Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിശ്രമമില്ലാതെ തുടർച്ചയായി പണിയെടുത്ത നയൻതാര മെയ്‌ക്കപ്പ് റൂമിൽ ബോധരഹിതയായി വീണു;കിടന്ന കിടപ്പിൽ നിന്ന് എഴുന്നേൽക്കാൻ പോലും പറ്റാത്തതോടെ ആശുപത്രിയിൽ എത്തിച്ചത് ആംബുലൻസിൽ; തമിഴകത്തിന്റെ ലേഡീ സൂപ്പർ സ്റ്റാറിനൊടപ്പമുള്ള അനുഭവം പങ്ക് വച്ച് കൊറിയോഗ്രാഫർ

വിശ്രമമില്ലാതെ തുടർച്ചയായി പണിയെടുത്ത നയൻതാര മെയ്‌ക്കപ്പ് റൂമിൽ ബോധരഹിതയായി വീണു;കിടന്ന കിടപ്പിൽ നിന്ന് എഴുന്നേൽക്കാൻ പോലും പറ്റാത്തതോടെ ആശുപത്രിയിൽ എത്തിച്ചത് ആംബുലൻസിൽ; തമിഴകത്തിന്റെ ലേഡീ സൂപ്പർ സ്റ്റാറിനൊടപ്പമുള്ള അനുഭവം പങ്ക് വച്ച് കൊറിയോഗ്രാഫർ

തെന്നിന്ത്യയിൽ ലേഡി സൂപ്പർസ്റ്റാർ എന്ന പദവിക്ക് ഒറ്റപേരെ ഉള്ളൂ.. നയൻതാര. എന്നാൽ നടി ആ പദവയിൽ എത്തിയത് അഭിനയത്തോടുള്ള ഇഷടവും അതിനൊപ്പം ഡെഡിക്കേഷനും കൊണ്ട് മാത്രമാണ്. വിവാദങ്ങളും വിമർശനങ്ങളും ഉയരുമ്പോഴും ലൊക്കേഷനുകളിലെ നടിയുടെ കൃത്യനിഷ്ടയും തന്റെ കഥാപാത്രത്തിന്റെ പെർഫക്ഷനുവേണ്ടി കഷ്ടപ്പെടാനും മടി കാണിക്കാത്ത മറ്റൊരു മുഖവും നടിക്കുണ്ട്െന്നാണ് സഹപ്രവർത്തകർ പറയുന്നത്. ഇപ്പോഴിതാ നയൻതാരയുടെ ഡെഡിക്കേഷൻ വ്യക്തമാക്കുന്ന അനുഭവം പങ്കുവെക്കുകയാണ് താരത്തിന്റെ പുതിയ ചിത്രം ഐറയുടെ ഡാൻസ് കൊറിയോഗ്രാഫർ വിജി മാസ്റ്റർ.

പുതിയ ചിത്രം ഐറയിൽ ഇരട്ടവേഷത്തിലാണ് നയൻസ് എത്തുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ ആരാധകർ ആവേശത്തോടെയണ് സ്വീകരിച്ചത്. ചിത്രത്തിൽ ഗംഭീരപ്രകടനമാണ് താരം കാഴ്ചവെക്കുന്നതെന്നും ചിലരംഗങ്ങളിലെ നയൻസിന്റെ പ്രകടനം കണ്ട് കണ്ണ് നിറഞ്ഞുപോയെന്നുമാണ് വിജി പറയുന്നത്. ഇന്ത്യാഗ്ലിറ്റ്‌സിന് നൽകിയ അഭിമുഖത്തിൽ ആണ് നടിയെക്കുറിച്ചും പുതിയ ചിത്രത്തെക്കുറിച്ചും വിജി മനസ് തുറന്നത്.

കുസേലൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയുണ്ടായ ഒരു സംഭവത്തെക്കുറിച്ചും വിജി പറഞ്ഞു.'ഞാനന്ന് ബൃന്ദ മാസ്റ്ററുടെ അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു. ചെന്നൈയിൽ വിശാൽ- നയൻതാര ചിത്രം സത്യത്തിന്റെ ഷൂട്ടിങ്ങിന് ശേഷം ഹൈദരാബാദിൽ കുസേലന്റെ സെറ്റിലേക്ക് പോയി. ഞാനും ബൃന്ദ മാസ്റ്ററും സെറ്റിലേക്കും നയൻ മാം മെയ്ക്ക്പ്പ് ചെയ്യാനുമായി പോയി. കുറച്ച് കഴിഞ്ഞപ്പോൾ ഒരു കോൾ. നയൻ മാമിന് കുറച്ച് സീരിയസ് ആണെന്നും പറഞ്ഞ്. എന്നോട് ഒന്ന് പോയി നോക്കാൻ ബൃന്ദ മാസ്റ്റർ പറഞ്ഞു.

ഞാൻ ചെന്ന് നോക്കുമ്പോൾ അവിടെ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. നയൻതാര മാമിന് കിടന്ന കിടപ്പിൽ നിന്ന് എഴുന്നേൽക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല. ഉടനെ തന്നെ ആംബുലൻസ് വരുത്തി ആശുപത്രിയിലേക്കെത്തിക്കുകയായിരുന്നു. അന്ന് മാമിനൊപ്പം മുഴുവൻ സമയവും ഞാൻ ഉണ്ടായിരുന്നു. തമിഴിലും തെലുങ്കിലുമായി മാറി മാറി വിശ്രമമില്ലാതെ പണിയെടുത്തതാണ് മാമിന്റെ ക്ഷീണത്തിന് കാരണമായത്''. - വിജി വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP