Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രഞ്ജി പണിക്കരുടെ മകനും സംവിധായക തൊപ്പിയണിയുന്നു; നിഥിൻ രഞ്ജിപണിക്കർ ചിത്രത്തിൽ രസികൻ പൊലീസായി മമ്മൂട്ടി

രഞ്ജി പണിക്കരുടെ മകനും സംവിധായക തൊപ്പിയണിയുന്നു; നിഥിൻ രഞ്ജിപണിക്കർ ചിത്രത്തിൽ രസികൻ പൊലീസായി മമ്മൂട്ടി

തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജി പണിക്കരുടെ മകൻ നിഥിൻ രഞ്ജിപണിക്കർ സംവിധായകനാകുന്നു. നിഥിൻ ആദ്യമായി ഒരുക്കുന്ന ചിചിത്രത്തിൽ മമ്മൂട്ടിയാണ് നായകൻ. രഞ്ജി പണിക്കർ ചിത്രങ്ങളിലേത് പോലെ പൊലീസ് വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്.

എന്നാൽ രഞ്ജി ചിത്രത്തിലേത് പോലെ ഇടിവെട്ട് പൊലീസല്ല രസികൻ പൊലീസായാണ് മമ്മൂട്ടി ചിത്രത്തിൽ അഭിനയിക്കുന്നത്. ചിത്രത്തിന് പേരിട്ടിട്ടില്ല. നിഥിൻ തന്നെ തിരക്കഥയും രചനയും നിർവഹിക്കുന്ന ചിത്രം ആന്റോ ജോസഫും രഞ്ജി പണിക്കരും ചേർന്നാണ് നിർമ്മിക്കുന്നത്.

ലണ്ടനിലെ യൂണിവേഴ്‌സിറ്റി ഓഫ് വെയിൽസിൽ നിന്ന് എം.ബി.എ ബിരുദം നേടിയ നിഥിൻ ഷാജി കൈലാസിന്റെയും രഞ്ജി പണിക്കരുടെയും ചിത്രങ്ങളിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. ജൂണിൽ മൈസൂരിൽ ചിത്രീകരണമാരംഭിക്കും. ബോളിവുഡ് നടി തബുവിനെ ചി
ത്രത്തിൽ നായികയായി പരിഗണിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP