Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'പ്രളയത്തിന് മുമ്പും പ്രളയത്തിന് ശേഷവും എന്ന് കേട്ടിട്ടില്ലെ; പ്രളയം കഴിഞ്ഞു,ഇനി ശേഷമാണ്'; പ്രളത്തിലകപ്പെട്ടവരുടെ ജീവിതം തിരിച്ചുപിടിക്കണമെന്ന് ആഹ്വാനം ചെയ്ത് മമ്മൂട്ടി

'പ്രളയത്തിന് മുമ്പും പ്രളയത്തിന് ശേഷവും എന്ന് കേട്ടിട്ടില്ലെ; പ്രളയം കഴിഞ്ഞു,ഇനി ശേഷമാണ്'; പ്രളത്തിലകപ്പെട്ടവരുടെ ജീവിതം തിരിച്ചുപിടിക്കണമെന്ന് ആഹ്വാനം ചെയ്ത് മമ്മൂട്ടി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: മഹാപ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് ഒപ്പം നിൽക്കാൻ താനുമുണ്ടെന്ന് പ്രഖ്യാപിച്ച് നടൻ മമ്മൂട്ടി. പ്രളയം കഴിഞ്ഞു, ഇനി പ്രളയത്തിന് ശേഷമാണെന്ന് തന്റെ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ മമ്മൂട്ടി പറഞ്ഞു. പ്രളത്തിലകപ്പെട്ടവരുടെ ഒരുപാട് സ്വപ്‌നങ്ങൾ നഷ്ടപ്പെട്ട് പോയിട്ടുണ്ട്. വസ്തുക്കൾ, വീട്, ജീവൻ, ജീവിതം, വിലപ്പെട്ട രേഖകൾ അങ്ങനെ പലതും. ഇതെല്ലാം തിരിച്ചെടുക്കാൻ അവർക്ക് പിന്തുണ നമ്മൾ കൊടുക്കണമെന്നും മമ്മൂട്ടി പറയുന്നു.

മമ്മൂട്ടിയുടെ വാക്കുകൾ:

'നമ്മൾ ഒരു പ്രകൃതി ദുരന്തം കഴിഞ്ഞ് നിൽക്കുകയാണ്. ഒരേ മനസ്സോടെ, ഒരേ ശരീരത്തോടെ, ഒരേ ലക്ഷ്യത്തോടെ പ്രവർത്തിച്ച് നാം അതിനെ അതിജീവിച്ച് കഴിഞ്ഞു. ലക്ഷകണക്കിന് ആളുകളുടെ ജീവൻ നമ്മൾ രക്ഷിച്ച് എടുത്തിരിക്കുന്നു. ഇനി രക്ഷിക്കാനുള്ളത് അവരുടെ ജീവിതമാണ്. പ്രളയത്തിന് മുമ്പും പ്രളയത്തിന് ശേഷവും എന്ന് കേട്ടിട്ടില്ലേ. പ്രളയം കഴിഞ്ഞു, ഇനി പ്രളയത്തിന് ശേഷമാണ്. അവർക്കൊരുപാട് സ്വപ്നങ്ങൾ നഷ്ടപ്പെട്ട് പോയിട്ടുണ്ട് വസ്തുക്കൾ, വീട്, ജീവൻ, ജീവിതം, വിലപ്പെട്ട രേഖകൾ അങ്ങനെ പലതും.

അതൊക്കെ തിരിച്ചെടുക്കണം. അതൊക്കെ തിരിച്ചെടുക്കാൻ അവർക്ക് പിന്തുണ നമുക്ക് കൊടുക്കണം. അവരുടെ ജീവൻ രക്ഷിക്കാൻ കാണിച്ച അതേ ആവേശം, ആത്മാർത്ഥത, ഉന്മേഷം നമ്മൾ കാണിക്കണം. നമ്മള് കാണിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. മറ്റൊന്ന് ക്യാമ്പിൽ നിന്ന് വീട്ടിലേക്ക് തിരിച്ച് പോകുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. മലിനജലം കയറി ഇറങ്ങി അണുക്കളും മറ്റ് നിറഞ്ഞ് കിടക്കുകയായിരിക്കും വീടിനുള്ളിൽ. വെറും കൈയോടെ ഒന്നിലും പോയി തൊടരുത്. കൈയിൽ എന്തെങ്കിലും ഉറ പോലത്തെ പ്രൊട്ടക്ഷൻ ഉപയോഗിച്ച് വേണം വൃത്തിയാക്കാൻ'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP