Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വേശ്യാവൃത്തി നിയമവിധേയമാക്കണം; അതിരുകളില്ലാതെ സെക്‌സ് അനുവദിക്കണം; വനിതാ ദിനം പ്രമാണിച്ച് നവ്യാ നായർക്ക് പറയാനുള്ളത്

വേശ്യാവൃത്തി നിയമവിധേയമാക്കണം; അതിരുകളില്ലാതെ സെക്‌സ് അനുവദിക്കണം; വനിതാ ദിനം പ്രമാണിച്ച് നവ്യാ നായർക്ക് പറയാനുള്ളത്

രു വനിതാ ദിനം കൂടി കടന്ന് പോയപ്പോൾ നവ്യാ നായർ മുന്നോട്ട് വച്ച ആശയം സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചൂടുളഌ ചർച്ചയായിരിക്കുകയാണ്. സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയുന്നതിന് ഫ്രീ സെക്‌സ് അനുവദിക്കണമെന്ന നടിയുടെ അഭിപ്രായമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ യോജിച്ചും വിയോജിച്ചുമുള്ള ചർച്ചകൾക്ക് കാരണമായിരിക്കുന്നത്.

നമ്മുടെ രാജ്യത്തിന് എല്ലാ മേഖലയിലും വളർച്ചയുണ്ടായെന്നാണ് പറയുന്നത്. എന്നാൽ ഓരോ ദിവസവും സ്ത്രീകൾക്കെതിരായ പീഡനം വർധിച്ചു വരികയാണ്. അതേസമയം ഇന്ത്യയേക്കാൾ ചെറിയ രാജ്യങ്ങളിൽ സ്ത്രീ പീഡനം കുറഞ്ഞുവരികയാണ്. നിയമപരമായി വേശ്യാലങ്ങളുള്ള രാജ്യങ്ങളിൽ ഇത്രയും പീഡനം നടക്കുന്നില്ല. നമ്മുടെ നാട്ടിൽ നിയമപരമായി വേശ്യാലയങ്ങളില്ല. എന്നാൽ വേശ്യാലയങ്ങൾ നിയമവിധേയമാക്കുകയും ഫ്രീ സെക്‌സ് അനുവദിക്കുകയും ചെയ്താൽ പീഡനം കുറയുമെന്ന് നവ്യ പറയുന്നു.നടി കേരളാ കൗമുദിക്ക് വേണ്ടി നല്കിയ അഭിമുഖത്തിലാണ് ഇങ്ങനെ പറഞ്ഞത്‌

തന്റെ അഭിപ്രായത്തിൽ സ്ത്രീകളെ നശിപ്പിക്കാതിരിക്കാൻ സ്ത്രീകൾ തന്നെ ശ്രമിക്കണമെന്നും ഏത് കേസ് എടുത്താലും പെൺകുട്ടികളെ ചതിയിലേക്ക് വിടുന്നതി് പിന്നിൽ ഒരു സ്ത്രീ ഉണ്ടാകുമെന്നും നവ്യ പറഞ്ഞു. തനിക്ക് അടുത്ത ജന്മത്തിൽ ഒരു പുരുഷനാകണമെന്നാണ് ആഗ്രഹമെന്നും, ഈ ജന്മം കൊണ്ട് ഒരു കുഞ്ഞിന് ജന്മം കൊടുക്കാൻ സാധിച്ചുവെന്നതാണ് സന്തോഷം നൽകുന്ന ഏക കാര്യമെന്നും നടി പറയുന്നു.

കാമവും ക്രോധവുമെല്ലാം ചെറുപ്പത്തിൽ തന്നെ മനസിൽ കയറിപ്പറ്റുന്നതാണ്. പീഡന പരമ്പരകളിൽ ഭാഗമാകുന്ന കുട്ടികളുടെ കുടുംബ പശ്ചാത്തലം വളരെ മോശമാണെന്നാണ് കാണാനാകുന്നതെന്നും നവ്യ പറഞ്ഞു. കുറ്റവാളികളെ ബോധവാന്മാരാക്കാൻ നമുക്ക് സാധിക്കില്ല. നല്ല ശീലങ്ങൾ വീട്ടിൽ നിന്നും സ്‌കൂളിൽ നിന്നും പഠിപ്പിച്ചു തുടങ്ങണമെന്നും നവ്യ ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP