Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദിലീപ് ഷോയ്ക്ക് ശേഷം ചിലരുടെ യഥാർത്ഥ സ്വഭാവം മനസിലാക്കാൻ സാധിച്ചെന്ന് നമിത; നടിയുടെ കമന്റിനെ ചർച്ചയാക്കി സോഷ്യൽമീഡിയായും; ദിലിപ് ഷോയിൽ പങ്കെടുത്ത് മടങ്ങിയ നമിതയുടെ അഭിപ്രായം ചർച്ചായകുമ്പോൾ

ദിലീപ് ഷോയ്ക്ക് ശേഷം ചിലരുടെ യഥാർത്ഥ സ്വഭാവം മനസിലാക്കാൻ സാധിച്ചെന്ന് നമിത; നടിയുടെ കമന്റിനെ ചർച്ചയാക്കി സോഷ്യൽമീഡിയായും; ദിലിപ് ഷോയിൽ പങ്കെടുത്ത് മടങ്ങിയ നമിതയുടെ അഭിപ്രായം ചർച്ചായകുമ്പോൾ

ദിലീപ് കാവ്യ വിവാഹത്തിന് ശേഷം ഇരുവരും ഒന്നിച്ച് വേദിയിൽ എത്തിയ ഷോയായിരുന്നു അടുത്തിടെ അമേരിക്കയിൽ അരങ്ങേറിയത്. ദിലീപ് കാവ്യ ജോഡികളുടെ സാമീപ്യം കൊണ്ട് തന്നെ ഈ ഷോ ഏറെ ചർച്ചായായിരുന്നു. 

വിവാദങ്ങളുടെ അകമ്പടിയോടെയായിരുന്നു ദീപിപിന്റെ യു എസ് ഷോ ആരംഭിച്ചതെങ്കിലും ഷോ ഗംഭീര വിജയമായിരുന്നു. ദിലീപിനെ കൂടാതെ നാദിർഷ, നമിതാ പ്രമോദ്, റിമി ടോമി, പിഷാരടി, ധർമ്മജൻ , തുടങ്ങിയ ഒട്ടേറെ താരങ്ങളും ഇതിൽ പങ്കെടുക്കാനായി യുഎസിലേക്ക് പോയിരുന്നു.

യു എസ് ട്രിപ്പിനെ കുറിച്ചും ദിലീപ് ഷോ 2017 നെ കുറിച്ചും നമിത പ്രമോദ് മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്നിൽ പങ്കെടുത്ത് സംസാരിക്കുന്നതിന്റെ പ്രോമയാണ് ഇപ്പോൾ സോഷ്യൽമീഡിയ ചർച്ചയാക്കിയിരിക്കുന്നത്.യു എസ് ട്രിപ്പിൽ ചിലരുടെ നല്ലതും ചീത്തയും മനസിലാക്കാൻ കഴിഞ്ഞു എന്നായിരുന്നു നമിത പ്രമോദ് പറഞ്ഞത്.

യു എസ് ട്രിപ്പിലെ വേറെയും ചില അനുഭവങ്ങൾ നമിത പ്രമോദ് ഒന്നും ഒന്നും മൂന്നിന്റെ വേദിയിൽ പങ്കുവയ്ക്കുന്നുണ്ട്. മൈക്കിൾ ജാക്സണിന്റെ സ്റ്റെപ്പുകൾ യുഎസ് ഷോയിൽ നമിത അനുകരിച്ചിരുന്നു. ഒന്നും ഒന്നും മൂന്നിന്റെ വേദിയിലും നമിത ആ പ്രകടനം കാഴ്ച വയ്ക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP