Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എന്റെ ഈ കോലത്തിന് കാരണം വിജയ രാഘവന്റെ കയ്യിൽ നിന്നും കിട്ടിയ തല്ലാണ്; ഒരു പാട് ദിവസം ആശുപത്രിയിൽ കിടക്കേണ്ടി വന്നു: തലയിലേയും പുരികങ്ങളിലേയും മുടി മുഴുവൻ പോയി: മൊട്ട രാജേന്ദ്രന്റെ ജീവിതം മാറ്റി മറിച്ച ആ കഥയിങ്ങനെ

എന്റെ ഈ കോലത്തിന് കാരണം വിജയ രാഘവന്റെ കയ്യിൽ നിന്നും കിട്ടിയ തല്ലാണ്; ഒരു പാട് ദിവസം ആശുപത്രിയിൽ കിടക്കേണ്ടി വന്നു: തലയിലേയും പുരികങ്ങളിലേയും മുടി മുഴുവൻ പോയി: മൊട്ട രാജേന്ദ്രന്റെ ജീവിതം മാറ്റി മറിച്ച ആ കഥയിങ്ങനെ

വില്ലനായും ഹാസ്യതാരമായും എല്ലാം തമിഴ് സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് മൊട്ട രാജേന്ദ്രൻ. നിരവധി മലയാള സിനിമകളിലും അദ്ദേഹം മുഖം കാണിച്ചിട്ടുണ്ട്. തലയിലും പുരികത്തിലും പോലും ഒരു തരി രോമമില്ലാത്ത ഈ മനുഷ്യനെ കണ്ടാൽ ഇതെന്താണ് ഇങ്ങനെ എന്ന് ചിന്തിക്കാത്തവർ ഉണ്ടാവില്ല. എന്നാൽ വർഷങ്ങൾക്ക് മുമ്പ് താനും എല്ലാ പുരുഷന്മാരെയും പോലെ മുഖത്തും തലയിലും പുരികത്തിലും എല്ലാം നിറയെ രോമമുള്ള വ്യക്തിയായിരുന്നെന്ന് രാജേന്ദ്രൻ പറയുന്നു. എന്നാൽ തന്റെ ജീവിതം മാറ്റി മറിച്ചത് ഒരു മലയാള സിനിമയാണ്. വിജയരാഘവനുമൊത്തുള്ള ഒരു സീനിൽ തന്റെ ജീവിതം പാടേ മാറി മറിയുകയായിരുന്നെന്നും മൊട്ട രാജേന്ദ്രൻ ഓർമ്മിക്കുന്നു.

അക്കാലത്ത് സിക്‌സ് പാക്കിലായിരുന്നു രാജേന്ദ്രൻ. കട്ടി മീശയും കുറ്റിത്താടിയും ഉണ്ടായിരുന്നു. മോഹൻലാലിനും അരവിന്ദ് സാമിയും അടക്കമുള്ള സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചിരുന്നു. അക്കാലത്തെ പ്രധാന ഗുണ്ടായിയിരുന്ന രാജേന്ദ്രന് മലയാള സിനിമയിലെ സ്റ്റണ്ട് സിനിനിടയ്ക്കു പറ്റിയ ഒരു അപകടമാണ് ഈ രൂപത്തിലെത്തിച്ചത്.

സിനിമയിൽ നടൻ വിജയരാഘവൻ, രാജേന്ദ്രനെ തല്ലുന്നു. തല്ലു കൊണ്ട് രാജേന്ദ്രൻ ഒരു പുഴയിൽ വീഴുന്നതുമായിരുന്നു സീന്. എന്നാൽ ആ പുഴ ഫാക്ടറി മാലിന്യങ്ങൾ നിറഞ്ഞതായിരുന്നു. അതോടെ ജീവിതം ആകെ മാറി മറിഞ്ഞു. വെള്ളത്തിലെ രാസമാലിന്യം മൂലം തലയിലെ മുടി മുഴുവൻ നഷ്ടമായി. പുരികങ്ങളിലെ മുടി പോലും പോയി. ദിവസങ്ങളോളം ആശുപത്രി കിടക്കയിലായിരുന്നു. ആരും തിരിഞ്ഞു നോക്കാത്ത അവസ്ഥ. പിന്നീട് ഏഴ് വർഷത്തോളം ഏകാന്ത വാസമായിരുന്നു.

ഏഴു വർഷങ്ങൾക്കു ശേഷം ചെറിയ വേഷങ്ങളുമായി സിനിമയിലേക്ക് തിരികെ വന്ന രാജേന്ദ്രൻ സംവിധായകൻ ബാലയുടെ കണ്ണിൽ പെട്ടതോടെയാണ് ജീവിതം മാറി മറിഞ്ഞത്. അങ്ങനെ രാജേന്ദ്രൻ മൊട്ട രാജേന്ദ്രനായി. അതേവർഷം തന്നെ പുറത്തിറങ്ങിയ ബോസ് എങ്കിര ഭാസ്‌കരനിലൂടെ ഹാസ്യതാരമായും രാജേന്ദ്രൻ തമിഴ്‌പ്രേക്ഷകരെ ഞെട്ടിച്ചു. പിന്നീട് മൊട്ട രാജേന്ദ്രന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP