Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

നടിമാരുടെ നഗ്നതയും വസ്ത്രത്തിന്റെ ഇറക്കക്കുറവും കാണാനല്ല പ്രേഷകർ തിയേറ്ററിലെത്തുന്നത്; നടിമാരെക്കുറിച്ചു മോശം പരാമർശം നടത്തിയ യുവാവിനു ചുട്ട മറുപടി നല്കി മഞ്ജിമ മോഹൻ; ട്വീറ്റ് പിൻവലിച്ച് തടികഴിച്ചിലാക്കി യുവാവും

നടിമാരുടെ നഗ്നതയും വസ്ത്രത്തിന്റെ ഇറക്കക്കുറവും കാണാനല്ല പ്രേഷകർ തിയേറ്ററിലെത്തുന്നത്; നടിമാരെക്കുറിച്ചു മോശം പരാമർശം നടത്തിയ യുവാവിനു ചുട്ട മറുപടി നല്കി മഞ്ജിമ മോഹൻ; ട്വീറ്റ് പിൻവലിച്ച് തടികഴിച്ചിലാക്കി യുവാവും

ചെന്നൈ: തമിഴിൽ നടിമാരെക്കുറിച്ച് മോശമായ രീതിയിലുള്ള പരാമർശം നടത്തിയ പ്രേക്ഷകനെതിരെ ചുട്ടമറുപടിയുമായി മഞ്ജിമ മോഹൻ. നടിമാർ സുതാര്യമായ വസ്ത്രങ്ങൾ ധരിക്കുന്നത് കാണാനാണ് ആളുകൾ സിനിമ കാണൻ വരുന്നതെന്ന് കഴിഞ്ഞ ദിവസം ഒരാൾ ട്വിറ്ററിൽ കുറിച്ചിരുന്നു. ഈ പ്രേക്ഷകന് ട്വിറ്ററിലൂടെ മറുപടി പറയുകയായിരുന്നു നടി. നടിമാരുടെ നഗ്‌നത കാണാനാണ് പ്രേക്ഷകർ തിയേറ്ററുകളിൽ എത്തുന്നത് എന്ന നിങ്ങളുടെ ചിന്ത തന്നെ തെറ്റാണെന്ന് മഞ്ജിമ പറഞ്ഞു. 'പ്രേക്ഷകർ വരുന്നത് നല്ല സിനിമകൾ കാണാനാണ് അല്ലാതെ തുണിയുടെ ഇറക്കം കുറഞ്ഞോ എന്നു നോക്കാനല്ല'-മഞ്ജിമ പറഞ്ഞു.

നായികമാരുടെ ഗ്ലാമർ പലപ്പോഴും ചർച്ചാ വിഷയാമാകാറുണ്ട്. അത്തരം ചർച്ചകൾ പലപ്പോഴും അതിരുകടക്കാറുമുണ്ട്. ഇത്തരത്തിൽ നടിമാരെ കുറിച്ച് പ്രചരിക്കുന്ന വാദങ്ങൾക്ക് മറുപടി പറയുന്നത് ചുരുക്കം ചില നടിമാർ മാത്രമായിരിക്കും. എന്നാൽ താൻ ഈ കൂട്ടത്തിൽ പെടുന്നതല്ലെന്നു വ്യക്തമാക്കിയാണ് മഞ്ജിമ ചുട്ട മറുപടി നല്കിയിരിക്കുന്നത്.

ആളുകൾ നല്ല സിനിമ കാണാനാണ് തീയേറ്ററുകളിലെത്തുന്നതെന്നാണ് മഞ്ജിമ പറയുന്നത്. അല്ലാതെ നടിമാരുടെ വസ്ത്രത്തിന്റെ ഇറക്കം ആസ്വദിക്കാനല്ലെന്നും മഞ്ജിമ പറയുന്നു. നടിമാരുടെ നഗ്‌നത കാണാനാണ് ആളുകൾ തീയേറ്ററുകളിൽ വരുന്നതെന്നാണ് നിങ്ങളുടെ ചിന്തയെങ്കിൽ തെറ്റാണ് സർ. നല്ല സിനിമകൾ കാണാനാണ് അവർ വരുന്നത്. അല്ലാതെ വസ്ത്രത്തിന്റെ ഇറക്കക്കുറവ് ആസ്വധിക്കാനല്ല- എന്നായിരുന്നു മഞ്ജിമയുടെ ട്വീറ്റ്.

നടിമാർ സുതാര്യ വസ്ത്രങ്ങൾ ധരിക്കുന്നത് കാണാനാണ് ആളുകൾ സിനിമ കാണാൻ വരുന്നതെന്നായിരുന്നു ഗണേശൻ എന്ന ട്വിറ്റർ പ്രൊഫൈലിലെ വാദം. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് മഞ്ജിമ പ്രതികരണവുമായി എത്തിയത്. നടി ചുട്ട മറുപടി നൽകിയതിന് പിന്നാലെ നടിക്ക് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തി. ഇതോടെ ഗണേശ് വിവാദ ട്വീറ്റ് പിൻവലിച്ചു.

ബാലതാരമായി എത്തിയ മഞ്ജിമ ഒരിടവേളയ്ക്കു ശേഷം വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ നായികയായാണ് വീണ്ടും തിരിച്ചെത്തിയത്. ഇപ്പോൾ സിനിമയിൽ സജീവമായിരിക്കുകയാണ്. തമിഴിൽ അച്ചം യെമ്പത് മടമൈയടാ എന്ന സിനിമ പൂർത്തിയാക്കിയ മഞ്ജിമയുടെ പുതിയ ചിത്രം ഉദയനിധി സ്റ്റാലിനൊപ്പമാണ്.

നേരത്തെ സംവിധായകൻ അപമാനിച്ചെന്ന് വ്യക്തമാക്കി മഞ്ജിമ രംഗത്തെത്തിയിരുന്നു. അഭിനയിക്കാനെത്തിയപ്പോൾ ഇതാണോ സാധനം? ഈ തടിച്ച ശരീരം കഥാനായികയ്ക്ക് പറ്റിയതല്ല എന്ന് സംവിധായകൻ വെട്ടിത്തുറന്ന് പറഞ്ഞതിനെയാണ് മഞ്ജിമ വിമർശിച്ചത്. മര്യാദ ഇല്ലാത്ത പെരുമാറ്റം എന്നാണ് മഞ്ജിമ പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP