Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തമിഴ് മക്കളുടെ മനവും കവരാൻ മിയ; അമരകാവ്യത്തിലൂടെ തമിഴിൽ അരങ്ങേറ്റം

തമിഴ് മക്കളുടെ മനവും കവരാൻ മിയ; അമരകാവ്യത്തിലൂടെ തമിഴിൽ അരങ്ങേറ്റം

രുപിടി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ മിയ തമിഴിൽ അരങ്ങേറ്റം കുറിക്കുന്നു. ജീവ ശങ്കറിന്റെ സംവിധാനത്തിൽ നടൻ ആര്യ നിർമ്മിക്കുന്ന 'അമരകാവ്യ'ത്തിലൂടെയാണ് മിയയുടെ തമിഴ് പ്രവേശം. കൗമാര പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. ജീവ ശങ്കറാണ് തിരക്കഥയും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത്. നായകൻ സത്യ. ഗാനങ്ങൾക്ക് ഈണം പകർന്നത് എം ഗിബ്രാൻ.

ചേട്ടായീസ്, മെമ്മറീസ്, സലാം കശ്മീർ, മിസ്റ്റർ ഫ്രോഡ്, വിശുദ്ധൻ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് മിയ മലയാളിമനസ്സിൽ ഇടം നേടിയത്. ടെലിവിഷൻ സീരിയലിലൂടെയാണ് മിയ സിനിമയിലെത്തിയത്. മലയാളത്തിലൂടെ കടന്നുവന്ന തമിഴിൽ വെന്നികൊടി പാറിച്ച ഒട്ടെറെ നടിമാരുണ്ട്. നയൻതാര, രമ്യാനമ്പീശൻ, അസിൻ തുടങ്ങിയവരുടെ ശ്രേണിയിലേക്ക് മിയ എത്തുമോയെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP