Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പത്തൊമ്പതാം വയസിൽ വിവാഹം കഴിച്ചത് ഫഹദിനെപ്പോലെ ഒരാളെ നഷ്ടപ്പെടുത്താൻ കഴിയാത്തതിനാൽ; ഫഹദ് എല്ലാ സ്വാതന്ത്ര്യവും അനുവദിക്കുന്ന വ്യക്തി: നസ്രിയക്കു പറയാനുള്ളത്

പത്തൊമ്പതാം വയസിൽ വിവാഹം കഴിച്ചത് ഫഹദിനെപ്പോലെ ഒരാളെ നഷ്ടപ്പെടുത്താൻ കഴിയാത്തതിനാൽ; ഫഹദ് എല്ലാ സ്വാതന്ത്ര്യവും അനുവദിക്കുന്ന വ്യക്തി: നസ്രിയക്കു പറയാനുള്ളത്

19-ാം വയസിൽ വിവാഹിതയായത് ഫഹദിനെപ്പോലൊരു വ്യക്തിയെ നഷ്ടപ്പെടുത്താൻ കഴിയാത്തതിനാലെന്നു നടി നസ്രിയ നസീം. ഒരു സിനിമാവാരികയ്ക്കു നൽകിയ അഭിമുഖത്തിലാണു നസ്രിയയുടെ പ്രതികരണം.

വിവാഹം ഇരുപത്താറു വയസാകുമ്പോൾ മതിയെന്നായിരുന്നു എന്റെ തീരുമാനം. അതിനിടയിലാണ് ഫഹദിനെ കണ്ടു മുട്ടിയത്. തനിക്ക് ജീവിതത്തിൽ ഇതിനേക്കാൾ നല്ലൊരു പങ്കാളിയെക്കിട്ടില്ലെന്നു തോന്നിയെന്നും നസ്രിയ പറഞ്ഞു.

അതുകൊണ്ടു ഫഹദിനെ വിട്ടുകളയാനാകില്ലായിരുന്നുവെന്നു തിരിച്ചറിഞ്ഞുവെന്നും താരം വ്യക്തമാക്കി. നേരത്തേ വിവാഹം കഴിച്ചതു കൊണ്ടു തനിക്കു നഷ്ടമൊന്നുമുണ്ടായിട്ടില്ല. മാറ്റങ്ങളുമുണ്ടായിട്ടില്ല. വിവാഹത്തിന് മുമ്പെങ്ങനെയായിരുന്നോ അതേപോലെ തന്നെയാണ് ജീവിക്കുന്നത്. വ്യക്തി ജീവിതത്തിൽ നിയന്ത്രണങ്ങളോടെ ഇടപെടുന്ന ഭർത്താവല്ല ഫഹദ്. എല്ലാ സ്വാതന്ത്ര്യവും അനുവദിച്ചു തരുന്നുണ്ട്. തനിക്കിഷ്ടമുള്ള ഒരു കാര്യവും ചെയ്യേണ്ടെന്ന് ഇതുവരെ ഫഹദ് പറഞ്ഞിട്ടില്ല. ഫഹദിന് ഇഷ്ടമില്ലാത്തതിനാലാണ് താൻ സിനിമയിലേക്കു മടങ്ങി വരാത്തതെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്.

2014 ഓഗസ്റ്റ് 21നു തിരുവനന്തപുരത്തായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോഴേ എപ്പോഴാണ് അഭിനയിക്കാൻ തുടങ്ങുന്നതെന്നു ചോദിച്ചയാളാണ് ഫഹദ്. തനിക്കിഷ്ടപ്പെട്ട സിനിമ വന്നാൽ അഭിനയിക്കുന്നതിൽ എതിർപ്പൊന്നുമില്ല. കഥയും സന്ദർഭവുംകേട്ട ശേഷം തീരുമാനിക്കും. ഈവർഷം തന്നെ തന്റെ മടങ്ങിവരവുണ്ടാകാനാണ് സാധ്യത.

തങ്ങളുടെ പ്രണയരഹസ്യം പൊളിച്ചത് സമീർ താഹിറാണ്. ബാംഗ്ലൂർ ഡേയ്‌സിന്റെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. സെറ്റിൽവച്ച് തന്നെ ആരും വഴക്കു പറയരുതെന്നും എല്ലാവർക്കും വേണ്ടപ്പെട്ട ഒരാളുടെ ജീവിതത്തിലെ പ്രധാനഭാഗമായി താൻ മാറുമെന്നാണ് സമീർ പറഞ്ഞത്. അതോടെ ആളുകൾ അതു കണ്ടെത്തുകയായിരുന്നെന്നും നസ്‌റിയ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP