Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജഗതിക്കൊപ്പം വീണ്ടും സിനിമാ ചിത്രീകരണമെന്ന സ്വപ്‌നം സഫലമാകണേ എന്ന പ്രാർത്ഥനയോടെ മമ്മൂട്ടി; ഇന്നലെ കണ്ട സ്വപ്‌നം വായനാദിനത്തിൽ കുട്ടികളോടു പങ്കുവച്ച് മെഗാതാരം

ജഗതിക്കൊപ്പം വീണ്ടും സിനിമാ ചിത്രീകരണമെന്ന സ്വപ്‌നം സഫലമാകണേ എന്ന പ്രാർത്ഥനയോടെ മമ്മൂട്ടി; ഇന്നലെ കണ്ട സ്വപ്‌നം വായനാദിനത്തിൽ കുട്ടികളോടു പങ്കുവച്ച് മെഗാതാരം

തിരുവനന്തപുരം: ആരോഗ്യം വീണ്ടെടുത്ത് ഊർജസ്വലനായി ക്യാമറയ്ക്കു മുന്നിലെത്തുന്ന നടൻ ജഗതി ശ്രീകുമാർ. മലയാള സിനിമാ പ്രേമികളെല്ലാം കാണുന്ന ഒരു സ്വപ്‌നമാണിത്. ഈ നടൻ വെള്ളിത്തിരയിൽ വീണ്ടും തരംഗമാകുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ.

ആരാധകർ മാത്രമല്ല താരങ്ങളും എന്നും ആഗ്രഹിക്കുന്ന ഒന്നാണ് ജഗതി ശ്രീകുമാർ സജീവമായി സിനിമയിൽ വീണ്ടും എത്തണമെന്നത്. മെഗാതാരം മമ്മൂട്ടിയും ജഗതിക്കൊപ്പം ഇനിയും അഭിനയിക്കാമെന്ന പ്രതീക്ഷയിൽ തന്നെയാണ്.

താൻ ജഗതി ശ്രീകുമാറുമൊത്ത് വീണ്ടും ചിത്രത്തിൽ ഒരുമിച്ചഭിനയിക്കുമെന്ന സ്വപ്‌നം കണ്ടുവെന്ന് മമ്മൂട്ടി വ്യക്തമാക്കി. വായനാദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം സെനറ്റ് ഹാളിൽ നടന്ന ചടങ്ങിൽ കുട്ടികളോട് സംസാരിക്കവെയാണ് തന്റെ സ്വപ്‌നം അദ്ദേഹം പങ്കുവച്ചത്.

വാഹനാപകടത്തെ തുടർന്ന് നീണ്ട നാളുകളായി വിശ്രമത്തിൽ കഴിയുകയാണ് ജഗതി ശ്രീകുമാർ. ആരാധകർ ഒന്നടങ്കം കാണുന്ന സ്വപ്‌നമാണ് തന്റെ വാക്കുകളിലൂടെ മമ്മൂട്ടിയും പങ്കുവച്ചത്. സംസ്ഥാന സർക്കാരും പിആർഡിയും പി എൻ പണിക്കർ ഫൗണ്ടേഷനും ചേർന്നാണ് വായനാ ദിനവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയിലാണ് അദ്ദേഹം താൻ കഴിഞ്ഞ ദിവസം കണ്ട സ്വപ്‌നത്തെക്കുറിച്ച് കുട്ടികളോടു മനസുതുറന്നത്. ആരും നിർബന്ധപൂർവ്വമല്ല പുസ്തകം വായിക്കേണ്ടതെന്നും വായനാ ദിനം കേവലം ഒരു വാരാചരണം മാത്രമായി മാറരുതെന്നും മമ്മൂട്ടി കുട്ടികളെ ഓർമ്മിപ്പിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP