Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഓണം ആഘോഷിക്കാൻ മോഹൻലാൽ പൊലീസ് സ്‌റ്റേഷനിൽ എത്തി! സല്യൂട്ട് നൽകി സ്വീകരിച്ച് പൊലീസ് ഉദ്യോഗസ്ഥർ; ഒപ്പം നിന്ന് സെൽഫിയെടുക്കാനും തിരക്ക്

ഓണം ആഘോഷിക്കാൻ മോഹൻലാൽ പൊലീസ് സ്‌റ്റേഷനിൽ എത്തി! സല്യൂട്ട് നൽകി സ്വീകരിച്ച് പൊലീസ് ഉദ്യോഗസ്ഥർ; ഒപ്പം നിന്ന് സെൽഫിയെടുക്കാനും തിരക്ക്

കൊച്ചി: കുട്ടമ്പുഴ പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർ ഈ ഓണാഘോഷം എളുപ്പത്തിൽ മറക്കില്ല്, കാരണം ഓണം ആഘോഷിക്കാൻ പൊലീസുകാർക്ക് കിട്ടിയത് ഒരു സൂപ്പർസ്റ്റാറിനെയാണ്. മറ്റാരുമല്ല, മോഹൻലാലാണ് എറണാകുളം ജില്ലയിലെ ആദിവാസി മേഖലയായ കുട്ടമ്പുഴയിലെ പൊലീസ് സ്‌റ്റേഷനിലെ ഓണാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയത്. ഇന്ത്യൻ ആർമിയുടെ ലഫ്റ്റനന്റ് കേണൽ പദവിയിലിരിക്കുന്ന അതിഥിക്ക് ഔദ്യോഗിക സ്വീകരണം ഒരുക്കുകയും ചെയ്തു പൊലീസുകാർ. തുടർന്ന് സ്‌റ്റേഷൻ അങ്കണത്തിൽ ഒരുക്കിയ പൂക്കളത്തിന് നടുവിലെ നിലവിളക്ക് കൊളുത്തി പൊലീസ് ഓണാഘോഷത്തിന് ഉദ്ഘാടനം നിർവഹിച്ചു.

നിർമ്മാതാവ് ടോമിച്ചൻ മുളകുപാടവും മോഹൻലാലിനൊപ്പമുണ്ടായിരുന്നു. പൊലീസുകാരും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. എല്ലാവരോടൊപ്പം ലഘുഭക്ഷണത്തിനും താരം സമയം കണ്ടെത്തി. പൊലീസുകാർക്കും അവരുടെ കുടുംബാംഗങ്ങൾക്കൊപ്പം നിന്ന് ഫോട്ടോയുടുക്കാനും സെൽഫിയെടുക്കാനും സൂപ്പർസ്റ്റാർ അവസരം കണ്ടെത്തി.

വൈശാഖിന്റെ സംവിധാനത്തിൽ ഒരുക്കുന്ന പുലിമുരുകൻ എന്ന സിനിമയുടെ ചിത്രീകരണത്തിനായി പൂയംകുട്ടിലെത്തിയതാണ് മോഹൻലാൽ. പുലിമുരുഗന്റെ നിർമ്മാതാവാണ് ടോമിച്ചൻ മുളകുപാടം. മലേഷ്യയിലെ ഷൂട്ടിംഗിന് ശേഷമാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂയുംകുട്ടിയിൽ നടക്കുന്ന്ത. വൈശാഖിന്റെ സ്വപ്‌ന പദ്ധതിയാണ് പുലിമുരുകൻ എന്ന ചിത്രം. ഈ സിനിമക്കായി മോഹൻലാൽ ശരീരഭാരവും കുറച്ചിരുന്നു. ഓണത്തിനായി പുറത്തിറങ്ങിയിരിക്കുന്ന മോഹൻലാൽ ചിത്രം ലോഹമാണ്. ബോക്‌സോഫീസിൽ പണംവാരിപ്പടമായി മുന്നേറുകയാണ് ലോഹം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP