അഞ്ച് വർഷമായി പോൺ സിനിമാ രംഗത്തില്ല; തനിക്ക് പുതിയ ജോലി തരാൻ പലരും മടിക്കുന്നു; പോൺ സിനിമകളിൽ അഭിനയിച്ചത് വഴി താൻ ആകെ സമ്പാദിച്ചത് എട്ടര ലക്ഷം രൂപ; സിനിമ രംഗം വിട്ടതോടെ തനിക്ക് വരുമാനമില്ലാതായി; മിയ ഖലീഫയുടെ വെളിപ്പെടുത്തലുകൾ ഇങ്ങനെ
August 15, 2019 | 08:49 AM IST | Permalink

സ്വന്തം ലേഖകൻ
അമേരിക്കയുടെ പോൺ ഇൻഡസ്ട്രിയിലെ മിന്നുന്ന താരമാണ് മിയ ഖലീഫ.ലക്ഷക്കണക്കിന് ആരാധകരാണ് ലെബനീസ്- അമേരിക്കൻ താരത്തിന് ഉള്ളത്.ഇപ്പോഴും സെർച്ച് റാങ്കിംഗിലെല്ലാം മുന്നിൽ നില്ക്കുന്ന നടി പോൺ രംഗം വിട്ടുവെന്നുള്ള ആരാധകർക്ക് അറിയാത്ത കാര്യമാണ്, ഇപ്പോളിതാ തന്റെ ജീവതത്തിന്റെ പിന്നാമ്പുറ കഥകൾ നടി തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. അടുത്തിടെ നടന്നൊരു അഭിമുഖത്തിൽ മിയ ഖലീഫ നടത്തിയ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ ഒന്നടങ്കം വൈറലായി മാറിയിരുന്നു.
പോൺ സിനിമകളിൽ നിന്നും തനിക്ക് വലിയ സമ്പാദ്യമൊന്നും ഉണ്ടാക്കാനായിട്ടില്ലെന്നാണ് നടി പറയുന്നത്.ഏട്ടു ലക്ഷത്തോളം രൂപ മാത്രമാണ് തനിക്ക് ഇത്തരം സിനിമകളിൽ അഭിനയിച്ചതിൽ നിന്നും ലഭിച്ചിട്ടുള്ളതെന്നും നടി പറയുന്നു. വളരെ കുറച്ചുകാലമാണ് താൻ പോൺ ഇൻഡസ്ട്രിയിൽ ഉണ്ടായത്. ആളുകൾ വിചാരിച്ചിരിക്കുന്നത് തനിക്ക് പോൺ സിനിമകളിൽ നിന്നും ദശലക്ഷ കണക്കിന് പണം കിട്ടിയിട്ടുണ്ടെന്നാണ്. എന്നാൽ അത് തെറ്റിദ്ധാരണ മാത്രമാണ്. ആകെ പന്ത്രാണ്ടായിരത്തോളം ഡോളർ (എട്ടു ലക്ഷത്തോളം രൂപ) മാത്രമാണ് ഇതിൽ നിന്നും കിട്ടിയിട്ടുള്ളത്.
പോൺ സിനിമാ ലോകം വിട്ട ശേഷം ഒരു പൈസയുടെ വരുമാനം പോലും എനിക്കില്ല. അഞ്ച് വർഷമായി താൻ പോൺ സിനിമാ രംഗം വിട്ടിട്ടെന്ന് മിയ ഖലീഫ പറയുന്നു. അതിന് ശേഷം പുതിയൊരു ജോലിയൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല. തനിക്ക് ജോലി തരാൻ പലരും മടിക്കുന്നുണ്ടെന്നും നടി പറയുന്നു. പുതിയ അഭിമുഖം മിയ ഖലീഫ തന്നെയായിരുന്നു തന്റെ ട്വിറ്റർ ഹാൻഡിലൂടെ പങ്കുവച്ചിരുന്നത്. ഇപ്പോഴും സെർച്ച് റാങ്കിംഗിലെല്ലാം മുന്നിൽ തന്നെയാണ്. അതുകൊണ്ടാവാം ഞാൻ ഇപ്പോഴും പോൺ സിനിമാ രംഗത്തുണ്ടെന്ന് എല്ലാവരും കരുതുന്നത്. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മിയ ഖലീഫ വെളിപ്പെടുത്തി.
ഭീകരസംഘടനയായ ഐഎസ്എസിന്റെ ഭീഷണിയെത്തുടർന്നാണ് താരം അഭിനയം നിർത്തിയത്. ഇതിനുശേഷമാണ് ഇൻസ്റ്റഗ്രാമിൽ ആരാധകർ കൂടിയത്.ഇപ്പോൾ ഒരു സ്പോർടസ് കമന്റേറ്ററായി ജോലി ചെയ്യുകയാണ്. കാമുകൻ റോബർട്ട് സാന്റിനൊപ്പം ഷിക്കാഗോയിലാണ് താമസം.