Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഉദ്ഘാടന ചടങ്ങിനിടെ തീയോട് കൂടിയ കർപ്പൂരം നിലത്തേക്ക്; മല്ലികാ സുകുമാരന്റെ സാരിക്ക് സമീപത്ത് വീണ കർപ്പൂരത്തിൽ നിന്ന് തീപടരുമെന്നായതോടെ രക്ഷകാനായി ലാലേട്ടൻ; വിളക്കിന് ചുവട്ടിൽ നിന്ന് പൂവെടുത്ത് തീ അണക്കുന്ന നടന്റെ ചിത്രങ്ങൾ വൈറൽ

ഉദ്ഘാടന ചടങ്ങിനിടെ തീയോട് കൂടിയ കർപ്പൂരം നിലത്തേക്ക്; മല്ലികാ സുകുമാരന്റെ സാരിക്ക് സമീപത്ത് വീണ കർപ്പൂരത്തിൽ നിന്ന് തീപടരുമെന്നായതോടെ രക്ഷകാനായി ലാലേട്ടൻ; വിളക്കിന് ചുവട്ടിൽ നിന്ന് പൂവെടുത്ത് തീ അണക്കുന്ന നടന്റെ ചിത്രങ്ങൾ വൈറൽ

ന്നലെ ടതിരുവനന്തപുരത്ത് ടാഗോർ തിയേറ്ററിൽ ശ്രീകുമാരൻ തമ്പി എഴുതിയ പി.സുബ്രഹ്മണ്യം മലയാള സിനിമയുടെ ഭീഷ്മാചാര്യൻഎന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് മോഹൻലാൽ ആയിരുന്ന.സുബ്രഹ്മണ്യ സന്ധ്യ എന്ന പേരിൽ നടന്ന ചടങ്ങിൽ  സുകുമാരന്റെ സാരിയിൽ തീ പടർന്നുപിടിക്കുന്നതിനുമുമ്പ് മോഹൻലാൽ കെടുത്തിയതിന്റെ ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

നിലവിളക്കിൽ നിന്നു താഴെ വീണ കർപ്പൂരത്തിൽ നിന്നു മല്ലികാ സുകുമാരന്റെ സാരിയിൽ തീ പടർന്നുപിടിക്കുമെന്ന് കണ്ട ലാലേട്ടൻ ഉടൻ തന്നെ വിളക്കിൽ കിടന്ന പൂവെടുത്ത് തീ അണക്കുകയായിരുന്നു.

സുബ്രമണ്യ സന്ധ്യയിൽ നിരവധി പ്രമുഖർ പങ്കെടുത്തു. ഡോ. കെ.ജെ. യേശുദാസും നടൻ മധുവും ചേർന്ന് നിലവിളക്കിലെ ആദ്യ തിരി തെളിച്ചു. തുടർന്ന് മോഹൻലാൽ, കെ.ആർ.വിജയ, കെ.ജയകുമാർ എന്നിവർക്കു പിന്നാലെ മല്ലികാ സുകുമാരൻ തിരി തെളിച്ചപ്പോഴാണ് തിരിയിൽ നിന്നു രണ്ട് കർപ്പൂരം തീയോടെ നിലത്തുവീണത്. പെട്ടെന്നു മോഹൻലാൽ കുനിഞ്ഞ് വിളക്കിന്റെ ചുവട്ടിൽ നിന്നു പൂവെടുത്ത് തീ കെടുത്തി. അതിന് ശേഷം നടന്ന ഗാനസന്ധ്യയിൽ ആദ്യ ഗാനം ആലപിച്ചത് മോഹൻലാൽ ആയിരുന്നു. ഭക്തകുചേലയിലെ ഈശ്വര ചിന്തയിതൊന്നേ മനുജന് ശാശ്വതമീ ഉലകിൽ.. എന്ന ഗാനമാണ് മോഹൻലാൽ വേദിയിൽ ആലപിച്ചത്.

ഫോട്ടോ കടപ്പാട്: സുഭാഷ് കുമാരപുരം

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP