Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഞാനൊരു അഭിനേതാവ്..അവളുടെ അമ്മ ഉർവ്വശി വലിയൊരു നടി; അപ്പോൾ ഞങ്ങളുടെ മകളും... ; എല്ലാവരും പറഞ്ഞാൽ പഠിത്തം കളഞ്ഞ് കുഞ്ഞാറ്റ ഇറങ്ങും; അവൾ നന്നായി പഠിക്കട്ടെയെന്നാണ് ആഗ്രഹം; മകളുടെ അഭിനയത്തെക്കുറിച്ച് മനോജ് കെ ജയന് വാചാലനായപ്പോൾ

ഞാനൊരു അഭിനേതാവ്..അവളുടെ അമ്മ ഉർവ്വശി വലിയൊരു നടി; അപ്പോൾ ഞങ്ങളുടെ മകളും... ; എല്ലാവരും പറഞ്ഞാൽ പഠിത്തം കളഞ്ഞ് കുഞ്ഞാറ്റ ഇറങ്ങും; അവൾ നന്നായി പഠിക്കട്ടെയെന്നാണ് ആഗ്രഹം; മകളുടെ അഭിനയത്തെക്കുറിച്ച് മനോജ് കെ ജയന് വാചാലനായപ്പോൾ

സിനിമാ താരങ്ങളായ മനോജ് .കെ ജയന്റേയും ഉർവശിയുടേയും മകളാണ് തേജാലക്ഷ്മി. അഭിനയത്തിൽ മലയാളികളുടെ അഭിമാനമായ താരങ്ങളുടെ പുത്രി താനും അഭിനയത്തിൽ ഒട്ടും പിന്നിലല്ലെന്നു പല തവണ സോഷ്യൽമീഡിയയിൽ വഴി തെളിയിച്ചിട്ടുണ്ട്.. യുവാക്കൾക്കിടയിൽ ഹരമായി മാറിയ ടിക് ടോകിലൂടെയും ഡബ് മാഷിലും താരമാണ് തേജാലക്ഷ്മി. ഇപ്പോളിതാ മകളുടെ അഭിനയത്തെക്കുറിച്ച് അച്ഛൻ മനോജ് കെ ജയൻ വാചാലനായ വീഡിയോ ആണ് വൈറലാകുന്നത്.

വനിത ഫിലിം അവാർഡ്സിനെത്തിയപ്പോഴാണ് അവതാരകയുടെ ചോദ്യത്തിന് മുന്നിൽ മനോജ് കെ ജയൻ മകളെ കുറിച്ച് വാചാലനായത്. '' എല്ലാവരും അങ്ങനെ പറഞ്ഞാൽ പഠിത്തം കളഞ്ഞ് കുഞ്ഞാറ്റ ഇറങ്ങും. അവൾ നന്നായി പഠിക്കട്ടെയെന്നാണ് എന്റെ ആഗ്രഹം. ഞാനൊരു അഭിനേതാവ്..അവളുടെ അമ്മ ഉർവ്വശി വലിയൊരു നടിയാണ്..അപ്പോൾ ഞങ്ങളുടെ മകൾ എന്നു പറഞ്ഞാൽ..ദൈവം ചിലപ്പോൾ അങ്ങനെയൊരു വിധിയാണ് വെക്കുന്നതെങ്കിൽ വളരെ സന്തോഷം...കാരണം ഞങ്ങളും അഭിനേതാക്കളാണ്. അങ്ങനെ സംഭവിക്കട്ടെ....നല്ലതിനാണെങ്കിൽ അങ്ങനെ സംഭവിക്കട്ടെ.'' - മനോജ് കെ ജയൻ പറയുന്നു.

ടിക് ടോകിൽ കുഞ്ഞാറ്റ ഗംഭീര പ്രകടനം നടത്തിയപ്പോൾ അമ്മ ഉർവശിയും വല്യമ്മ കൽപനയും സ്‌ക്രീനിൽ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച രംഗങ്ങളും ചെയ്തിരുന്നു. ദിലീപ്, രജിഷ വിജയൻ, നമിത പ്രമോദ് എന്നിവരുടെ സംഭാഷണങ്ങളും കുഞ്ഞാറ്റ ടിക് ടോക് ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP