Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പേരൻപിൽ അഭിനയിക്കാൻ ഒരു രൂപ പോലും മമ്മൂട്ടി പ്രതിഫലം വാങ്ങിയില്ലെന്ന വെളിപ്പെടുത്തലുമായി നിർമ്മാതാവ്; കാശ് വാങ്ങാത്തത്തിന് പിന്നിലുള്ള വിശ്വാസം എന്താണെന്ന ചോദ്യത്തിന് എല്ലാ പടവും കാശിന് വേണ്ടി മാത്രം ചെയ്യാൻ പറ്റില്ലല്ലോയെന്ന മറുപടിയുമായി നടൻ; മമ്മൂക്കയുടെ മറുപടിക്ക് കൈയടിയുമായി സോഷ്യൽമീഡിയ

പേരൻപിൽ അഭിനയിക്കാൻ ഒരു രൂപ പോലും മമ്മൂട്ടി പ്രതിഫലം വാങ്ങിയില്ലെന്ന വെളിപ്പെടുത്തലുമായി നിർമ്മാതാവ്; കാശ് വാങ്ങാത്തത്തിന് പിന്നിലുള്ള വിശ്വാസം എന്താണെന്ന ചോദ്യത്തിന് എല്ലാ പടവും കാശിന് വേണ്ടി മാത്രം ചെയ്യാൻ പറ്റില്ലല്ലോയെന്ന മറുപടിയുമായി നടൻ; മമ്മൂക്കയുടെ മറുപടിക്ക് കൈയടിയുമായി സോഷ്യൽമീഡിയ

കാത്തിരിപ്പുകൾക്ക് അവസാനമിട്ട് മഹത്തായ സ്‌നേഹത്തിന്റെ കഥ പറയുന്ന പേരൻപ് ഫെബ്രുവരി ഒന്നിന് തിയറ്ററുകളിൽ എത്തുകയാണ്.മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ മറ്റൊരു നാഴികക്കല്ലെന്നാണ് പേരൻപിനെ വാഴ്‌ത്തുന്നത്. ചിത്രത്തിന്റെ പുറത്തിറങ്ങിയ ട്രെയിലറുകളിലൂടെയും പോസ്റ്ററുകളിലൂടെയും മമ്മൂട്ടി എന്ന് അഭിനേതാവിന്റെതാവിന്റെ പ്രകടനം കൈയടി നേടിക്കഴിഞ്ഞു.

പത്തുവർഷത്തിന് ശേഷം മമ്മൂട്ടി തമിഴിൽ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമായി എത്തുന്ന പേരൻപിൽ സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച പെൺകുട്ടിയുടെ അച്ഛനായാണ് മമ്മൂട്ടി എത്തുന്നത്. ഇപ്പോളിതാ ചിത്രത്തിന്റെ നിർമ്മാതാവ് ഒരു ചാനൽ ഷോയ്ക്കിടെ നടത്തിയ വെളിപ്പെടുത്തലും അതിന് മമ്മൂട്ടി നല്കിയ മറുപടിയുമാണ് വൈറലാകുന്നത്.

പേരൻപ് സിനിമയിൽ അഭിനയിക്കാൻ മമ്മൂട്ടി ഒരു രൂപപോലും പ്രതിഫലം വാങ്ങിയിട്ടില്ലെന്നാണ് നിർമ്മാതാവ് പി.എൽ തേനപ്പൻ അറിയിച്ചത്.. ഒരു തമിഴ് ചാനലിലെ ടോക്ക് ഷോയിലാണ് മമ്മൂട്ടിയുടെ സാന്നിധ്യത്തിൽ നിർമ്മാതാവിന്റെ വെളിപ്പെടുത്തൽ. ഈ സിനിമയിൽ അഭിനയിക്കാൻ ഇതുവരെ ഒരു രൂപപോലും പ്രതിഫലം മമ്മുട്ടി വാങ്ങിയിട്ടില്ലെന്നാണ് നിർമ്മാതാവ് പി.എൽ തേനപ്പൻ പറഞ്ഞത്.

നിർമ്മാതാവിന്റെ വെളിപ്പെടുത്തൽ അത്ഭുതത്തോടെ കേട്ട അവതാരക മമ്മൂട്ടിയോട് കാശ് വാങ്ങാത്തിന് പിന്നിലുള്ള വിശ്വാസം എന്താണ് സാർ ചോദിച്ചു. അതിന് മമ്മൂട്ടി നൽകിയ മറുപടി ഇങ്ങനെ; എല്ലാ പടവും കാശിന് വേണ്ടി മാത്രം ചെയ്യാൻ പറ്റില്ലല്ലോ ( എല്ലാ പടവും കാശ് ക്കാകെ പണ്ണമുടിയാതില്ലേ). മമ്മൂട്ടിയുടെ മറുപടി പിന്നീട് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു.

സംവിധായകൻ റാം ഒരുക്കുന്ന ചിത്രം ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. ഗോവൻ, റോട്ടർ ഡാം ഫിലിം ഫെസ്റ്റിവലുകളിലടക്കം മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഓൺലൈൻ ടാക്സി ഡ്രൈവറായ അമുദനാണ് മെഗാ സ്റ്റാറിന്റെ കഥാപാത്രം.മമ്മൂട്ടി കഥാപാത്രത്തിന്റെ മകളായി സാധനയാണ് എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP