Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വീപ്പ, തടിച്ചി, കുട്ടിയാന എന്നൊക്കെ ആയിരുന്നു കുട്ടിക്കാലത്ത് കൂട്ടുകാർ കളിയാക്കി വിളിച്ചിരുന്നത്; വണ്ണം കൂടി പോയതാലോചിച്ച് കുറേ വിഷമിച്ചിട്ടുണ്ട്; ഉള്ളതിനേക്കാൾ വണ്ണം സ്‌ക്രീനിൽ കാണിക്കാൻ തുടങ്ങിയതോടെ കഷ്ടപ്പെട്ട് വണ്ണം കുറച്ചു; തടി കൂടി പോയതിന്റെ പേരിൽ അനുഭവിച്ച വിഷമങ്ങൾ പങ്ക് വെച്ച് മഞ്ജു സുനിച്ചൻ

വീപ്പ, തടിച്ചി, കുട്ടിയാന എന്നൊക്കെ ആയിരുന്നു കുട്ടിക്കാലത്ത് കൂട്ടുകാർ കളിയാക്കി വിളിച്ചിരുന്നത്; വണ്ണം കൂടി പോയതാലോചിച്ച് കുറേ വിഷമിച്ചിട്ടുണ്ട്; ഉള്ളതിനേക്കാൾ വണ്ണം സ്‌ക്രീനിൽ കാണിക്കാൻ തുടങ്ങിയതോടെ കഷ്ടപ്പെട്ട് വണ്ണം കുറച്ചു; തടി കൂടി പോയതിന്റെ പേരിൽ അനുഭവിച്ച വിഷമങ്ങൾ പങ്ക് വെച്ച് മഞ്ജു സുനിച്ചൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോ യിലൂടെ സിനിമാരംഗത്തെത്തിയ അഭിനേത്രിയാണ് മഞ്ജു സുനിച്ചൻ. ഹാസ്യപരിപാടിയായ മറിമായം കണ്ട ആരും മഞ്ജുവിനെ മറക്കാൻ സാധ്യതയില്ല. ഒരു ചെറിയ റിയാലിറ്റി ഷോയിൽ നിന്ന് തുടങ്ങി 2017 ലെ കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് നേടുന്നത് വരെ എത്തി നിൽക്കുകയാണ് മഞ്ജുവിന്റെ അഭിനയ ജീവിതം. റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ സാധിച്ചതാണ് തന്റെ ജീവിതം മാറ്റി മറിച്ചതെന്നും ഇവിടെ വരെ എത്തിയതും അതുകൊണ്ടാണെന്നും താരം പറയുന്നു. കുട്ടിക്കാലം മുതൽ നല്ല തടിയായിരുന്നതുകൊണ്ട് തന്നെ എല്ലാവരും കളിയാക്കുമായിരുന്നു. വീപ്പ, തടിച്ചി, കുട്ടിയാന എന്നിങ്ങനെ പല ഇരട്ടപ്പേരുകളും സ്‌കൂളിൽനിന്നു കിട്ടിയിട്ടുണ്ട്. മെലിയാനായി പഠിച്ച പണി എല്ലാം നോക്കിയിട്ടും നടന്നില്ല. എന്നെ പോലെ തന്നെ വണ്ണം ഉള്ളവർ ഇതേ പോലെ ഒരു പാട് കളിയാക്കലുകൾ അനുഭവിക്കുന്നുണ്ട്. സിനിമയിൽ എത്തിയതിനു ശേഷമാണ് വണ്ണം കുറയ്ക്കാൻ സാധിച്ചത്. സ്‌ക്രീനിൽ കാണുമ്പോൾ സാധാരണ വണ്ണത്തെക്കാളും കൂടുതലായാണ് കാണുന്നത്. അതു കൊണ്ടു തന്നെ വണ്ണം കുറയ്‌ക്കേണ്ടത് അത്യാവശ്യമായിരുന്നു. അങ്ങനെയാണ് കുറച്ചെങ്കിലും മെലിഞ്ഞത്. ആദ്യമൊക്കെ ബുദ്ധിമുട്ടായിരുന്നുവെങ്കിലും പിന്നീട് വണ്ണം കുറയുന്നത് കണ്ടപ്പോൾ ആവേശമായി അതിനെ തുടർന്നാണ് ഇപ്പോഴത്തെ അവസ്ഥയിലെത്തിയതെന്ന് മഞ്ജു പറയുന്നു.

പൃഥ്വിരാജിന്റെ ചക്രത്തിലാണ് മഞ്ജു ആദ്യമായി അഭിനയിച്ചത്. വില്ലന്റെ ഭാര്യയുടെ കഥാപാത്രമായിരുന്നു ചക്രത്തിൽ. അന്ന് സിനിമയുടെ പ്രാധാന്യത്തെക്കുറിച്ചൊന്നും അറിയില്ലായിരുന്നു. അഭിനയിച്ചു, പ്രതിഫലം വാങ്ങി. അന്ന് മേക്കപ്പ് ചെയ്തത് പട്ടണം റഷീദായായിരുന്നുവെന്നും മിക്ക പ്രമുഖരെയും അന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും മഞ്ജു പറയുന്നു. വെറുതെ അല്ല ഭാര്യയിൽ അഭിനയിച്ചതിനു ശേഷമാണ് നിരവധി ചിത്രങ്ങളിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നത്. നോർത്ത് 24 കാതത്തിൽ ഒരു ചെറിയ വേഷത്തിൽ അഭിനയിച്ചു. ഗോകുൽ സുരേഷ് അഭിനയിക്കുന്ന ഉൾട്ട എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP