Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവാഹം സിനിമയിൽ അവസരം കുറഞ്ഞാൽ മാത്രം; വിവാഹ വാർത്തകളെ തള്ളി നമിത രംഗത്ത്; തിരിച്ചുവരവിനൊരുങ്ങുന്ന നമിതയുടെ നയം ഇങ്ങനെ

വിവാഹം സിനിമയിൽ അവസരം കുറഞ്ഞാൽ മാത്രം; വിവാഹ വാർത്തകളെ തള്ളി നമിത രംഗത്ത്; തിരിച്ചുവരവിനൊരുങ്ങുന്ന നമിതയുടെ നയം ഇങ്ങനെ

സിനിമയിൽ അവസരം കുറഞ്ഞതോടെ കോളിവുഡ് മാദക സുന്ദരി നമിത വിവാഹത്തിനൊരുങ്ങുന്നു എന്ന് വാർത്തകളെ തള്ളി രംഗത്തെത്തി. ശരീര ഭാരം കൂടിയ നമിതയ്ക്ക് അവസരങ്ങൾ കുറഞ്ഞതോടെയാണ് നടിയെ ചുറ്റിപ്പറ്റി വിവാഹ വാർത്തൾ പുറത്ത് വന്നത്. എന്നാൽ വിവാഹം ഇപ്പോൾ തന്റെ പരിഗണനയിലില്ലെന്നാണ് നമിത പറയുന്നത്. താരത്തിന്റെ ഗുജറാത്തി രക്ഷിതാക്കളെ ഉദ്ധരിച്ചാണ് ചില തെന്നിന്ത്യൻ സിനിമാ മാഗസിനുകൾ വാർത്ത റിപ്പോർട്ട് ചെയ്തത്.

എന്നാൽ തനിക്കിപ്പോൾ വിവാഹമില്ലെന്നും സിനിമയിൽ അവസരം കുറയുമ്പോൾ മാത്രമേ വിവാഹത്തെക്കുറിച്ച് ചിന്തിക്കുകയുള്ളൂ എന്നുമാണ് നമിത പറയുന്നത്. ഒരു ഗംഭീര തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണു നമിത എന്നു റിപ്പോർട്ടുണ്ട്. ഇളമൈ ഊഞ്ഞാൽ എന്ന ബഹുഭാഷ ചിത്ത്രതിലൂടെ ആക്ഷൻ ക്വീനായാണ് മടങ്ങിവരവെന്നാണ് സൂചന. കീരൺ റാത്തോഡ്, മേഘ്‌ന ന്യൂഡു, കീർത്തി ചൗള എന്നീ സൂപ്പർ നായികമാരും ചിത്രത്തിൽ അണി നിരക്കുന്നത്.

ഗുജറാത്ത് സ്വദേശിയായ നമിത മിസ് ഇന്ത്യ മത്സരത്തിലൂടെയാണ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. മോഡലിങ്ങിൽ നിന്നും സിനിമയിലുമെത്തി. ബ്ലാക്ക് സ്റ്റാലിൻ എന്ന മലയാള ചിത്രത്തിലും നമിത അഭിനയിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP