Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുംബൈ സുഭാഷ് ഖായി സ്‌കൂളിൽ നിന്നും ഫിലിം മേക്കിങ് പഠിച്ചു; നായികയാവാൻ രണ്ടു തെലുങ്കു ചിത്രങ്ങൾക്ക് തിരക്കഥ എഴുതി; ഇനി മലയാളത്തിലേക്ക്; തിരക്കഥാകൃത്തും സംവിധായികയുമായ സെബ മലയാളത്തിലേക്ക് എത്തുന്നത് വിഷ്ണു ഉണ്ണികൃഷ്ണന്റെ നായികയായി; രതീഷ് രഘുനന്ദനന്റെ മിഠായി തെരുവിലെ പുതിയ വിശേഷങ്ങൾ

മുംബൈ സുഭാഷ് ഖായി സ്‌കൂളിൽ നിന്നും ഫിലിം മേക്കിങ് പഠിച്ചു; നായികയാവാൻ രണ്ടു തെലുങ്കു ചിത്രങ്ങൾക്ക് തിരക്കഥ എഴുതി; ഇനി മലയാളത്തിലേക്ക്; തിരക്കഥാകൃത്തും സംവിധായികയുമായ സെബ മലയാളത്തിലേക്ക് എത്തുന്നത് വിഷ്ണു ഉണ്ണികൃഷ്ണന്റെ നായികയായി; രതീഷ് രഘുനന്ദനന്റെ മിഠായി തെരുവിലെ പുതിയ വിശേഷങ്ങൾ

കൊച്ചി: വിഷ്ണു ഉണ്ണിക്കൃഷ്ണൻ നായകനാകുന്ന മിഠായിത്തെരുവ് എന്ന ചിത്രത്തിലൂടെ മറ്റൊരു പുതുമുഖ നായിക കൂടി മലയാളത്തിലേക്ക് എത്തുന്നു. രതീഷ് രഘുനന്ദൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സെബ മറിയം കോശി ആണ് നായികയാകുന്നത്. മുംബൈ സുഭാഷ് ഖായി സ്‌കൂളിൽ നിന്നും ഫിലിം മേക്കിങ് പഠിച്ചിറങ്ങിയ സെബ ഇതിനോടകം രണ്ടു തെലുങ്കു ചിത്രങ്ങൾക്ക് തിരക്കഥ എഴുതിക്കഴിഞ്ഞു. രണ്ടു ചിത്രങ്ങളിലും സെബ തന്നെയാണ് നായിക.

മലയാളത്തിൽ സെബയുടെ ആദ്യ സിനിമയാകും മിഠായിത്തെരുവ്. മിഠായിത്തെരുവിൽ ശക്തമായ കഥാപാത്രത്തെയാണ് സെബ അവതരിപ്പിക്കുന്നത്. തിരക്കഥയും സംവിധാനവുമാണ് സെബയുടെ മേഖലയെങ്കിലും കഥ കേട്ട് ഇഷ്ട്ടപെട്ടതോടെയാണ് മിഠായിത്തെരുവിൽ നായികയാകാൻ തീരുമാനിച്ചത്. ബഹ്റിനിൽ ജനിച്ചു വളർന്ന സെബ മറിയം കോശി ഹൈദരാബാദിൽ ആണ് സ്ഥിര താമസം.

വൻ താരനിരയുമായാണ് മിഠായിത്തെരുവ് അണിയറയിൽ ഒരുങ്ങുന്നത്. വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ശ്രീനിവാസൻ എന്നിവർക്ക് പുറമെ ഹരീഷ് കണാരൻ ധർമജൻ രമേശ് പിഷാരടി സുരഭി അരുൺ പുനലൂർ തുടങ്ങിയവർ ചിത്രത്തിലുണ്ട്. മുൻ സ്വഭാവ നടി ഉഷയുടെ തിരിച്ചു വരവ് ചിത്രം കൂടിയാകും മിഠായിത്തെരുവ്. വളരെ പ്രധാനപ്പെട്ട വേഷമാണ് ഉഷക്ക് മിഠായിത്തെരുവിൽ.

ബി ടി അനിൽകുമാർ തിരക്കഥ എഴുതുന്ന ചിത്രം നിർമ്മിക്കുന്നത് ഹസീബ് ഹനീഫ് അജി മേടയിൽ നൗഷാദ് ആലത്തൂർ എന്നിവരാണ്. ഛായാഗ്രഹണം സമീർ ഹഖ്. സംഗീതം സുമേഷ് പരമേശ്വർ. എഡിറ്റർ നിഷാദ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP