Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിയമയുദ്ധം തുടരാൻ ശ്രുതി ഹരിഹരൻ; മീ ടൂ പരാതിയിൽ അർജുൻ സർജയെ പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് അഭ്യൂഹം; പൊലീസിൽ പരാതി എത്തിയത് മാനനഷ്ടക്കേസിന് പിന്നാലെ

നിയമയുദ്ധം തുടരാൻ ശ്രുതി ഹരിഹരൻ; മീ ടൂ പരാതിയിൽ അർജുൻ സർജയെ പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് അഭ്യൂഹം; പൊലീസിൽ പരാതി എത്തിയത് മാനനഷ്ടക്കേസിന് പിന്നാലെ

ബംഗളുരു: നടി ശ്രുതി ഹരിഹരന്റെ മീടൂ പരാതിയിൽ നടൻ അർജുൻ സർജയ്ക്കെതിരെ പൊലീസ് കേസെടുത്തു. ബെംഗളുരു കബേൺ പാർക്ക് പൊലീസ് സ്റ്റേഷനിലാണ് ശ്രുതി നടനെതിരെ പരാതി നൽകിയത്. 354, 354 എ, 509 വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നടനെ പൊലീസ് അറസ്റ്റ് ചെയ്‌തേയ്ക്കും.

ലൈംഗിക ഉപദ്രവം, ഭീഷണിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള സംസാരം, അംഗവിക്ഷേപം എന്നീ കുറ്റങ്ങളാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്. ഈ കുറ്റങ്ങൾക്ക് രണ്ടു വർഷം വരെ തടവും പിഴയുമാണ് ശിക്ഷയായി കിട്ടാവുന്നതാണ്. ശ്രുതി ഹരിഹരശന്റ മീടു വെളിപ്പെടുത്തലുകളെ തുടർന്ന് അർജുൻ അഞ്ച് കോടി രൂപയുടെ മാനനഷ്ടകേസ് നൽകിയതിന്റെ തൊട്ടുപിന്നാലെയാണ് ശ്രുതി പൊലീസിൽ പരാതി നൽകിയത്.

അർജുനുമായി ഒത്തുതീർപ്പിന് തയാറല്ലെന്നും നിയമയുദ്ധം തുടരുമെന്നും ശ്രുതി വ്യക്തമാക്കിയിരുന്നു. അർജുന്റെ മാനേജർ പ്രശാന്ത് സമ്പാർഗിക്കെതിരെയും ശ്രുതി പൊലീസിൽ പരാതി നൽകി. അർജുനതിരെ വെളിപ്പെടുത്തൽ നടത്തിയതിന് തന്നെ കൊല്ലുമെന്ന് പ്രശാന്ത് ഭീഷണിപ്പെടുത്തിയതായി ശ്രുതി ആരോപിച്ചു. ശ്രുതിക്ക് പിന്തുണയുമായി നടൻ പ്രകാശ് രാജ്, നടി ശ്രദ്ധ ശ്രീനാഥ് എന്നിവർ രംഗത്തെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP