Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഋത്വിക് റോഷന് നായകനാകാനുള്ള ആരോഗ്യവും സൗന്ദര്യവും ഇല്ലെന്ന് പറഞ്ഞതിനാൽ വിഷ്ണു നായകനാവും; ദിലിപിന്റെ നിർമ്മാണത്തിൽ നാദിർഷയുടെ അടുത്ത ചിത്രം കട്ടപ്പനയിലെ ഋത്വിക് റോഷന്റെ വിശേഷങ്ങൾ

ഋത്വിക് റോഷന് നായകനാകാനുള്ള ആരോഗ്യവും സൗന്ദര്യവും ഇല്ലെന്ന് പറഞ്ഞതിനാൽ വിഷ്ണു നായകനാവും; ദിലിപിന്റെ നിർമ്മാണത്തിൽ നാദിർഷയുടെ അടുത്ത ചിത്രം കട്ടപ്പനയിലെ ഋത്വിക് റോഷന്റെ വിശേഷങ്ങൾ

അമർ അക്‌ബർ അന്തോണിയുടെ വിജയത്തിന് ശേഷം നാദിർഷ വീണ്ടും എത്തുന്നു. കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നുപേരിട്ടിരിക്കുന്ന സിനിമയിൽ അമർ അക്‌ബർ അന്തോണിയുടെ തിരക്കഥാകൃത്തുക്കളിൽ പങ്കാളിയായിരുന്ന വിഷ്ണു ഉണ്ണികൃഷ്ണനാണ് ചിത്രത്തിൽ നായകനാകുന്നത്. നടൻ ദിലീപാണ് ചിത്രം നിർമ്മിക്കുന്നത്.

സുജിത് വാസുദേവാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. അമർ അക്‌ബർ അന്തോണിയിൽ വിഷ്ണു ചെറിയ വേഷത്തിൽ അഭിനയിച്ചിരുന്നു.കഥയാണ് ചിത്രത്തിലെ താരമെന്ന് നാദിർഷ പറയുന്നു. അമർ അക്‌ബർ അന്തോണി ടിം ഒരുക്കുന്ന ഒരു കൊച്ചു തമാശ ചിത്രം എന്നാണ് നാദിർഷ് ചിത്രത്തെക്കുറിച്ച് സ്വയം വിശേഷിപ്പിച്ചിരിക്കുന്നത് കട്ടപ്പനയിലെ ഋത്വിക് റോഷന്റെ ചിത്രീകരണം ചിങ്ങം ഒന്നിന് ആരംഭിക്കും.

ചിത്രത്തെക്കുറിച്ച് നാദിർഷ ഫെസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ

ഒരു കൊച്ചു കാര്യം.... ഇത് ,അവകാശവാദങ്ങൾ യാതൊന്നുമില്ലാതെ, ഏറെ പ്രതീക്ഷയോടെ ഞങ്ങൾ അമർ, അക്‌ബർ, അന്തോണി ടീം ഒരുക്കുന്ന ഒരു കൊച്ചു തമാശ സിനിമ.... എഴുത്ത് കഴിഞ്ഞു . ദൈവംഅനുഗ്രഹിച്ചാൽ ഷൂട്ടിങ് ചിങ്ങം 1ന് .

കഥയാണ് ഈ ചിത്രത്തിലെ പ്രധാനതാരം. ആയതിനാൽ കഥാകൃത്തുക്കളിൽ ഒരാളെ നായകനാക്കുന്നു ....അനുഗ്രഹിക്കണം.

NB:കഥാപാത്രത്തിന് വേണ്ടി സാക്ഷാൽ ഋത്വിക് റോഷനെ ട്രൈ ചെയ്‌തെങ്കിലും ഇത്ര ഹെവി കാരക്ടർ ചെയ്യാൻ ഉള്ള ആരോഗ്യവും സൗന്ദര്യവും തനിക്കു പോര എന്ന് അദ്ദേഹം പറഞ്ഞതിനാൽ മാത്രമാണ് ഞങ്ങൾ ഇത് മിസ്റ്റർ വിഷ്ണുവിനെ നിർബന്ധിച്ച് ഏൽപ്പിച്ച് ബുദ്ധിമുട്ടിക്കുന്നത്. എന്താല്ലേ..! നാദിർഷ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP