Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഞാനും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്; 25 വർഷത്തോളമായി ആ സംഭവം കഴിഞ്ഞിട്ട്; എനിക്കുണ്ടായ അപമാനവും ദേഷ്യവും ഇന്നും കെട്ടടങ്ങിയിട്ടില്ല; ലൈംഗികാരോപണം നേരിടുന്നവർക്കൊപ്പം ജോലി ചെയ്യാൻ ആഗ്രഹിക്കുന്നില്ല; മീ ടു മൂവ്‌മെന്റിന് പിന്തുണ അറിയിച്ച് വെളിപ്പെടുത്തലുമായി സെയ്ഫ് അലി ഖാനും

ഞാനും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്; 25 വർഷത്തോളമായി ആ സംഭവം കഴിഞ്ഞിട്ട്; എനിക്കുണ്ടായ അപമാനവും ദേഷ്യവും ഇന്നും കെട്ടടങ്ങിയിട്ടില്ല; ലൈംഗികാരോപണം നേരിടുന്നവർക്കൊപ്പം ജോലി ചെയ്യാൻ ആഗ്രഹിക്കുന്നില്ല; മീ ടു മൂവ്‌മെന്റിന് പിന്തുണ അറിയിച്ച് വെളിപ്പെടുത്തലുമായി സെയ്ഫ് അലി ഖാനും

ന്ത്യൻ സിനിമയിൽ തരംഗമാകുന്ന മീ ടൂ മൂവ്മെന്റിന് പിന്തുണ പ്രഖ്യാപിച്ച് നടൻ സെയ്ഫ് അലി ഖാൻ രംഗത്ത്. വർഷങ്ങളായി ബോളിവുഡിൽ ഈ പ്രവണത നിലനിൽക്കുന്നുണ്ടെന്നും താനും ഒരിക്കൽ പീഡനത്തിന് ഇരയായിട്ടുണ്ടെന്നും സെയ്ഫ് വെളിപ്പെടുത്തി.ഞാനും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ലൈംഗിക പീഡനമല്ലായിരുന്നു. 25 വർഷങ്ങളായി ആ സംഭവം കഴിഞ്ഞിട്ട്. എനിക്കുണ്ടായ അപമാനവും ദേഷ്യവും ഇന്നും കെട്ടടങ്ങിയിട്ടില്ല സെയ്ഫ് പറഞ്ഞു.

മറ്റൊരാളുടെ വേദന തിരിച്ചറിയാൻ ഇന്നും ആളുകൾക്ക് സാധിക്കുന്നില്ല. അതെക്കുറിച്ച് എനിക്ക് കൂടുതൽ സംസാരിക്കാൻ താൽപര്യമില്ല. കാരണം ഞാൻ എന്ന വ്യക്തി ഇവിടെ അപ്രസക്തനാണ്. സ്ത്രീകളുടെ കാര്യത്തിൽ നമുക്ക് കൂടുതൽ പരിഗണന നൽകാം. അവസരം തരാമെന്ന പേരിൽ അവരെ ലൈംഗികമായി ഉപയോഗിക്കുന്നവർ ശിക്ഷിക്കപ്പെട്ടേ മതിയാകൂ സെയ്ഫ് കൂട്ടിച്ചേർത്തു.ലൈംഗികാരോപണം നേരിടുന്ന സിനിമാ പ്രവർത്തകർക്കൊപ്പം ജോലി ചെയ്യാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും സെയ്ഫ് വ്യക്തമാക്കി.

നേരത്തെ ആമിർ ഖാൻ, അക്ഷയ് കുമാർ തുടങ്ങിയ ബോളിവുഡിലെ മുൻനിര നായകന്മാരും ലൈംഗിക ചൂഷകർക്കൊപ്പം ജോലി ചെയ്യില്ലെന്ന് വ്യക്തമാക്കി രംഗത്തു വന്നിരുന്നിരുന്നു.ഹൗസ്ഫുൾ 2, സൂപ്പർ 30 തുടങ്ങിയ ചിത്രങ്ങൾ നിർത്തി വച്ചു. അതു പോലെ പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തു നിന്ന സേക്രഡ് ഗെയിംസും അനിശ്ചിതത്തിലാണ്. നെറ്റ്ഫ്ളിക്സ് സീരീസ് ആയ സേക്രഡ് ഗെയിംസിന്റെ മറ്റൊരു നിർമ്മാതക്കളായ ഫാന്റം ഫിലിംസ് പിരിച്ചു വിട്ടതാണ് അനിശ്ചിതത്വത്തിന് കാരണം. കമ്പനിയിൽ പങ്കാളിയായ സംവിധായകൻ വികാസ് ബഹലിനെതിരെയുള്ള ആരോപണങ്ങളെ തുടർന്നാണ് ഫാന്റം പിരിച്ചു വിട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP