Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അൽഫോൽസ് പുത്രൻ...അസിൻ...അർച്ചന കവി...ശരണ്യ മോഹൻ...മുക്ത...ലിസ്റ്റിൻ: മലയാള സിനിമാക്കാർക്ക് ഇത് വിവാഹ സീസൺ; ഓടിയെത്താനാവാതെ സൂപ്പർത്താരങ്ങൾ

അൽഫോൽസ് പുത്രൻ...അസിൻ...അർച്ചന കവി...ശരണ്യ മോഹൻ...മുക്ത...ലിസ്റ്റിൻ: മലയാള സിനിമാക്കാർക്ക് ഇത് വിവാഹ സീസൺ; ഓടിയെത്താനാവാതെ സൂപ്പർത്താരങ്ങൾ

ത്രയേറെ താരവിവാഹങ്ങൾ ഒരേസമയത്തുവന്ന വേറൊരു സമയമുണ്ടായിട്ടില്ലെന്നാണ് മലയാള സിനിമയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നത്. പ്രേമം സംവിധായകൻ അൽഫോൻസ് പുത്രൻ കഴിഞ്ഞ ദിവസമാണ് മിന്നുകെട്ടിയത്. തെന്നിന്ത്യൻ സൂപ്പർത്താരമായ നടി അസിൻ മൈക്രോമാക്‌സിന്റെ ഉടമയെ വിവാഹം ചെയ്യാൻ പോകുന്നു. നടിമാരായ അർച്ചന കവിയും ശരണ്യ മോഹനും മുക്തയും നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും വിവാഹ ജീവിതത്തിലേക്ക് കടക്കുകയാണ്. എല്ലായിടത്തും എങ്ങനെ ഓടിയെത്തുമെന്ന പ്രതിസന്ധിയിലാണ് സൂപ്പർത്താരങ്ങളുൾപ്പെടെയുള്ള സിനിമാപ്രവർത്തകർ.

പ്രേമം സിനിമയിലൂടെ സൂപ്പർത്താരമായി മാറിയ സംവിധായകൻ അൽഫോൽസ് പുത്രൻ കഴിഞ്ഞ ദിവസം വിവാഹിതനായി. നിർമ്മാതാവ് ആൽവിൻ ആന്റണിയുടെ മകൾ അലീന മേരി ആന്റണിയാണ് വധു. കുടുംബങ്ങൾ തമ്മിൽ ആലോചിച്ചു നടത്തിയ വിവാഹമാണിതെന്ന് ആൽവിൻ ആന്റണി പറഞ്ഞു. പ്രേമം സിനിമ റിലീസ് ചെയ്യുന്നതിനുമുന്നെ വിവാഹം തീരുമാനിച്ചിരുന്നു. എംബിഎ ബിരുദധാരിയാണ് അലീന.

തമിഴിലെയും ബോളിവുഡിലെയും സൂപ്പർത്താരമായ അസിന്റെ വിവാഹവാർത്തയും അടുത്തിടെയാണ് വാർത്തകളിൽ നിറഞ്ഞുനിന്നത്. മൈക്രോമാക്‌സ് സ്ഥാപകൻ കൂടിയായ രാഹുൽ ശർമയാണ് അസിനെ വിവാഹം ചെയ്യുന്നത്. നവംബറിൽ കൊച്ചിയിൽവച്ചാകും വിവാഹം. കഴിഞ്ഞ നാലുവർഷമായി തുടരുന്ന പ്രണയമാണ് വിവാഹത്തിലെത്തുന്നതെന്ന് അസിൻ അടുത്തിടെ ഒരഭിമുഖത്തിൽ വ്യക്തമാക്കി.

നടി മുക്തയുടെ വിവാഹം എന്ന നിലയ്ക്കല്ല ആ വാർത്ത സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നത്. മുക്തയെ ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു വിവാഹം കഴിക്കുന്നു എന്നതാണ് വാർത്ത. ഓഗസ്റ്റ് 30-നാണ് ഈ വിവാഹം. ഇരുവരുടെയും അമ്മമാർ തമ്മിലുള്ള അടുപ്പമാണ് ഈ വിവാഹത്തിലേക്ക് നയിച്ചതെന്ന് മുക്ത പറയുന്നു. റിമി ടോമിയുമായുള്ള സൗഹൃദവും അതിന് വഴിയൊരുക്കി.

നടിയും നർത്തകിയുമായ ശരണ്യ മോഹന്റെ കഴുത്തിൽ മിന്നുകെട്ടുന്നത് ഡോക്ടറായ അരവിന്ദ് കൃഷ്ണനാണ്. വളരെപ്പെട്ടെന്നാണ് വിവാഹം ആലോചിച്ചതും ഉറപ്പിച്ചതും. സെപ്റ്റംബർ ആറിനാണ് വിവാഹം. ആലപ്പുഴയിൽവച്ചാകും വിവാഹമെന്നും ആർഭാടങ്ങളൊന്നുമില്ലാത്ത സാധാരണ ചടങ്ങാകും ഇതെന്ന് ശരണ്യ വ്യക്തമാക്കുന്നു.

നടൻ കൂടിയായ അഭീഷ് മാത്യുവാണ് അർച്ചന കവിയുടെ കഴുത്തിൽ മുന്നുകെട്ടുന്നത്. ഇത് പ്രണയമോ ആലോചിച്ചുറപ്പിച്ച വിവാഹമോ അല്ലെന്നാണ് അർച്ചന കവി പറയുന്നത്. കുട്ടിക്കാലം മുതൽക്കെയുള്ള സുഹൃത്തുക്കളാണ് ഇരുവരും. അടുത്തവർഷമായിരിക്കും വിവാഹമെന്ന് ഇരുവരും പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP