Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭാര്യമാർ അടിമകളാണെന്ന് കരുതുന്ന ഭർത്താക്കന്മാർ പട്ടികളെ എടുത്തു വളർത്തട്ടെ; വിവാഹശേഷം കുടുംബം ശ്രദ്ധിക്കണം, ഭർത്താവിനെ ശ്രദ്ധിക്കണം എന്നൊക്കെ പറയുന്നത് ജാംബവാന്റെ കാലത്തുള്ള നടപടികൾ; ഭർത്താക്കന്മാർക്കെതിരേ ആഞ്ഞടിച്ച് മംമ്ത മോഹൻ ദാസ്

ഭാര്യമാർ അടിമകളാണെന്ന് കരുതുന്ന ഭർത്താക്കന്മാർ പട്ടികളെ എടുത്തു വളർത്തട്ടെ; വിവാഹശേഷം കുടുംബം ശ്രദ്ധിക്കണം, ഭർത്താവിനെ ശ്രദ്ധിക്കണം എന്നൊക്കെ പറയുന്നത് ജാംബവാന്റെ കാലത്തുള്ള നടപടികൾ; ഭർത്താക്കന്മാർക്കെതിരേ ആഞ്ഞടിച്ച് മംമ്ത മോഹൻ ദാസ്

ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ എന്ന ഗുണം ഒത്തിണങ്ങികിട്ടാൻ പ്രയാസമാണ്. മലയാള സിനിമയിലെ നടിമാരിൽ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ എന്ന വിഷേഷണത്തിൽ ഒരല്പം മുൻനിരയിൽ തന്നെയാണ് മംമ്ത മോഹൻ ദാസ്. പല സന്ദർഭങ്ങളിലും നടി അത് തെളിയിച്ചതുമാണ്. യൂറോപ്പിൽ പ്രചാരത്തിലുള്ള ഒരു ടിവി ചാനൽ നടത്തിയ അവാർഡ് നിശയിൽ എത്തിയ തന്റെ വസ്ത്രധാരണത്തെ വിമർശിച്ചവർക്കെതിരെ മറുപടിയുമായും മംമ്ത രംഗത്ത് എത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ ഉൾപെടെ വലിയ വാർത്താ പ്രാധാന്യം ലഭിച്ച വിഷയങ്ങളിലൊന്നു കൂടിയായിരുന്നു നടിയുടെ ഗ്ലാമർ പ്രദർശനം.

ക്യാൻസറിനെ മനോബലം കൊണ്ടു നോരിട്ടതും വലിയ വാർത്താ പ്രാധാനയം ലഭിച്ച വിഷയങ്ങളിലൊന്നാണ്. ഇപ്പോഴിതാ വീണ്ടും മംമ്ത വാർത്തകളിൽ നിറയുകയാണ്. ഇത്തവണ വസ്ത്രവും ക്യാൻസറും ഒന്നു മല്ല. വിഷയം ഭർത്താവാണ്. വിവാഹ മോചനം കഴിഞ്ഞു നിൽക്കുന്ന നടിക്ക് എന്തു ഭർത്താവ് എന്നായിരിക്കും നിങ്ങളിപ്പം ചിന്തിക്കുന്നത്. എങ്കിൽ അതികം ചിന്തിച്ച് തല പുകയ്‌ക്കേണ്ട. സംഗതി ഒരലപം സീരിയസ് ആണ്. ഭർത്താക്കന്മാരുടെ ഇടുങ്ങിയ ചിന്താഗതിയെക്കുറിച്ചാണ് ഇത്തവണ നടി പൊട്ടിത്തെറിച്ചിരിക്കുന്ന്ത്.

പല ഭർത്താക്കന്മാർക്കും വിവാഹശേഷം ഭാര്യമാർ ജോലി്ക്ക് പോകുന്നത് ഇഷ്ടമുള്ള കാര്യമല്ല. അതിപ്പം സിനിമയിലായാലും പുറത്താണെങ്കിലും അതിന് മാറ്റമില്ല. സിനിമയിലാണെങ്കിലോ, എതിർപ്പു ഇത്തിരി കൂടും. അതുകൊണ്ടു തന്നെയാണ്. മലയാളത്തിൽ കഴിവുള്ള പല നായികാ നടിമാർ വന്നിട്ടുണ്ടെങ്കിലും വിവാഹശേഷം എല്ലാവരും അഭിനയം നിർത്തി വീട്ടിലിരുന്നത്.

വിവാഹശേഷം സിനിമയിൽ അഭിനയിക്കുന്നതിനെ എതിർക്കുന്ന ഭർത്താക്കന്മാർക്കെതിരേ രൂക്ഷ വിമർശനവുമായാണ് മംമ്താ മോഹൻദാസ് രംഗത്ത് എത്തിയിരിക്കുന്നത്. ഭാര്യമാർ അടിമകളാണെന്നാണ് ഇത്തരം ഭർത്താക്കന്മാരുടെ വിചാരമെന്നാണ് മംമ്തയുടെ അഭിപ്രായം. അടുത്തിടെ ഒരു അഭിമുഖത്തിലാണ് മംമ്തയുടെ വിവാദമായേക്കാവുന്ന പ്രതികരണം. ഭാര്യമാർ അടിമകളാണെന്നു കരുതുന്ന ഭർത്താക്കന്മാർ പട്ടികളെ എടുത്തു വളർത്തുന്നതാകും നല്ലതെന്നാണ് നടി വ്യക്തമാക്കുന്നു.

വിവാഹശേഷം നടിമാർ സിനിമയിലേക്ക് തിരിച്ചെത്തുന്നതാണല്ലോ വിവാഹമോചനത്തിനു കാരണം എന്ന ചോദ്യമാണ് മംമ്തയെ ചൊടിപ്പിച്ചത്. 2011 ലാണ് പ്രജിത്ത് പത്മനാഭനുമായുള്ള മംമ്ത മോഹൻദാസിന്റെ വിവാഹം കഴിഞ്ഞത്. ആ ദാമ്പത്യത്തിന് ഒരു വർഷത്തെ ആയുസ് പോലും ഉണ്ടായിരുന്നില്ല. 2012 ൽ ഇരുവരും വേർപിരിയുകയും മംമ്ത അഭിനയത്തിലേക്ക് തിരിച്ചു വരികയും ചെയ്തു.

വിവാഹത്തെക്കുറിച്ച് മംമ്തയ്ക്കുള്ളതും വ്യത്യസ്ത അഭിപ്രായമാണ്. വിവാഹമെന്നത് ഓരോ പെണ്ണിനും ആഹ്ലാദനിമിഷമാണ്. എന്നുകരുതി വിവാഹശേഷം കുടുംബം ശ്രദ്ധിക്കണം, ഭർത്താവിനെ ശ്രദ്ധിക്കണം എന്നൊക്കെ പറയുന്നത് ജാംബവാന്റെ കാലത്തുള്ള നടപടികളാണ്-നടി പറയുന്നു. അടുത്തിടെ സ്റ്റേജ് ഷോകളിൽ സെക്സിയായി വസ്ത്രധാരണം നടത്തുന്നതിനെയും അവർ ന്യായീകരിച്ചു. ഞാൻ എന്തു ധരിക്കണമെന്ന് തീരുമാനിക്കേണ്ടത് താനാണെന്ന് അവർ പറയുന്നു.

ഭാര്യമാർക്ക് പലപ്പോഴും വേണ്ടത്ര പ്രാധാന്യം ദാമ്പത്യജീവിതത്തിൽ ലഭിക്കുന്നില്ല.  ഭർത്താവിന്‌
 തൃപ്തിപ്പെട്ടാൽ മാത്രമേ അവരെ ജോലി ചെയ്യാൻ അനുവദിക്കുകുകയുള്ളൂ. വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നത് ഉപേക്ഷിച്ച് സ്ത്രീകൾ തൊഴിലിൽ ശ്രദ്ധിക്കണം എന്നാണ് മംമ്തയ്ക്ക് പറയാനുള്ളത്.

എന്തായാലും മംമ്ത പറയാനുള്ളത് പറഞ്ഞു. ഇതിനോടകം തന്നെ നടിയുടെ അഭിപ്രായങ്ങൾക്കെതിരെ സമ്മിശ്ര പ്രതികരണവുമായി സൈബർ ട്രോളർമാർ രംഗത്ത് വന്നിട്ടുണ്ട്. മമ്മൂട്ടിയുടെ കൂടെയുള്ള തോപ്പിൽ ജോപ്പൻ ആണ് നടിയുടെ അടുത്ത റിലീസ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP