Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മോഹൻലാലും മെന്റലിസ്റ്റ് ആദിയും ഒന്നിക്കുന്ന അത്ഭുത പ്രോഗ്രാം ഉടൻ; ഇൻ കോൺവെർസേഷൻ വിത്ത് ഫയർ ഫ്ളൈസ് എന്ന് പേരിട്ടിരിക്കുന്ന പ്രോഗ്രാം ബറോസിന്റെ ചിത്രീകരണത്തിന് മുൻപ്; ലോകത്തിലെ പ്രധാനപ്പെട്ട രാജ്യങ്ങളിൽ പരിപാടി അരങ്ങിലെത്തും

മോഹൻലാലും മെന്റലിസ്റ്റ് ആദിയും ഒന്നിക്കുന്ന അത്ഭുത പ്രോഗ്രാം ഉടൻ; ഇൻ കോൺവെർസേഷൻ വിത്ത് ഫയർ ഫ്ളൈസ് എന്ന് പേരിട്ടിരിക്കുന്ന പ്രോഗ്രാം ബറോസിന്റെ ചിത്രീകരണത്തിന് മുൻപ്; ലോകത്തിലെ പ്രധാനപ്പെട്ട രാജ്യങ്ങളിൽ പരിപാടി അരങ്ങിലെത്തും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: അഭിനയത്തികവിന്റെ ആൾരൂപവും മനുഷ്യമനസ്സിനെ വായിച്ചറിയുന്ന അത്ഭുതവും ഒന്നിക്കുന്നു. മോഹൻലാലും മെന്റലിസ്റ്റ് ആദിയും ചേർന്നുള്ള ഷോയ്ക്ക് അന്തിമ രൂപമായി. ഇൻ കോൺവെർസേഷൻ വിത്ത് ഫയർ ഫ്ളൈസ് എന്ന് പേരിട്ടിരിക്കുന്ന പ്രോഗ്രാം ബറോസിന്റെ ചിത്രീകരണത്തിന് മുൻപ് നടക്കും. ലോകത്തിലെ പ്രധാനപ്പെട്ട എല്ലാ രാജ്യങ്ങളിൽ വച്ചും ഈ പ്രോഗ്രാം അവതരിപ്പിക്കും.

മെന്റലിസ്റ്റ് ആദിയുടെ ജീവിതത്തിലുണ്ടായ ഒരു അനുഭവമാണ് ഈ സ്റ്റേജ് ഷോയ്ക്കു ആധാരം. ഒന്നര വർഷം മുൻപാണ് ആദി മോഹൻലാലിനോട് ഈ ആശയം പറയുന്നത്. ഉടൻ തന്നെ മോഹൻലാൽ ഇതിൽ പങ്കാളിയാകാനുള്ള തന്റെ താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു. ആദിക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് മോഹൻലാൽ ഇന്നലെ തന്റെ ഫേസ് ബുക്ക് പേജിൽ പ്രോഗ്രാമിന്റെ പോസ്റ്റർ റിലീസ് ചെയ്യുകയുണ്ടായി. കഴിഞ്ഞ വർഷം ചെയ്യാനിരുന്ന പ്രൊജക്ടാണിത്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിവയ്ക്കുകയായിരുന്നു.

ജയസൂര്യയുടെ പ്രേതം, പ്രേതം 2 എന്നീ സിനിമകളിലൂടെയാണ് മെന്റലിസത്തെ കുറിച്ച് മലയാളികളും ചർച്ച ചെയ്യുന്നത്. ഈ സിനിമകളുടെ റിലീസിനോടനുബന്ധിച്ചുള്ള പ്രചരണങ്ങളിൽ നിന്നും ടെലിവിഷൻ പരിപാടികളിലൂടെയുമാണ് മെന്റലിസ്റ്റ് ആദിയെ കുറിച്ച് പ്രേക്ഷകർ അടുത്ത് അറിയുന്നത്. കേരളത്തിലെ പ്രശസ്ത മെന്റലിസ്റ്റ് ആദി മലയാളത്തിലെ മുൻനിര താരങ്ങളെ ഞെട്ടിച്ച് കൊണ്ടുള്ള പ്രകടനം നേരത്തെ നടത്തിയിട്ടുണ്ട്.

അതേ സമയം നാല് ദിവസത്തെ ബ്രേക്കിന് ശേഷം മോഹൻലാൽ ഇന്നലെ വീണ്ടും ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയുടെ ലൊക്കേഷനിൽ ജോയിൻ ചെയ്തു. കൊച്ചിയിലാണ് ഇപ്പോൾ ചിത്രീകരണം. ഏതാനും ദിവസത്തിന് ശേഷം തൃശൂരിലേക്ക് ഷിഫ്ട് ചെയ്യും.

ഇട്ടിമാണിക്ക് ശേഷം മോഹൻലാൽ ജൂലായ് ഒന്നിന് സിദ്ദിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദറിൽ അഭിനയിച്ചു തുടങ്ങും. ഇതിനിടയിൽ താൻ ആദ്യമായി സംവിധാനം ചെയ്യുന്ന ത്രീഡി ചിത്രമായ ബറോസിന്റെ പ്‌ളാനിങ് വർക്കുകളിൽ മോഹൻലാൽ സജീവമാകും.ഒക്ടോബറിലാണ് ബറോസിന്റെ ചിത്രീകരണം തുടങ്ങുന്നത്.കെ.യു മോഹനനാണ് ഛായാഗ്രാഹകൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP