Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആരാധകർക്കുള്ള പിറന്നാൾ സമ്മാനമായി ദുൽഖറിന്റെ പുതിയ ഒഫീഷ്യൽ വെബ്സൈറ്റ്; കൃത്യം പന്ത്രണ്ടിനു വെബ്സൈറ്റ് ലോഞ്ച് ചെയ്യും

ആരാധകർക്കുള്ള പിറന്നാൾ സമ്മാനമായി ദുൽഖറിന്റെ പുതിയ ഒഫീഷ്യൽ വെബ്സൈറ്റ്; കൃത്യം പന്ത്രണ്ടിനു വെബ്സൈറ്റ് ലോഞ്ച് ചെയ്യും

തിരുവനന്തപുരം: യുവതാരം ദുൽഖർ സൽമാന്റെ ഒഫീഷ്യൽ വെബ്സൈറ്റ് ഒരുങ്ങി. അർധരാത്രി സൈറ്റ് ലോഞ്ച് ചെയ്യും.

നാളെ പിറന്നാൾ ആഘോഷിക്കുന്ന താരം ആരാധകർക്കുള്ള പിറന്നാൾ സമ്മാനമായാണ് വെബ്സൈറ്റ് സമർപ്പിക്കുന്നത്. www.dulquer.com എന്ന ഡൊമൈനിലുള്ള വെബ്‌സൈറ്റ് ഹോം പേജ് ഇപ്പോൾ ലഭ്യമാണ്.

ദുൽഖർ തന്റെ ഫേസ്‌ബുക്ക് പേജ് വഴിയാണ് വെബ്‌സൈറ്റ് ലോഞ്ച് ചെയ്യുന്ന വിവരം അറിയിച്ചിരിക്കുന്നത്. കൂടാതെ താരത്തിന്റെ പുതിയ അമൽ നീരദ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നാളെ പത്ത് മണിക്ക് വെബ്സൈറ്റിൽ ലഭിക്കുമെന്നും താരം ഫേസ്‌ബുക്കിൽ അറിയിച്ചു. ഫേസ്‌ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം എന്നിവ വഴിയും വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

ഇനിമുതൽ താരത്തിന്റെ ആരാധകർക്ക് അദ്ദേഹത്തിന്റെ സിനിമകളെപ്പറ്റിയുള്ള വിവരങ്ങളും വാർത്തകളും വെബ്‌സൈറ്റിലൂടെ എളുപ്പം ലഭ്യമാക്കാനാണ് വെബ്‌സൈറ്റ് തുടങ്ങിയിരിക്കുന്നത്. കൂടാതെ ദുൽഖറിനോട് നേരിട്ട് ആശയവിനിമയം നടത്താനും വെബ്‌സൈറ്റിലൂടെ അവസരം ലഭിക്കും. നിലവിൽ മഞ്ജു വാര്യർ, മോഹൻലാൽ, മമ്മൂട്ടി തുടങ്ങി വളരെ കുറച്ചു മലയാള സിനിമാതാരങ്ങൾക്ക് മാത്രമാണ് സ്വന്തമായി വെബ്‌സൈറ്റ് ഉള്ളത്. മറ്റു താരങ്ങൾ ഫേസ്‌ബുക്ക്, ട്വിറ്റർ തുടങ്ങിയ മാദ്ധ്യമങ്ങളിലൂടെ ആരാധകരോട് സംവദിക്കുകയാണ് പതിവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP