Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിക്കുള്ള വക്കീൽ കഥാപാത്രത്തെ അവതരിപ്പിക്കാൻ ദിലീപിന്റെ പേര് നിർദേശിച്ചത് മോഹൻലാൽ; മൂന്ന് വർഷം മുമ്പ് വൺലൈൻ മോഹൻലാലിനോട് പറഞ്ഞിരുന്നു; റിലീസിനൊരുങ്ങുന്ന ദിലിപ് ചിത്രം കോടതി സമക്ഷം ബാലൻ വക്കീലിന്റെ പിന്നാമ്പുറ വിശേഷങ്ങളുമായി ബി ഉണ്ണികൃഷ്ണൻ

വിക്കുള്ള വക്കീൽ കഥാപാത്രത്തെ അവതരിപ്പിക്കാൻ ദിലീപിന്റെ പേര് നിർദേശിച്ചത് മോഹൻലാൽ; മൂന്ന് വർഷം മുമ്പ് വൺലൈൻ മോഹൻലാലിനോട് പറഞ്ഞിരുന്നു; റിലീസിനൊരുങ്ങുന്ന ദിലിപ് ചിത്രം കോടതി സമക്ഷം ബാലൻ വക്കീലിന്റെ പിന്നാമ്പുറ വിശേഷങ്ങളുമായി ബി ഉണ്ണികൃഷ്ണൻ

മ്മാരസംഭവത്തിന് ശേഷം ദിലീപ് നായകനാകുന്ന കോടതി സമക്ഷം ബാലൻ വക്കീൽ റിലിസിനൊരുങ്ങുകയാണ്. ഈ മാസം 21 നാണ് ചിത്രം തിയേറ്ററിലെത്തുക. ചിത്രത്തെ വരവേല്ക്കാൻ ദീലിപ് ആരാധകർ കാത്തിരിക്കുമ്പോൾ ചിത്രത്തിന്റെ അണിയറവിശേഷങ്ങൾ പങ്ക് വയ്ക്കുകയാണ് സംവിധായകനായ ബി ഉണ്ണികൃഷ്ണൻ.

ബാലൻ വക്കീൽ എന്ന വിക്കൻ കഥാപാത്രമായാണ് ദിലീപ് വേഷമിടുന്നത്.
വിക്കുള്ള വക്കീൽ കഥാപാത്രത്തെ അവതരിപ്പിക്കാൻ ദിലീപിന്റെ പേര് നിർദേശിച്ചത് മോഹൻലാൽ ആണെന്നാണ് സംവിധായകൻ പറയുന്നത്. ചിത്രത്തിന്റെ വൺലൈൻ മൂന്നു വർഷങ്ങൾക്ക് മുൻപ് മോഹൻലാലിനോട് പറഞ്ഞിരുന്നു. അന്ന് അദ്ദേഹം ആണ് ഈ വേഷത്തിനായി ദിലീപിനെ നിർദ്ദേശിച്ചത്. കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലാണ് ബി.ഉണ്ണിക്കൃഷ്ണൻ ഇക്കാര്യം തുറന്നുപറഞ്ഞത്.

ചിത്രം ഒരു എന്റർടയ്നർ ആയാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിശന്റ ടീസറും ട്രയിലറും ഏറെ ജനശ്രദ്ധ നേടിയിരുന്നു. ബോളിവുഡിലെ പ്രമുഖ നിർമ്മാണ കമ്പനിയായ വയാകോം 18 ആദ്യമായി നിർമ്മിക്കുന്ന മലയാള ചിത്രം കൂടിയാണ് ഇത്. ആലപ്പുഴ, എറണാകുളം എന്നിവടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. ഡിസംബർ 27നാണ് ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തത്. വിക്കുണ്ടെങ്കിലും പ്രഗത്ഭനായ അഭിഭാഷകനായാണ് ദിലീപ് ചിത്രത്തിൽ വേഷമിടുന്നത്. പ്രിയാ ആനന്ദ്, മംമത മോഹൻദാസ്, പ്രയാഗ മാർട്ടിൻ എന്നിവരാണ് ചിത്രത്തിലെ നായികമാർ.ഒപ്പം സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമ്മൂട്, അജു വർഗീസ്, ബിന്ദു പണിക്കർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നു.

വില്ലന് ശേഷം ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രവും ഇതാണ്.ബോക്‌സ് ഓഫീസിൽ ഹിറ്റ്‌മേക്കർമാരായ ബി ഉണ്ണികൃഷ്ണനും ദിലീപും ആദ്യമായി ഒന്നിക്കുകയാണ്. തന്റെ മുൻ ചിത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്തകളുള്ള ചിത്രമായിരിക്കും ഈ ദിലീപ് ചിത്രമെന്ന് ബി.ഉണ്ണികൃഷ്ണൻ മുൻപ് വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP