Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോഴിക്കോട്ടെത്തിയ മഞ്ജു വാര്യരെ കെട്ടിപ്പിടിച്ച് കരഞ്ഞ ആ ആരാധിക ആരെന്ന് അറിയേണ്ടെ? സത്യനും രാമു കാര്യാട്ടും നേരിട്ടെത്തി സിനിമയിലേക്ക് ക്ഷണിച്ച റാബിയാ ബീഗത്തിന്റെ കഥ

കോഴിക്കോട്ടെത്തിയ മഞ്ജു വാര്യരെ കെട്ടിപ്പിടിച്ച് കരഞ്ഞ ആ ആരാധിക ആരെന്ന് അറിയേണ്ടെ? സത്യനും രാമു കാര്യാട്ടും നേരിട്ടെത്തി സിനിമയിലേക്ക് ക്ഷണിച്ച റാബിയാ ബീഗത്തിന്റെ കഥ

കോഴിക്കോട്ടെത്തിയ മഞ്ജു വാര്യറെ കെട്ടിപ്പിടിച്ച കരഞ്ഞ മുത്തശ്ശി ആരാധികയായിരുന്നു ഇന്നലെ സോഷ്യൽ മീഡിയയിലെ താരം. സറ്റേജിൽ നിൽക്കുന്ന മഞ്ജു വാര്യറെ കണ്ട ഉടൻ ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് സ്‌നേഹം പങ്കുവെച്ച ആ മുത്തശ്ശി ഒരു കാലത്ത് സത്യനും രാമു കാര്യാട്ടും നേരിട്ടെത്തി സിനിമയിലേക്ക് ക്ഷണിച്ച നടിയായിരുന്നു.

ഏഴാം ക്ലാസിൽ കോഴിക്കോട് നിലയത്തിന്റെ ഉദ്ഘാടനത്തിന് എത്തിയ അവർ 65 വർഷത്തോളം ആകാശവാണിയിൽ ജോലി ചെയ്തു. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥ കെ ടി മുഹമ്മദ് നാടകമാക്കിയപ്പോൾ നായികയായത് റാബിയയായിരുന്നു. അന്നു നായകനായി അഭിനയിച്ചതു കെ പി ഉമ്മറും. സത്യനും രാമു കാര്യട്ടും നേരിട്ടെത്തി സിനിമയിലേയ്ക്കു ക്ഷിച്ചിരുന്നു എങ്കിലും കളിയാക്കലുകളെ ഭയന്ന് ഇവർ അഭിനയിക്കാൻ പോയില്ല. പാട്ടിനേയും സിനിമയേയും സ്നേഹിച്ച് ഇന്നും ഇവർ കോഴിക്കോട്ട് ഒറ്റമുറി വീട്ടിൽ കഴിയുകയാണ്.

കരഞ്ഞ് കൊണ്ട് കെട്ടിപ്പിടിച്ചപ്പോൾ എന്തിനാണ് കരയുന്നത് എന്ന മഞ്ജുവിന്റെ ചോദ്യത്തിനു സന്തോഷം കൊണ്ടാണെന്നായിരുന്നു അവരുടെ മറുപടി. തന്നെ ഇത്രയധികം സ്നേഹിക്കുന്ന ആരാധിക ആരാണ് എന്നറിയാതെ മഞ്ജു പോയെങ്കിലും ക്യാമറകണ്ണുകൾ അവരേ പിന്തുടർന്നു. അത് ഗായികയും മുൻ ആകാശവാണി ആർട്ടിസ്റ്റുമായ റാബിയ ബീഗം ആയിരുന്നെന്ന് കണ്ടെത്തുക ആയിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP