Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

താനുമായി ലൈംഗികബന്ധമുണ്ടായിട്ടില്ലെന്ന് കുടുംബത്തെ പിടിച്ച് ആണയിടാമോ എന്ന് നാനിയൊട് ചോദിച്ച് ശ്രീ റെഡ്ഡി വീണ്ടും രംഗത്ത്; തരംതാഴ്ന്ന പ്രതികരണങ്ങൾക്കില്ലെന്നും നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി നാനിയും; തെലുങ്ക് സിനിമ ലോകത്തെ ഞെട്ടിച്ച് താരങ്ങളുടെ വെളിപ്പെടുത്തലുകൾ തുടരുന്നു

താനുമായി ലൈംഗികബന്ധമുണ്ടായിട്ടില്ലെന്ന് കുടുംബത്തെ പിടിച്ച് ആണയിടാമോ എന്ന് നാനിയൊട് ചോദിച്ച് ശ്രീ റെഡ്ഡി വീണ്ടും രംഗത്ത്; തരംതാഴ്ന്ന പ്രതികരണങ്ങൾക്കില്ലെന്നും നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി നാനിയും; തെലുങ്ക് സിനിമ ലോകത്തെ ഞെട്ടിച്ച് താരങ്ങളുടെ വെളിപ്പെടുത്തലുകൾ തുടരുന്നു

തെലുങ്ക് സിനിമാ ലോകത്തെ മുഴുവൻ ഞൈട്ടിച്ചുകൊണ്ടായിരുന്നു നടി ശ്രീ റെഡ്ഡി താരങ്ങൾക്കെതിരെ വിവാദ പ്രസ്താവനകളും ആരോപണങ്ങളും ഉയർത്തി രംഗത്തെത്തിയത്. സംവിധായകനും നടനുമായ ശേഖർ കമ്മൂല, ഗായകൻ ശ്രീറാം, നടൻ റാണാ ദഗ്ഗുബാട്ടിയുടെ സഹോദരൻ അഭിറാം ദഗ്ഗുബാട്ടി, സംവിധായകനും തിരക്കഥാകൃത്തുമായ ശിവ കൊർത്താല തുടങ്ങിയവർക്കെതിരേയും ഗുരുതരമായ ആരോപണങ്ങളുമായി ശ്രീ റെഡ്ഡി രംഗത്ത് വന്നിരുന്നു. അതിൽ ഏറ്റവും അവസാനം രംഗത്ത് വന്നത് നാനിക്കെതിരെ ആയിരുന്നു. നാനിക്കെതിരെയും കടുത്ത ലൈംഗിക പീഡനാരോപണങ്ങളായിരുന്നു ശ്രീ റെഡ്ഡി ഉന്നയിച്ചത്.

മുഖംമൂടി വച്ചാണ് നാനി ജീവിക്കുന്നതെന്നും താരം നിരവധി പെൺകുട്ടികളെ തന്റെ ആവശ്യങ്ങൾക്കായി ഉപയോഗിച്ചിട്ടുണ്ടെന്നും ശ്രീ റെഡ്ഡി തുറന്നടിച്ചു. ദൈവം ഇതിന് എല്ലാത്തിനും കണക്ക് ചോദിക്കുമെന്നും ശ്രീ റെഡ്ഡി ഓർമ്മിപ്പിച്ചിരുന്നു. എന്നാൽഈ ആരോപണങ്ങൾക്ക് മറുപടിയായി നടി ശ്രീ റെഡ്ഡിക്കെതിരെ മനനഷ്ട കേസിൽ നിയമ നടപടിക്കൊരുങ്ങുന്നതായി നടൻ നാനി വാർത്താകുറിപ്പ് പുറത്തിറക്കിക്കൊണ്ട് വ്യക്തമാക്കി. എന്നാൽ ഈ വാർത്താകുറിപ്പിന് മറുപടിയുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ശ്രീറെഡ്ഡി.

ഇതോടെ വീണ്ടും നടനെതിരെ വെല്ലുവിളിയുമായി നടിയെത്തിയതോടെ സിനിമാലോകത്തും ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.നമ്മൾ തമ്മിൽ ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടില്ലെന്ന് കുടുംബത്തെ പിടിച്ച് സത്യമിടാമോ എന്ന വെല്ലുവിളിയുമായാണ് ശ്രീറെഡ്ഡിയെത്തിയിരിക്കുന്നത്. നീയമപരമായി തന്നെ മുന്നോട്ട് പോകാം. പക്ഷേ നീ ഒറ്റയാൾക്ക് പിറന്നവനാണെങ്കിൽ ഞാനുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടില്ലെന്ന് നിന്റെ കുടുംബത്തെ പിടിച്ച് സത്യമിടൂ. എന്റെ ശാപം എന്നും നിനക്കുണ്ടാകും' എന്ന് ശ്രീ റെഡ്ഡി കുറിച്ചു. ഇതിനൊപ്പം വളരെ മോശമായ ചീത്ത വിളിക്കുകയും ചെയ്തു.

നാനിക്കെതിരെ ശ്രീ റെഡ്ഡി നേരത്തേ ഉന്നയിച്ച ആരോപണങ്ങൾ ഇവയായിരുന്നു. ജീവിതത്തിൽ നന്നായി അഭിനയിക്കുന്ന വ്യക്തിയാണ് നിങ്ങൾ. സ്‌ക്രീനിലെ സ്വാഭാവിക നടൻ. പക്ഷേ അതൊരു മുഖംമൂടിയാണ്. സിനിമയിൽ അവസരം ലഭിക്കാൻ ഒരുപാട് കഷ്ടപ്പെട്ടയാളാണെന്ന് നിങ്ങൾ പറയാറുണ്ട്. അതുകൊണ്ട് ജനങ്ങൾക്ക് നിങ്ങളോട് സഹതാപമാണ്. നിങ്ങൾക്ക് ജീവിതത്തിലും നന്നായി അഭിനയിക്കാൻ അറിയാമെന്ന് അവർക്ക് അറിയില്ലല്ലോ.രാം ചരൺ മഹേഷ് ബാബു. ജൂനിയർ എൻടിആർ തുടങ്ങിയ അസൂയ ഇല്ലാത്ത താരങ്ങളെ നിങ്ങൾ കണ്ടു പഠിക്കണം. നിങ്ങൾക്ക് ചെറിയ സംവിധായകരോട് ബഹുമാനമില്ല.

ഈയടുത്ത് നിങ്ങൾക്ക് ഒരു കുഞ്ഞ് ജനിച്ചു. ആശംസകൾ. ഇനി നിങ്ങൾ നന്നായി ശ്രദ്ധിക്കണം. കാരണം നിങ്ങൾ ഒരുപാട് പെൺകുട്ടികളെ ഉപയോഗിച്ചു. നിങ്ങൾ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ പെൺകുട്ടികളുടെ കണ്ണീർ ഇതുവരെ തോർന്നിട്ടില്ല. ഒരു കാര്യം ഓർക്കൂ, ദൈവം എല്ലാം അറിയുന്നുണ്ട്. വൈകിയാണെങ്കിലും നിങ്ങൾ ചെയ്ത തെറ്റിന് ശിക്ഷ ലഭിക്കും ശ്രീ റെഡ്ഡി ഫേസ്‌ബുക്കിൽ കുറിച്ചു. കഴിഞ്ഞ ദിവസം നാനിയുടെ ഡേർട്ടി പിക്ചേഴ്സ് പുറത്തു വിടുമെന്നും പറഞ്ഞു

കഴിഞ്ഞ ദിവസമാണ് ശ്രീക്കെതിരെ നാനി വക്കീൽ നോട്ടീസ് അയച്ചത്. ഇത് ഫേസ്‌ബുക്കിലൂടെ അറിയിക്കുകയും ചെയ്തു. നാനിയുടെ കുറിപ്പ് ഇങ്ങനെയായിരുന്നു.

'നിന്നെപ്പോലെ തരം താഴ്ന്ന പ്രതികരണങ്ങൾക്ക് ഞാൻ മുതിരുന്നില്ല. നിങ്ങളുടെ ആവശ്യവും അത് തന്നെയാണ്. ഞാൻ നിയമനടപടിക്ക് ഒരുങ്ങുകയാണ്. അതിന്റെ ആദ്യപടിയായി വക്കീൽ നോട്ടീസ് അയച്ചു കഴിഞ്ഞു. മാനനഷ്ടക്കേസാണ് നൽകിയിരിക്കുന്നത്. മൃദു സമീപനമുള്ള ഒരാളാണെന്ന് തോന്നിയാൽ ഇവിടെ ആർക്കും അയാളെ തിരഞ്ഞെടുത്ത് ആക്രമിക്കാം. സത്യമല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കാം.എനിക്ക് എന്നെക്കുറിച്ച് ആധിയില്ല. പക്ഷേ ഞാൻ ജീവിക്കുന്ന സമൂഹത്തെക്കുറിച്ച് ദുഃഖമുണ്ട്. ക്ലിക്ക്സിനും വ്യൂസിനും വേണ്ടി എന്ത് വൃത്തികേട് വേണമെങ്കിലും ഇത്തരക്കാർ പ്രസിദ്ധീകരിക്കും. ഇതെക്കുറിച്ച് എനിക്ക് ഇനി ഒന്നും പറയാനില്ല നാനി കുറിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP