Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സഹസംവിധായിക മൈഥിലി; അതിഥി താരമായി മഞ്ജു വാര്യർ; രഞ്ജിത്ത് മോഹൻലാൽ ചിത്രം ലോഹത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ

സഹസംവിധായിക മൈഥിലി; അതിഥി താരമായി മഞ്ജു വാര്യർ; രഞ്ജിത്ത് മോഹൻലാൽ ചിത്രം ലോഹത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ

ഞ്ജു വാര്യരുടെ തിരിച്ചുവരവ് ഉറപ്പിച്ചപ്പോൾ മുതൽ പുറത്ത് വരുന്ന വാർത്തകളിലൊന്നായിരുന്നു രഞ്ജിത്ത് മോഹൻലാൽ കൂട്ടുകെട്ടിലൂടെയാണ് നടിയുടെ മടങ്ങിവരവെന്ന്. എന്നാൽ പിന്നീട് രഞ്ജിത്ത് ചിത്രം ഉപേക്ഷിക്കുകയും, റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ മഞ്ജു തിരിച്ചെത്തുകയും ചെയ്തു. ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിന് ശേഷം മഞ്ജു രഞ്ജിത്ത് ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി അഭിനയിക്കും എന്ന് പിന്നീട് കേട്ടെങ്കിലും അതും നടന്നില്ല.

എന്നാൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത എന്നും എപ്പോഴും എന്ന ചിത്രത്തിലൂടെ മോഹൻലാലും മഞ്ജുവും 16 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒന്നിച്ചു. ഇപ്പോഴിതാ വീണ്ടും കേൾക്കുന്നു രഞ്ജിത്ത് മോഹൻലാൽ ചിത്രത്തിൽ അതിഥി താരമായി മഞ്ജു എത്തും എന്ന്.രഞ്ജിത്ത് മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ലോഹത്തിൽ ആണ് അതിഥി താരമായി മഞ്ജു എത്തുക. യുവനായിക മൈഥിലി ആണ് ഈ ചിത്രത്തിന്റെ സഹസംവിധായിക. ചിത്രത്തിൽ മൈഥിലി ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുമുണ്ട്.

'സ്വർഗത്തേക്കാൾ സുന്ദരം' എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയാണ് മൈഥിലി ലോഹത്തിന്റെ ലൊക്കേഷനിലെത്തിയത്. ടച്ചിങ്‌സ് ജയ' എന്നാണ് ഈ ചിത്രത്തിൽ മൈഥിലിയുടെ കഥാപാത്രത്തിന്റെ പേര്.രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിൽ ടൈറ്റിൽ റോളിൽ അഭിനയിച്ചുകൊണ്ടാണ് മൈഥിലി സിനിമയിലെത്തിയത്. രഞ്ജിത്ത് ചിത്രത്തിലൂടെ തന്നെ സംവിധാനത്തിന്റെ പാഠങ്ങൾ പഠിക്കാനും അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് മൈഥിലി.

സ്പിരിറ്റിന് ശേഷം മോഹൻലാൽ രഞ്ജിത്ത് കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രത്തിൽ ആൻഡ്രിയ ജെറാമിയയാണ് നായിക. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ അജ്മൽ അമീർ, സിദ്ദിഖ്, ടിനി ടോം എന്നിവരാണ് മറ്റ് താരങ്ങൾ. സംവിധായകരായ രഞ്ജി പണിക്കർ, വി.കെ പ്രകാശ് എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് എറണാകുളത്ത് പുരോഗമിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP