Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭാര്യയ്‌ക്കൊപ്പം നൃത്തം വച്ച് ആടിപ്പാടി ഷാഹിദ്; സിനിമാ സ്റ്റൈലിൽ അരങ്ങേറിയ ഷാഹിദ് കപൂർ വിവാഹ ഫോട്ടോകൾ കാണാം; അതിഥികളുടെ കൂട്ടത്തിൽ കരീനയേ തേടി പാപ്പരാസികൾ

ഭാര്യയ്‌ക്കൊപ്പം നൃത്തം വച്ച് ആടിപ്പാടി ഷാഹിദ്; സിനിമാ സ്റ്റൈലിൽ അരങ്ങേറിയ ഷാഹിദ് കപൂർ വിവാഹ ഫോട്ടോകൾ കാണാം; അതിഥികളുടെ കൂട്ടത്തിൽ കരീനയേ തേടി പാപ്പരാസികൾ

ടൻ ഷാഹിദ് കപൂറും മീരാ രാജ്!പുടും തമ്മിലുള്ള വിവാഹവിശേഷങ്ങളാണ് ഇപ്പോൾ ബോളിവുഡിലെ സംസാരവിഷയം. ഇരുവരുടെയുംവിവാഹ ഫോട്ടോകൾ ബോളിവുഡ് ആരാധകർക്കിടയിൽ വൈറലായിരിക്കുകയാണ്. വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങളുടെ വീഡിയോയും വൈറലായിട്ടുണ്ട്. ഷാഹിദും മീരാ രാജ്പുടും ഒന്നിച്ചുനൃത്തം ചെയ്യുന്ന രംഗമടക്കമുള്ളവയാണ് ഇത്.

പഞ്ചാബി ആചാരപ്രകാരം ഗുഡ്ഗാവിൽ നടന്ന വിവാഹത്തിൽ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വെളുത്ത നിറമുള്ള ഷർവാണി അണിഞ്ഞാണ് ഷാഹിദ് വിവാഹ മണ്ഡപത്തിലെത്തിയത്. പിങ്ക് നിറത്തിലുള്ള ലഹങ്ക ചോളിയായിരുന്നു വധുവിന്റെ വേഷം.

ഗുഡ്ഗാവിലെ ഹോട്ടലാണ് വേദിയെന്ന മുൻ റിപ്പോർട്ടുകൾക്ക് വിരുദ്ധമായി ഷാഹിദിന്റെ സുഹൃത്തിന്റെ ഫാംഹൗസിലായിരുന്നു വിവാഹം. തിങ്കളാഴ്ച തന്നെയത്തെിയ ഷാഹിദ് രാത്രി നടന്ന സംഗീതിലും മറ്റ് ചടങ്ങുകളിലും പങ്കെടുത്തു.

ഷാഹിദും മിരയും ഷാഹിദിന്റെ ശ്രദ്ധേയ ഗാനങ്ങൾക്ക്ചുവടു വച്ചതായിരുന്നു ചടങ്ങിലെ ഏറ്റവും ആകർഷണം. പ്രശസ്ത ഡിസൈനറും ഷാഹിദിന്റെ സുഹൃത്തുമായ കുനാൽ റാവലാണ് വരന്റെ വേഷം ഡിസൈൻ ചെയ്തത്. പ്രശസ്ത ഡിസൈനർ അനാമിക ഖന്നയാണ് മീരയ്ക്ക് വസ്ത്രമൊരുക്കിയത്.

ഒരു റിയാലിറ്റി ഷോയുടെ വിധികർത്താവായി തിരക്കിലാണ് ഷാഹിദിപ്പോൾ. രാധ സോമി സത്സങ് ബിയാസ് എന്ന ആത്മീയ സംഘടനയുടെ ചടങ്ങിൽവച്ചാണ് ഷാഹിദ് 21കാരിയായ മിരയെ കണ്ടുമുട്ടിയത്.ഡൽഹി ലേഡി ശ്രീറാം കോളേജിലെ മൂന്നാം വർഷ ഇംഗീഷ് ബിരുദ വിദ്യാർത്ഥിനിയാണ് മിര രജ്പുത്.

ഡൽഹിയിൽ നടന്ന കല്യാണ ചടങ്ങിൽ അതിഥികളുടെ കൂട്ടത്തിൽ കരീനയെ കണ്ടെത്താത്താണ് ഗോസിപ്പ് കോളങ്ങളിലെ പ്രധാന വാർത്ത. ക്യാമറക്കണ്ണുകളെല്ലാം തെരഞ്ഞത് കരീനയേയും ഭർത്താവ് സെയ്ഫ് അലി ഖാനെയുമായിരുന്നു. ഷാഹിദ് വിളിക്കുകയാണെങ്കിൽ കല്യാണത്തിന് എത്തുമെന്ന് കരീന മുൻപേ പറഞ്ഞതുമാണ്. തന്നെ വിളിക്കാത്തതു കൊണ്ടാണ് ചടങ്ങിൽ പങ്കെടുക്കാത്തതെന്ന് കരീന പറയുന്നു.

ഷാഹിദ് എന്നെയും ഭർത്താവ് സെയ്ഫ് അലി ഖാനെയും കല്യാണം വിളിച്ചിട്ടില്ല. വിളിക്കാത്തതു കൊണ്ടാണ് ചടങ്ങിൽ പങ്കെടുക്കാത്തത്. ദയവായി ഇതു വലിയ വാർത്തയാക്കരുത്. ആവശ്യമില്ലാത്ത വിവാദങ്ങളിലേക്ക് എന്നെ വലിച്ചിഴക്കരുത് കരീന തുറന്നു പറഞ്ഞു.

സിനിമയിൽ എത്തിയ കാലം മുതൽ ഷാഹിദ് കപൂറും കരീനയും പ്രണയത്തിലായിരുന്നു. നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ ഇരുവരും പിരിഞ്ഞു. എന്നാൽ നിരാശ കാമുകിയായി ദിവസങ്ങൾ തള്ളിനീക്കാൻ കരീന തയാറായിരുന്നില്ല. ഉടൻ തന്നെ നടൻ സെയ്ഫ് അലിഖാനുമായി പ്രണയത്തിലായി. കല്യാണം കഴിച്ച് ജീവിതം സെയ്ഫുമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP