Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെള്ളിത്തിരയിലെ 'ഗപ്പി സുന്ദരി'യുടെ ഗ്ലാമർ-ക്യൂട്ട് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ വൈറൽ; പലാസോയും ടോപ്പും ധരിച്ച് നന്ദന വർമ്മയുടെ കിടിലൻ ഫോട്ടോഷൂട്ട്; ബാലതാരമായി തിളങ്ങിയ നന്ദന നായിക നിരയിലേക്ക് ഉയരാൻ അധികം വൈകില്ലെന്നുറപ്പ്; സിനിമ ഇനി കുറച്ച് കഴിഞ്ഞേ ഉള്ളൂവെന്നും പഠനത്തിലാണ് ശ്രദ്ധയെന്നും താരം

വെള്ളിത്തിരയിലെ 'ഗപ്പി സുന്ദരി'യുടെ ഗ്ലാമർ-ക്യൂട്ട് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ വൈറൽ; പലാസോയും ടോപ്പും ധരിച്ച് നന്ദന വർമ്മയുടെ കിടിലൻ ഫോട്ടോഷൂട്ട്; ബാലതാരമായി തിളങ്ങിയ നന്ദന നായിക നിരയിലേക്ക് ഉയരാൻ അധികം വൈകില്ലെന്നുറപ്പ്; സിനിമ ഇനി കുറച്ച് കഴിഞ്ഞേ ഉള്ളൂവെന്നും പഠനത്തിലാണ് ശ്രദ്ധയെന്നും താരം

മറുനാടൻ ഡെസ്‌ക്‌

മലയാള സിനിമയിൽ ബാലതാരമായി എത്തി പ്രേക്ഷകരുടെ മനസിൽ സ്ഥിരപ്രതിഷ്ഠ നേടിയ ഗപ്പി സുന്ദരിയുടെ പുത്തൻ ചിത്രങ്ങൾക്ക് സമൂഹ മാധ്യമത്തിൽ ലഭിക്കുന്നത് വൻ സ്വീകരണം. വെള്ള പലാസോയും ടോപ്പും ധരിച്ചെത്തിയ നന്ദന വർമ്മയുടെ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നത്. അയാളും ഞാനും തമ്മിൽ, മിലി, ലൈഫ് ഓഫ് ജോസൂട്ടി തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേമാണ് നന്ദന ചെയ്തത്.

 

ഗപ്പി എന്ന സിനിമയിൽ നായികാ വേഷത്തിന് തുല്യമായ റോൾ ചെയ്തുള്ള നന്ദനയുടെ മടങ്ങി വരവിനെ ഇരു കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ആമിന എന്ന കഥാപാത്രത്തെയാണ് നന്ദന അവതരിപ്പിച്ചത്. ചിത്രം പുറത്തിറങ്ങിയതോടെ ആമിനയ്ക്ക് ആരാധകരുമേറി. തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പുതിയ ചിത്രങ്ങൾ സ്ഥിരമായി പങ്കു വയ്ക്കാറുള്ള നന്ദന ടിക്ടോക് വിഡിയോകൾ പോലെ രസകരമായ വിഡിയോകളും പോസ്റ്റ് ചെയ്യാറുണ്ട്.

അതു കൊണ്ട് തന്നെ സമൂഹമാധ്യമങ്ങളിൽ നന്ദനയ്ക്ക് ആരാധകർ ഏറെയാണ്. ഇപ്പോൾ പഠനത്തിൽ ശ്രദ്ധ ചെലുത്തിയിരിക്കുന്ന താരത്തിന്റെ പുതിയ സിനിമകൾ ഏതൊക്കെയെന്ന് അറിവായിട്ടില്ല.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP