Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

റൗഡി ബേബിക്ക് ചുവടുവെപ്പുമായി നവ്യയും; സൂപ്പർ ഹിറ്റ് ഗാനത്തിന് നൃത്തച്ചുവടുമായെത്തിയ നടിയുടെ വീഡിയോ ഇതുവരെ കണ്ടത് 7 ലക്ഷത്തോളം പേർ; സായ് പല്ലവിയുടെ ചുവടുകൾ കുളമാക്കിയെന്ന വിമർശനവുമായി ഒരു കൂട്ടർ

റൗഡി ബേബിക്ക് ചുവടുവെപ്പുമായി നവ്യയും; സൂപ്പർ ഹിറ്റ് ഗാനത്തിന് നൃത്തച്ചുവടുമായെത്തിയ നടിയുടെ വീഡിയോ ഇതുവരെ കണ്ടത് 7 ലക്ഷത്തോളം പേർ; സായ് പല്ലവിയുടെ ചുവടുകൾ കുളമാക്കിയെന്ന വിമർശനവുമായി ഒരു കൂട്ടർ

സായ് പല്ലവിയും ധനുഷും ആടി തകർത്ത റൗഡി ബേബി കാണാത്തവരായി ആരും ഉണ്ടാവില്ല. ഇതിന് പിന്നാലെ പലരും ഈ നൃത്തച്ചുവടുകളുമായി എത്തുകയും ചെയ്തു. എന്നാൽ അവസാനിച്ചു എന്ന് കരുതിയ റൗഡി ബേബി തതംരഗത്തിന് വീണ്ടും ചുവടുവയ്‌പ്പുകളുമായി എത്തിയിരിക്കുകയാണ് പ്രിയ നടി നവ്യാ നായർ.

കുറച്ച് കാലങ്ങളായി താരം സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ തന്റെ സാന്നിദ്ധ്യം അറിയിക്കുന്നുണ്ട്. ഒന്നര മിനുട്ട് ദൈർഘ്യമുള്ള നവ്യയുടെ വീഡിയോ യൂട്യൂബിൽ ഇതിനോടകം 7 ലക്ഷത്തിലധികം പേർ കണ്ടുകഴിഞ്ഞു. നേരത്തെ കാറപകടത്തിൽ പരിക്കേറ്റ ജഗതി ശ്രീകുമാറിനെ പാട്ട് പാടിക്കുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറിയിരുന്നു.

എന്നാൽ നവ്യയുടെ ഡാൻസിന് സമ്മിശ്ര പ്രതികരണമാണ് ആരാധകരുടെ ഭാഗത്ത് നിന്നുള്ളത്. സായി പല്ലവിയുടെ ഊർജം ഇല്ലെങ്കിലും നവ്യ നന്നായി ചെയ്തു എന്നു തന്നെയാണ് ഭൂരിപക്ഷത്തിന്റേയും അഭിപ്രായം.. അതേസമയം നവ്യ റൗഡിബേബി കളിച്ച് മോശമാക്കി എന്ന വിമർശനവുമുണ്ട്. സായ്പല്ലവിയുടെതു പോലെ റൗഡി ബേബിക്ക് നൃത്തം ചെയ്യാൻ ആർക്കും കഴിയില്ലെന്നും കമന്റുകൾ ഉണ്ട്. എന്നാൽ സായ് പല്ലവി കൂടുതൽ എനർജറ്റിക്കായി ചെയ്‌തെന്നും നവ്യ കുറച്ചൂടെ സിംപിൾ ആയി ചെയ്‌തെന്നും നവ്യ നായർ റൗഡിബേബി കളിച്ചു കുളമാക്കിയിട്ടില്ലെന്നുമാണ് മറ്റൊരു കൂട്ടർ പറയുന്നത്

മാരി2വിലെ ധനുഷ്-സായിപല്ലവിയുടെ റൗഡി ബേബി റെക്കോർഡുകൾ ഭേദിച്ച് ഇപ്പോഴും മുന്നേറുകയാണ്. ഏറ്റവും കൂടുതൽ ആളുകൾ യു ട്യൂബിൽ കണ്ട ദക്ഷിണേന്ത്യൻ സിനിമാ ഗാനം എന്ന റെക്കോർഡും ഈ ഗാനം സ്വന്തമാക്കി. യുവൻശങ്കർ രാജയുടെ സംഗീതത്തിന് ചുവടുകൾ ഒരുക്കിയത് പ്രഭുദേവയായിരുന്നു. തകർപ്പൻ നർത്തകരായ ധനുഷും സായ് പല്ലവിയും ചേർന്നപ്പോൾ ഗാനം നേടിയത് കോടി ആരാധകരെയാണ്.31 കോടി കാഴ്ചക്കാരാണ് ഈ പാട്ടിന് ലഭിച്ചത്. . ബിൽ ബോർഡ് യൂട്യൂബ് ട്രെൻഡിങ് പട്ടികയിൽ റൗഡി ബേബി നാലാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP