Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജീവിത പങ്കാളിയെ കുറിച്ച് ചിന്തിച്ചു തുടങ്ങി; അമേരിക്കക്കാരനെ കെട്ടാൻ മംമ്തയ്ക്ക് മോഹം: കാൻസറിനെ പൊരുതി തോൽപ്പിച്ച നടിയുടെ ജീവിതത്തിന്റെ ഭൂരിഭാഗവും ചികിത്സയ്ക്കായി അമേരിക്കയിൽ

ജീവിത പങ്കാളിയെ കുറിച്ച് ചിന്തിച്ചു തുടങ്ങി; അമേരിക്കക്കാരനെ കെട്ടാൻ മംമ്തയ്ക്ക് മോഹം: കാൻസറിനെ പൊരുതി തോൽപ്പിച്ച നടിയുടെ ജീവിതത്തിന്റെ ഭൂരിഭാഗവും ചികിത്സയ്ക്കായി അമേരിക്കയിൽ

റ്റയ്ക്കുള്ള ജീവിതം മംമ്ത മടുത്തു. വിവാഹ ജീവിതത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങിയതായി മംമ്തയുടെ വെളിപ്പെടുത്തൽ. പക്ഷേ, അത് എളുപ്പത്തിൽ എടുക്കാവുന്ന തീരുമാനമല്ല. പലതും കുറച്ച് സ്വാർത്ഥതയോടെ ചിന്തിക്കേണ്ടതുണ്ട്. ചികിത്സയ്ക്കായി അമേരിക്കയിൽ തുടരുകയാണെങ്കിൽ അവിടെ നിന്ന് ഒരാളെ പാർട്ണറായി സ്വീകരിക്കുന്നതായിരിക്കും നല്ലത്. അതിന് പല കാര്യങ്ങളുണ്ട്. അവർക്ക ലഭിക്കുന്ന ഇൻഷുറൻസും ആരോഗ്യ പരിരക്ഷയും എനിക്ക് സഹായകരമാകും. അച്ഛനമ്മമാരൊക്കെ കല്ല്യാണം ആലോചിക്കില്ലേ. അതുപോലെ വിവിധ വശങ്ങളെ കുറിച്ച് ആലോചിച്ച് വേണം കല്ല്യാണക്കാര്യത്തിൽ ഒരു തീരുമാനം എടുക്കാനെന്നനും നടി പറയുന്നു.

ഇപ്പോൾ ജീവിതത്തിന്റെ കൂടുതൽ സമയവും ചികിത്സയ്ക്കായി അമേരിക്കയിലാണ് മംമ്തചിലവഴിക്കുന്നത്. പ്രണയമൊക്കെ ഇനി നടക്കുമോ എന്നറിയില്ല. അത്തരം ബന്ധങ്ങളുണ്ടാക്കുന്ന വൈകാരിക സംഘർഷങ്ങൾ എന്റെ ആരോഗ്യത്തേയും ബാധിക്കും മംമ്ത മനസ് തുറന്നു.

' ജീവിതമെന്നാൽ ഇപ്പോൾ നാം കടന്നു പോകുന്ന നിമിഷങ്ങളാണ്. അതിൽ സന്തോഷമുള്ള കാര്യങ്ങൾ മാത്രമല്ല നാം ഒരിക്കലും ആഗ്രഹിക്കാത്ത പലതുമുണ്ടാകും. അത് തിരിച്ചറിഞ്ഞ ദിവസം മുതൽ കാൻസർ എന്റെ മനസിനെ തൊട്ടിട്ടില്ല. സത്യം പറയാമല്ലോ ഈ പ്രതിസന്ധിക്ക് ശേഷമാണ്എന്നെ തന്നെ ഞാൻ സ്‌നേഹിച്ച് തുടങ്ങിയത്.

ഞാനിപ്പോൾ താമസിക്കുന്നത് അമേരിക്കയിലാണ്. ചികിത്സയ്ക്കായാണ് അവിടേക്ക് പോയതെങ്കിലും ശരീരത്തിൽ മാത്രമല്ല മനസ്സിലും ആ നാട് ഒരുപാട് മാറ്റങ്ങൾ വരുത്തി കഴിഞ്ഞു. അരേിക്കയിൽ എത്തിയ ശേഷമാണ് വീണ്ടും ചിരിക്കാൻ തുടങ്ങിയത്. ഉറക്കെ ചിരിക്കാൻ പഠിച്ചു. ഒരു ഹാപ്പി പേഴ്‌സണായി മാറി. അവിടെ നിൽക്കുമ്പോൾ തോന്നും ജീവിതത്തിൽ ഒരു പ്രശ്‌നവുമില്ലെന്ന്.

മഞ്ജു വാര്യരുടെ ഉദാഹരണം സുജാതയിലും ധ്യാൻ ശ്രീനിവാസന്റെ ഗൂഢാലോചനയിലുമാണ് മംമ്ത ഒടുവിൽ അഭിനയിച്ചത്. രണ്ടിലും ഗസ്റ്റ് അപ്പിയറൻസാണ്. ജില്ലാ കളക്ടറുടെ വേഷമാണ് ഉദാഹരണം സുജാതയിൽ. മഞ്ജു ചേച്ചിയുടെ സിനിമയായതു കൊണ്ടും മാർട്ടിൻ പ്രക്കാട്ട ക്ഷണിച്ചതു കൊണ്ടുമാണ് ഈ പ്രോജക്ടിലേക്ക് എത്തിയതെന്നും മംമ്ത പറയുന്നു. പൃഥ്വി രാജിന്റെ കൂടെ ഡെട്രോയിറ്റ് ക്രോസിങ്, ഫഹദ് ഫാസിലിന്റെ കാർബൺ എന്നിവയാണ് മറ്റ് പ്രോജക്ടുകൾ.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP