Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ലൂസിഫറിനെ കുറിച്ചുള്ള ഊഹാപോഹങ്ങൾ നിറുത്തൂ'; മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തെ പറ്റി സമൂഹ മാധ്യമങ്ങളിലുള്ളത് കള്ളപ്രചരണമെന്ന് തിരക്കഥാകൃത്ത് മുരളി ഗോപി; 'ഒരിക്കലും ശമിക്കാത്ത കള്ളങ്ങളെന്ന്' മുരളി ഇട്ട പോസ്റ്റ് ഷെയർ ചെയ്ത് പൃഥ്വിയും

'ലൂസിഫറിനെ കുറിച്ചുള്ള ഊഹാപോഹങ്ങൾ നിറുത്തൂ';  മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തെ പറ്റി സമൂഹ മാധ്യമങ്ങളിലുള്ളത് കള്ളപ്രചരണമെന്ന് തിരക്കഥാകൃത്ത് മുരളി ഗോപി; 'ഒരിക്കലും ശമിക്കാത്ത കള്ളങ്ങളെന്ന്' മുരളി ഇട്ട പോസ്റ്റ് ഷെയർ ചെയ്ത് പൃഥ്വിയും

മറുനാടൻ ഡെസ്‌ക്‌

മലയാള സിനിമാപ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫർ. എന്നാൽ ചിത്രത്തെ പറ്റി ഇപ്പോൾ സമൂഹ മാധ്യമത്തിൽ വരുന്ന വ്യാജ പ്രചരണങ്ങളെ പറ്റി പ്രതികരിക്കുകയാണ് പൃഥ്വിരാജും തിരക്കഥാകൃത്ത് മുരളീ ഗോപിയും. ലൂസിഫറിൽ മോഹൻലാലിന്റെ ഇൻട്രോ രംഗത്തെക്കുറിച്ചുള്ള വിവരണമാണ് ഇതിനിടെ ഫേസ്‌ബുക്കിൽ പ്രചരിച്ചത്. എന്നാൽ അതൊക്കെ വെറും ഊഹാപോഹങ്ങളാണെന്ന് വ്യക്തമാക്കുന്നു പൃഥ്വി.

'ഒരിക്കലും ശമിക്കാത്ത, കള്ളപ്രചരണങ്ങൾ..ലൂസിഫറിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ നിർത്തൂ.'വൈറലാകുന്ന ആ കുറിപ്പ് പങ്കുവച്ച് മുരളി ഗോപി കുറിച്ചു.ആരാധകരിൽ വലിയ ചർച്ചയാക്കിയ ആ വിവരണം ഇങ്ങനെകോരിച്ചൊരിയുന്ന മഴയായിരുന്നു...ഇടത്തെ കൈയിൽ നിന്നും രക്തംവാർന്നൊലിക്കുന്നു.

നിശബ്ദത, സ്റ്റീഫന്റെ കൈകളിൽ നിന്നും രക്തത്തുള്ളികൾ വീഴുന്ന ശബ്ദം മാത്രം. (ബിജിഎം) ബാക്ക്‌ഷോട്ട്. അതു കഴിഞ്ഞ് 666 അംബാസിഡറിൽ കയറി ദൈവത്തിനരികിലേയ്ക്ക് അയച്ച ആ മനുഷ്യനെ സ്റ്റീഫൻ ഒന്ന് തിരിഞ്ഞുനോക്കുന്നുണ്ട്. (ലോങ് ഷോട്ട്)...എജ്ജാതി ഐറ്റം....

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP