Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തീയറ്ററുകളെ ആഘോഷമാക്കിയ 'പോ മോനേ ദിനേശാ' സോമാലിയയിൽ വരെ ഹിറ്റായി..! പ്രധാനമന്ത്രിയെ ട്രോളാൻ വേണ്ടി മലയാളികള്‍ കടമെടുത്ത നരസിംഹത്തിലെ പഞ്ച് ഡയലോഗ് പിറവിയെടുത്തത് കോഴിക്കോട്ടെ ക്ലബ്ബിൽ നിന്നും; സംവിധായകന് പറയാനുള്ളത്..

തീയറ്ററുകളെ ആഘോഷമാക്കിയ 'പോ മോനേ ദിനേശാ' സോമാലിയയിൽ വരെ ഹിറ്റായി..! പ്രധാനമന്ത്രിയെ ട്രോളാൻ വേണ്ടി  മലയാളികള്‍ കടമെടുത്ത നരസിംഹത്തിലെ പഞ്ച് ഡയലോഗ് പിറവിയെടുത്തത് കോഴിക്കോട്ടെ ക്ലബ്ബിൽ നിന്നും; സംവിധായകന് പറയാനുള്ളത്..

തിരുവനന്തപുരം: നീ, പോ മോനേ ദിനേശാ..! ഒരുകാലത്ത് മലയാളികളെ കോരിത്തരിപ്പിച്ച ഡയലോഗാണിത്. മോഹൻലാൽ നായകനായ നരസിംഹം സിനിമയിലെ പഞ്ച് ഡയലോഗ് ചെറിയ കുട്ടികൾ പോലും കുറേക്കാലം പറഞ്ഞു നടന്നു. പല വേളകളിലും ഈ ഡയലോഡ് ആവർത്തിക്കപ്പെട്ടു. ഏറ്റവും ഒടുവിൽ കേരളത്തെ സോമാലിയയോട് ഉപമിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവന വിവാദമായതോടെയാണ് ഇപ്പോൾ വീണ്ടും ഇന്ദുചൂഢന്റെ ഡയലോഗ് മലയാളികൾ പൊടിതട്ടിയെടുത്തത്. നരേന്ദ്ര മോദിയെ ട്രോളാൻ വേണ്ടി മാത്രമായിരുന്നു ആ ഡയലോഗ് മലയാളികൾ ഉപയോഗിച്ചത്.

പോ മോനേ മോദി എന്ന് ഹാഷ് ടാഗിൽ മലയാളികൾ പ്രചരിപ്പിക്കുകയായിരുന്നു. ബിബിസിയിൽ വരെ ഇടം പിടിച്ചിരുന്നു ഈ ട്രോളിങ്. ഇങ്ങനെ അന്തർദേശിയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഹാഷ് ടാഗിന് വഴിയൊരുക്കിയ ഡയലോഗ് പിറവിയെടുത്തത് കോഴിക്കോട്ടു നിന്നുമാണ്. 16 വർഷങ്ങൾക്ക് ശേഷവും സൂപ്പർ ഹിറ്റായ പോ മോനേ ദിനേശാ..! ഡയലോഗ് പിറവിയെടുത്തത്. ഇപ്പോഴും ആവർത്തിക്കപ്പെടുന്ന ഈ ഡയലോഗ് എങ്ങനെയാണ് പിറവി കൊണ്ടതെന്ന കഥ സംവിധായകൻ ഷാജി കൈലാസ് പലതവണ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം ഈ കഥ ഒരിക്കൽ കൂടി ആവർത്തിച്ചു രംഗത്തുവന്നു. മനോരമ ഓൺലൈനിനോടാണ് മോഹൻലാലിന്റെ പഞ്ച് ഡയലോഗ് പിറവിയെടുത്തതിനെ കുറിച്ച് ഷാജി കൈലാസ് മനസു തുറന്നത്. അദ്ദേഹം പറയുന്നത് ഇങ്ങനെ:

ഈ ഡയലോഗ് മരിക്കില്ല. 16 വർഷം വർഷം മുൻപാണ് സിനിമയിറങ്ങുന്നത്. അന്ന് ജനിച്ചിട്ടില്ലാത്ത പിള്ളേര് വരെ, അഞ്ച് വയസുപോലും തികയാത്തവർ വരെ ഇന്നിരുന്ന് ഈ വാക്കുകൾ പറയുന്നുണ്ട്. തലമുറ കൈമാറി പോകും പോലെ. ഒരുപാട് സന്തോഷമുണ്ടതിൽ. കോഴിക്കോട് ഓഫിസേഴ്‌സ് ക്ലബ് എന്നൊരിടമുണ്ട്. നല്ല ഭക്ഷണം കിട്ടുന്നിടം. ഞാനും രഞ്ജിത്തും വൈകുന്നേരങ്ങളിൽ അവിടെ പോകാറുണ്ട്. അങ്ങനെയുള്ള ദിനങ്ങളിലാണ് ഈ ഡയലോഗിലേക്കെത്തുന്നത്. അവിടെ സ്ഥിരം ഭക്ഷണം കഴിക്കാനെത്തുന്ന ഒരു ഡോക്ടറാണ് അതിനു കാരണം. അദ്ദേഹത്തിന്റെ സാങ്കൽപിക കഥാപാത്രമാണ് ദിനേശ്. ആ പേര് പറഞ്ഞാണ് അദ്ദേഹം എല്ലാവരേയും വിളിക്കുന്നത്.

ദിനേശാ ഇങ്ങ് വാ ദിനേശാ അതെടുക്ക് അദിങ്ങെട് മോനേ ദിനേശാ തമാശ പറയുമ്പോൾ നീ പോ മോനേ ദിനേശാ അങ്ങനൊക്കെ. അത് കേട്ടപ്പോൾ എനിക്കെന്തോ കൗതുകം തോന്നി. സിനിമയിൽ ചേർത്താൽ നന്നാകുമെന്ന് തോന്നി. അന്നേരം ഞാൻ രഞ്ജിതിനോട് പറഞ്ഞു നമുക്കിത് സിനിമയിൽ ഉപയോഗിക്കണമെന്ന്. ആ ഡയലോഗ് പിന്നീട് ഇന്ദുചൂഡന്റെ ട്രേഡ്മാർക്കായി മാറുകയും ചെയ്തു. ഇപ്പോഴത് ഇൻർനാഷണലാകുകയും ചെയ്തു. ഈ ഡോക്ടർ ഒരു മാസം മുൻപ് മരിച്ചു പോയി -ഷാജി കൈലാസ് പറയുന്നു.

സിനിമയ്ക്ക് പിന്നിലെ കഥകളാണ്, പലപ്പോഴും സിനിമകളേക്കാൾ രസകരം എന്ന് പറയുന്നത് എത്ര ശരിയാണ്. ഓഫിസേഴ്‌സ് ക്ലബും അവിടെ ഭക്ഷണം കഴിക്കാനെത്തുന്ന ഡോക്ടറേയും പോലെ എത്രയോ കഥാപാത്രങ്ങൾ സംഭവങ്ങൾ നമ്മളറിയാത്തതായുണ്ട്. എന്തായാലും രാഷ്ട്രീയം ചൂടുപിടിക്കുന്ന വേളയിൽ ഇന്ത്യൻ പ്രധാനമന്ത്രിയിലേക്ക് വരെ നീണ്ട സംഭാഷണ ശകലം ചലച്ചിത്രത്തിന്റെ കരുത്ത് തെളിയിക്കുന്നു. പ്രേക്ഷകന്റെ ജീവിതവും സിനിമയും തമ്മിൽ എത്രമാത്രം ഇഴചേർന്നിരിക്കുന്നുവെന്ന് ഒന്നുകൂടി പറഞ്ഞു തരുന്നു. ശംഭോ മഹാദേവനും, സവാരിഗിരിഗിരിയും, നീ പോ മോനേ ദിനേശായുമൊക്കെ ഇനിയുമെത്തും. കുറിക്കു കൊള്ളുന്ന രാഷ്ട്രീയ ആയുധങ്ങളായി..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP