Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്ലാസിക്കൽ ഡാൻസ് റിഹേഴ്‌സലിനിടെ മറിഞ്ഞ് വീണ് മേഘ്‌നയ്ക്ക് പരുക്ക്; വീഴ്‌ച്ചയ്ക്ക് കാരണം ക്ലാസിക്കൽ ഡാൻസിന്റെ ചുവടുകൾ പരിചയമില്ലാത്തതുകൊണ്ടെന്ന് നടി

ക്ലാസിക്കൽ ഡാൻസ് റിഹേഴ്‌സലിനിടെ മറിഞ്ഞ് വീണ് മേഘ്‌നയ്ക്ക് പരുക്ക്; വീഴ്‌ച്ചയ്ക്ക് കാരണം ക്ലാസിക്കൽ ഡാൻസിന്റെ ചുവടുകൾ പരിചയമില്ലാത്തതുകൊണ്ടെന്ന് നടി

പുതിയ സിനിമയ്ക്ക് വേണ്ടി നൃത്തപരിശീലനം നടത്തുന്നതിനിടെ നടി മേഘ്‌ന രാജിന് പരുക്ക്. കന്നഡ സിനിമയായ അല്ലാമയുടെ ചിത്രീകരണത്തിനിടെയാണ് നടൻ ധനഞ്ജയനും മേഘ്‌നയ്ക്കും പരിക്ക് പറ്റിയത്.

ചിത്രത്തിലെ ഒരു പ്രധാന ഗാനരംഗത്തിന്റെ റിഹേഴ്‌സലിനിടെയാണ് പരിക്ക് പറ്റിയത്. കാല് നീര് വന്ന് വീർത്തിരിക്കുകയാണെന്ന് മേഘ്‌ന പറഞ്ഞു. കഥക് നർത്തകിയായ മേഘ്‌നയ്ക്ക് ക്ലാസിക്കൽ ഡാൻസിന്റെ ചുവടുകൾ അത്ര പരിചയമില്ലാത്തതാണ് പ്രശ്‌നമായത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മേഘ്‌ന കഠിനമായ പരിശീലനത്തിലായിരുന്നു. എന്നാൽ കാല് നീരുവന്നതല്ല താരത്തെ അലട്ടുന്നത്. എത്രയും പെട്ടന്ന് പാട്ട് പൂർത്തിയാക്കണമെന്നാണ് മേഘ്‌നയുടെ ആഗ്രഹം. നടിയുടെ എം.ബി.എ പരീക്ഷ അടുത്ത് വരുകയാണ്. അതുകൊണ്ട് ചിത്രീകരണം ഒരുകാരണവശാലും മാറ്റിവക്കുന്നില്ലെന്ന തീരുമാനത്തിലാണ് മേഘ്‌ന. അഭിനയത്തിനിടയിലും പാർട് ടൈമായി എംബിഎ ചെയ്യുന്നുണ്ടായിരുന്നു.

അതേസമയം സമയത്ത് തന്നെ പാട്ട് പൂർത്തിയാക്കുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറഞ്ഞു. മേഘ്‌നയുടെ ചുവടുകൾ മറ്റാരെകൊണ്ടെങ്കിലും അഭിനയിപ്പിക്കുകയും ക്ലോസുംസും മറ്റ് ഷോട്ടുകളും മേഘ്‌നയുടെ തന്നെ ഉപയോഗിക്കുകയും ചെയ്യാനാണ് നീക്കം. പരീക്ഷ കൂടി അടുത്തിരിക്കുന്ന സാഹചര്യത്തിൽ താരം ഇതിന് വഴങ്ങുമെന്നാണ് അറിയുന്നത്.

മലയാളം വിട്ടു മേഘ്‌ന കുറേ നാളായി തെലുങ്ക്, കന്നട പടങ്ങളുടെ ചിത്രീകരണ തിരക്കിലാണ്.മലയാളത്തിൽ മേഘ്‌ന അവസാനം അഭിനയിച്ചത് സുരേഷ് ഗോപി നായകനായി എത്തിയ ഡോൾഫിൻ ബാറിൽ ആണ്. ആട്ടഗര എന്ന കന്നഡ ചിത്രമാണ് അവസാനമായി പുറത്തിറങ്ങിയ മേഘ്‌ന രാജ് ചിത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP