Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അടുത്ത ചിത്രം മോഹൻലാലും പൃഥിയും ചേർന്നുള്ളത്; ആമയും മുയലും ശ്രദ്ധിക്കപ്പെടാത്തതിൽ നിരാശ; പ്രിയദർശന് പറയാനുള്ളത്

അടുത്ത ചിത്രം മോഹൻലാലും പൃഥിയും ചേർന്നുള്ളത്; ആമയും മുയലും ശ്രദ്ധിക്കപ്പെടാത്തതിൽ നിരാശ; പ്രിയദർശന് പറയാനുള്ളത്

രു സമയത്ത് മലയാളത്തിലെ ഹിറ്റ് സംവിധായകനിൽ പ്രധാനിയായിരുന്ന പ്രിയദർശൻ കുറച്ച് കാലങ്ങളായി ഇറക്കുന്ന സിനിമകൾ അത്ര ശ്രദ്ധിക്കപ്പെടാതെ പോവുകയാണ്. ഏറ്റവും പുതിയതായി പുറത്തിറങ്ങിയ ആമയും മുയലും പോലും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോവുകയാണ് ചെയ്തത്. ഇതിൽ പ്രിയന് കടുത്ത നിരാശയിലുമാണ്. ഒരു ഓൺലൈൻ പത്രത്തിന് നല്കിയ അഭിമുഖത്തിലാണ് പ്രിയദർശൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

ചില അജ്ഞാത ശത്രുക്കൾ ചിത്രത്തിനെതിരെ മനഃപൂർവ്വം പ്രചരണം നടത്തുകയായിരുന്നു. സംവിധായകൻ എന്ന നിലയിൽ ഇതുണ്ടാക്കുന്ന വേദന ചെറുതല്ലയെന്നും ഫിലിം ഇൻഡസ്ട്രിയെ തന്നെ തുലച്ചുകളയുന്ന കാര്യങ്ങളാണ് ഇതെന്നും പ്രിയൻ കുറ്റപ്പെടുത്തി. താൻ ഇനി അടുത്തതായി ഒരുക്കുന്ന ചിത്രത്തിൽ  മോഹൻലാലും പൃഥ്വിരാജും നായകരാകുമെന്നും പ്രിയൻ വ്യക്തമാക്കി. പൊളിറ്റിക്കൽ ത്രില്ലർ ആയ ചിത്രത്തിന്റെ രചന നിർവഹിക്കുന്നതും പ്രിയദർശൻ തന്നെയാണ്.  മോഹൻലാലിനെയും പൃഥ്വിയെയും ഒരുമിപ്പിക്കുന്ന ചിത്രം വെല്ലുവിളിയായിരിക്കുമെന്ന് പ്രിയദർശൻ പറഞ്ഞു. ആര്യനും അദ്വൈതത്തിനും ശേഷം കേരളത്തിന്റെ പശ്ചാത്തലത്തിലുള്ള രാഷ്ട്രീയ ചിത്രമായിരിക്കും ഇതെന്നും പ്രിയദർശൻ വ്യക്തമാക്കി.

ആദ്യ ഷോ കഴിയുന്നതിന് മുമ്പ് ഓൺലൈൻ മാദ്ധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വരുന്ന റിവ്യൂ അല്ല യഥാർത്ഥ പ്രതികരണം. എല്ലാ സിനിമകളെയും ഒരുപോലെയല്ല വിലയിരുത്തേണ്ടതെന്നും പ്രിയദർശൻ പറഞ്ഞു. ജീവിതം വഴിമുട്ടിയെന്ന് തോന്നിയ വർഷമാണ് കടന്നു പോകുന്നതെന്നും സ്വകാര്യ ജീവിതത്തിലെ പ്രശ്‌നങ്ങളെ പരാമർശിച്ചുകൊണ്ട് പ്രിയദർശൻ പറഞ്ഞു.

ഗീതാഞ്ജലി, ആമയും മുയലും എന്നിവയാണ് പ്രിയദർശൻ സംവിധാനം ചെയ്ത അവസാന ചിത്രങ്ങൾ. ആമയും മുയലും ഈ ക്രിസ്തുമസിനാണ് റിലീസ് ചെയ്തത്. ഒരു തായ് ചിത്രത്തിന്റെ അനൗദ്യോഗിക റീമേക്ക് ആയിരുന്നു ഗീതാഞ്ജലി അതേസമയം ബോളിവുഡിൽ പരാജയമായിരുന്ന മലാമാൽ വീക്കിലി എന്ന പ്രിയദർശന്റെ തന്നെ ചിത്രത്തിന്റെ മലയാളം പതിപ്പാണ് ആമയും മുയലും.

പ്രിയദർശൻ സംവിധാനം ചെയ്യുന്ന പുതിയ ഹിന്ദി ചിത്രത്തിൽ നായകൻ അക്ഷയ് കമാറായിരിക്കും. അർജുൻ കപൂറിനെ നായകനാക്കി ഒരു ചിത്രമൊരുക്കാനും ആലോചനയുണ്ടെന്നു പ്രിയദർശൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP