എഴുന്നേൽക്കാൻ ആവുന്നില്ല . മമ്മൂട്ടിയുടെ കണ്ണുകൾ അടഞ്ഞു പോവുകയാണ് . ഒരു വിധത്തിൽ എഴുന്നേറ്റ് സീൻ വായിച്ചു കേട്ട് മമ്മൂട്ടി അഭിനയിക്കാൻ തയ്യാറായി ജോഷിക്ക് മുന്നിലെത്തി . ജോഷി ആക്ഷൻ പറഞ്ഞതും മമ്മൂട്ടി അറിയാതെ നിന്നനിൽപ്പിൽ തന്നെ ഉറങ്ങിപോയി . ഇത് , കണ്ടതും ജോഷി അലറി വിളിച്ചു കൊണ്ട് പാക്കപ്പ് പറഞ്ഞു .

ക്ഷുഭിതനായ ജോഷി '' മമ്മൂട്ടിയെ വച്ച് ഈ സിനിമ ഇനി ഞാൻ ചെയ്യില്ല '' എന്നും പറഞ്ഞ് റൂമിലേക്ക് തിരിച്ചു പോയി. ഇതെല്ലാം , കണ്ട മമ്മൂട്ടിയും മറ്റുള്ളവരും തളർന്നു. ഉടനെ , നിർമ്മാതാവ് ജോയിതോമസും മമ്മൂട്ടിയും കൺട്രോളർ എ.ആർ .ഷൺമുഖവും കൂടി ജോഷി താമസിക്കുന്ന ഹോട്ടലിലേക്ക് തിരിച്ചു . മമ്മൂട്ടിയെ റൂമിന് വെളിയിൽ നിർത്തി അവർ ജോഷിയെ അനുനയിപ്പിക്കാൻ ശ്രമിച്ചു . പക്ഷെ , ജോഷിയുടെ കോപം വിട്ടു മാറിയിരുന്നില്ല . മമ്മൂട്ടി അഭിനയിക്കാൻ വന്നത് തന്നെ ലേറ്റായി .... അതും , പോരാഞ്ഞ് ക്യാമറയുടെ മുന്നിൽ നിന്ന് ഉറക്കവും. ഇല്ല , ഈ ചിത്രം ഇനി നിങ്ങൾ മറ്റൊരാളെ വച്ച് സംവിധാനം ചെയ്യൂ. എനിക്ക് കഴിയില്ല . ജോഷി തീർത്തു പറഞ്ഞു . അപ്പോഴേക്കും , വെളിയിൽ നിന്ന് പൊറുതികെട്ട മമ്മൂട്ടി റൂമിലേക്ക് കയറി വന്നു . തനിക്ക് പറ്റിയ തെറ്റിന്റെ കാരണങ്ങൾ കുറ്റബോധത്തോടെ ജോഷിയോട് ഏറ്റുപറഞ്ഞു . ജോഷിയെ പോലുള്ള ഒരു സംവിധായകന്റെ ചിത്രം കരിയറിന്റെ തുടക്കത്തിൽ തനിക്കു നഷ്ട്ടമാവരുതെന്നും ക്ഷമിക്കണമെന്നും ഇനി ഉണ്ടാവില്ലെന്നും പറഞ്ഞു . മമ്മൂട്ടിയുടെ ഹൃദയത്തിൽ നിന്നും വന്ന ' ക്ഷമ' കേട്ടതോടെയായിരുന്നു ജോഷിയുടെ മനസ്സലിഞ്ഞുവെന്നുമാണ് റിപ്പോർട്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP