Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പ്രേതമാകാൻ നയൻസും തൃഷയും; നായകി എന്ന ഹോറർ കോമഡി ചിത്രത്തിൽ പ്രേതമായി തൃഷയും മായയിൽ നായികയായി നയൻസും

പ്രേതമാകാൻ നയൻസും തൃഷയും; നായകി എന്ന ഹോറർ കോമഡി ചിത്രത്തിൽ പ്രേതമായി തൃഷയും മായയിൽ നായികയായി നയൻസും

സിനിമാ ലോകത്ത് സുഹൃത്തുക്കളായ നയൻസും തൃഷയും ഏറ്റവും നല്ല പ്രേതമേതെന്നുള്ള മത്സരത്തിന് ഒരുങ്ങുകയാണ്. കാരണമെന്തെന്നോ ഇരുവരും അടുത്തതായി വേഷമിടുന്ന ചിത്രത്തിൽ പ്രേതമായാണ് എത്തുന്നത്. 

അതുകൊണ്ട് തന്നെ ആരുടെ പ്രേതമായിരിക്കും കൂടുതൽ നല്ലത് എന്ന തരത്തിലുള്ള ഒരു ചർച്ചയൊക്കെ ആരാധകർ തുടങ്ങിയിട്ടുമുണ്ട്. എന്നാൽ തന്റെയും നയൻസിന്റെയും സ്‌റ്റൈലും അഭിനയവുമെല്ലാം വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ താരതമ്യ പഠനത്തിന് ഇക്കാര്യത്തിൽ കാര്യമായ സ്ഥാനമില്ലെന്ന മൂൻകൂർ ജാമ്യവുമായി തൃഷ എത്തുകയും ചെയ്തിട്ടുണ്ട്.

ഗോവി ഗോവർദ്ധൻ ഒരുക്കുന്ന നായകി എന്ന ഹൊറർ ചിത്രത്തിലാണ് തൃഷ നായികയാകുന്നത്. 1980 കളുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. എന്നാൽ അശ്വിൻ ശരവണന്റെ മായയിലാണ് നയൻസ് പ്രേതമാകുന്നത്.

തമിഴിലും തെലുങ്കിലുമായി ഗോവി ഒരുക്കുന്ന പുതിയ ഹൊറർ കോമഡി ചിത്രമാണ് നായകി. ചിത്രത്തിൽ തൃഷ ഇരുപത് വയസുള്ളൊരു പെൺകുട്ടിയുടെ വേഷമാണ് അവതരിപ്പിക്കുന്നതെന്ന് സംവിധായകൻ പറഞ്ഞു. കഥാപാത്രത്തിന്റെ ലുക്ക് എങ്ങനെയായിരിക്കണമെന്ന് താൻ തൃഷയോട് പറഞ്ഞിട്ടില്ല. കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രായം കുറവ് തോന്നിക്കാൻ വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് താരം. വേഷത്തിന്റെ പൂർണതയ്ക്കായി മുപ്പത്തിരണ്ടുകാരിയായ തൃഷ തന്റെ ഭാരവും കുറച്ചിട്ടുണ്ട്. തൃഷയുടെ പ്രത്യേക ലുക്കിനായി മുംബയിൽ നിന്നും പ്രശസ്തരായ മെയ്‌ക്കപ്പ് ആർട്ടിസ്റ്റുകളേയും കോസ്റ്റ്യൂം ഡിസൈനറുകളേയും എത്തിച്ചിട്ടുണ്ട്.

ചിത്രത്തിന് വേണ്ടി മൂന്ന് മിനിറ്റ് ദൈർഖ്യമുള്ളൊരു പ്രൊമോ ഗാനവും തൃഷ ആലപിക്കുന്നുണ്ട്. ഇതാദ്യമായാണ് തൃഷ ഒരു ഗാനമാലപിക്കുന്നത്. ഗാനത്തിന്റെ ഒരു മിനിറ്റ് ടൈറ്റിൽ ട്രായ്ക്കിൽ ഉപയോഗിക്കുമെന്നും ബാക്കി ഭാഗം ചിത്രത്തിൽ ഉപയോഗിക്കുമെന്നും ഗോവി പറഞ്ഞു. ചിത്രത്തിന്റെ അറുപത് ശതമാനത്തോളം ചെന്നൈയിലും ബാക്കി ഭാഗം ഹൈദരാബാദിലു മായിരിക്കും ചിത്രീകരിക്കുന്നതെന്നും സംവിധായകൻ വ്യക്തമാക്കി.

മോഡലും നടനുമായ ഗണേശ് വെങ്കട് രാമനാണ് ചിത്രത്തിലെ നായകൻ. ജയപ്രകാശ്, സത്യം രാജേഷ്, ബ്രഹ്മാനന്ദം, സെൻട്രയൻ എന്നിവരും പ്രധാനപ്പെട്ട വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലേക്ക് രണ്ടാമത്തെ നായികയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സംവിധായകൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP