Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഷൂട്ടിംഗിനിടെ പലപ്പോഴും മമ്മൂട്ടിയുടെ മൊബൈൽ ഫോൺ ബെല്ലടിക്കുകയും താരം ഷൂട്ടിങ് നിറുത്തിവച്ച് മൊബൈലിൽ സംസാരിക്കുകയും ചെയ്യും; ഒന്ന് രണ്ട് തവണ ഇതാവർത്തിച്ചതോടെ മുരളിക്ക് ദേഷ്യമായി; ആയികം നാവുള്ള അനന്തൻ സിനിമയ്ക്കിടെ മൊബൈൽ വില്ലനായ കഥ പറഞ്ഞ് തുളസിദാസ്

ഷൂട്ടിംഗിനിടെ പലപ്പോഴും മമ്മൂട്ടിയുടെ മൊബൈൽ ഫോൺ ബെല്ലടിക്കുകയും താരം ഷൂട്ടിങ് നിറുത്തിവച്ച് മൊബൈലിൽ സംസാരിക്കുകയും ചെയ്യും; ഒന്ന് രണ്ട് തവണ ഇതാവർത്തിച്ചതോടെ മുരളിക്ക് ദേഷ്യമായി; ആയികം നാവുള്ള അനന്തൻ സിനിമയ്ക്കിടെ മൊബൈൽ വില്ലനായ കഥ പറഞ്ഞ് തുളസിദാസ്

മ്മൂട്ടിക്ക് കാറുകളോടുള്ള പ്രണയം പോലെ തന്നെയാണ് ഇലക്ട്രോണിക് സാധനങ്ങളോടുമുള്ളതെന്ന്  പല വാർത്തകളിൽ നിന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട്..
കാരണം മറ്റൊന്നുമല്ല മൊബൈൽ ഫോൺ അടക്കമുള്ള ടെക്‌നോളജിയുടെ പുതിയ മോഡലുകൾ സ്വന്തമാക്കുന്ന മമ്മൂട്ടിയുടെ വാർത്തകൾ മുമ്പും ഇടംപിടിച്ചിട്ടുണ്ട്. ഐ ഫോൺ അടക്കം ഏറ്റവും പുതിയ മോഡലുകൾ കൈവശം ഉള്ള ആളാണ് മമ്മൂട്ടി. ഇപ്പോൾ ഇതാ മൈാബൈൽ ഫോണുകൾ അപൂർവവും ആഡംബരവുമായിരുന്ന കാലത്ത് മമ്മൂട്ടി ഉണ്ടാക്കിയ തലവേദനയുടെ കഥ പറയുകയാണ് സംവിധായകൻ തുളസീദാസ്.

ഈ സമയങ്ങളിൽ മമ്മീട്ടിയുടെ ഫോൺ സിനിമ സെറ്റുകളിൽ ട്രെൻഡും ഒപ്പം തന്നെ ബഹളങ്ങളും സൃഷ്ടിച്ചിരുന്നെന്ന് ് തുളസീദാസ് പറയുന്നത്. ആയിരം നാവുള്ള അനന്തൻ എന്ന സിനിമയുടെ സെറ്റിൽ നടന്ന സംഭവത്തെക്കുറിച്ചാണ് തുളസീദാസ് മനസ് തുറന്നത്.

''ആയിരം നാവുള്ള അനന്തൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുകയാണ്. മമ്മൂട്ടി, മുരളി, ഗൗതമി, മാധവി, ദേവൻ അങ്ങനെ വലിയ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. മമ്മൂട്ടി ഒരു വലിയ മൊബൈൽ ഫോണുമായി എത്തിയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്.'ആ സമയത്ത് വളരെ അപൂർവ്വം ആളുകളുടെ കയ്യിലേ മൊബൈൽ ഉള്ളൂ. തുടർന്ന് സെറ്റിലെ പ്രധാന ചർച്ചാവിഷയമായി മമ്മൂട്ടിയുടെ മൊബൈൽ ഫോൺ. കുറച്ച് ദിവസങ്ങൾക്ക് ശേഷം ഗൗതമിയും ഒരു മൊബൈലുമായി എത്തി. പിന്നീട് മാധവിയുടെ കയ്യിലും മൊബൈൽ കണ്ടു. ദേവനും പുതിയ ഫോൺ വാങ്ങി. എന്നാൽ മുരളി മാത്രം ഫോൺ വാങ്ങിയില്ല.

ഷൂട്ടിങ്ങിനിടെ മൊബൈൽ റിങ് ചെയ്യൽ പതിവായി. ഇതോടെ അഭിനയം നിർത്തിവെച്ച് താരങ്ങൾ അതിന് പിന്നാലെ പോകും. ഇത് മുരളിക്ക് ഇഷ്ടപ്പട്ടില്ല. ഇനിയും ഇത് തുടർന്നാൽ ഞാൻ ഇറങ്ങിപ്പോകുമെന്ന് മുരളി പറഞ്ഞു. പറഞ്ഞ് മനസ്സിലാക്കാൻ കുറെ ബുദ്ധമുട്ടി. പക്ഷേ പ്രശ്നങ്ങൾ വേഗം പരിഹരിക്കപ്പെട്ടു, ഷൂട്ട് പുനരാരംഭിക്കുകയും ചെയ്തു''-തുളസിദാസ്
പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP