Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റോപ്പ് കയ്യിൽ കിട്ടിയാൽ എല്ലാ സ്വീക്കൻസും തീർത്തെ മമ്മൂക്ക നിർത്തു; മമ്മൂക്കയുടെ ഫൈറ്റ് പവർഫുള്ളെങ്കിലും ലാലേട്ടന്റേത് വേറെ റെയ്ഞ്ച്; ഫൈറ്റ് സീനിൽ ലാലേട്ടൻ ഒപ്പമുള്ളവരേയും കരുതും; മോഹൻലാലിന് ഇഷ്ടം ഡ്യൂപ്പ് ഇല്ലാതെ അഭിനയിക്കാനെന്ന് മാഫിയ ശശി

റോപ്പ് കയ്യിൽ കിട്ടിയാൽ എല്ലാ സ്വീക്കൻസും തീർത്തെ മമ്മൂക്ക നിർത്തു; മമ്മൂക്കയുടെ ഫൈറ്റ് പവർഫുള്ളെങ്കിലും ലാലേട്ടന്റേത് വേറെ റെയ്ഞ്ച്; ഫൈറ്റ് സീനിൽ ലാലേട്ടൻ ഒപ്പമുള്ളവരേയും കരുതും; മോഹൻലാലിന് ഇഷ്ടം ഡ്യൂപ്പ് ഇല്ലാതെ അഭിനയിക്കാനെന്ന് മാഫിയ ശശി

മറുനാടൻ ഡെസ്‌ക്‌

മലയാള സിനിമയിലെ സംഘട്ടന രംഗങ്ങൾ കാണുമ്പോൾ തന്നെ നമ്മൾ ഓർക്കുന്ന പേരാണ് മാഫിയ ശശി. മമ്മൂട്ടിയും മോഹൻലാലും മുതൽ ഇന്ന് ന്യൂജൻ താരങ്ങൾ വരെ ആക്ഷൻ രംഗങ്ങൾ അഭിനയിച്ച് തകർക്കുന്നതിന് പിന്നിൽ `മാഫിയ`യുടെ കൈകടത്തലുകളാണ്. ആക്ഷൻ സീനുകളിൽ അഭിനയിക്കാൻ മമ്മൂട്ടിയാണോ മോഹൻലാലാണോ മികച്ചത് എന്ന ചോദ്യത്തിനും മാഫിയ ശശിക്ക് ഉത്തരമുണ്ട്.

റോപ്പ് ഉപയോഗിക്കുന്നതിൽ ഏറെ തൽപരനാണ് മമ്മൂട്ടിയെന്നും ഫൈറ്റ് സീനുകളിൽ ഒപ്പമുള്ളവരുടെ മുകളിലും ശ്രദ്ധ വെക്കുന്ന ആളാണ് മോഹൻലാലെന്നും മാഫിയ ശശി പറയുന്നു.'മമ്മൂക്കയുടെ ഒരു സ്‌റ്റൈൽ ഉണ്ട്. ഫൈറ്റ് സീനുകൾ റോപ്പിൽ ചെയ്യാൻ അദ്ദേഹത്തിന് ഭയങ്കര ഇഷ്ടമാണ്. റോപ്പ് കൈയിൽ കിട്ടിയാൽ എല്ലാ ഷോട്ടും എടുത്തിട്ടേ റോപ്പ് വിടുകയുള്ളൂ. മമ്മൂക്കയുടെ ഫൈറ്റും നല്ല പവർ ഉള്ള ഫൈറ്റ് തന്നെയാണ്,' മാഫിയ ശശി പറയുന്നു.

എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമാണ് മോഹൻലാലിന്റെ രീതിയെന്നും പറയുന്നു അദ്ദേഹം. 'ലാലേട്ടന്റെ സ്‌റ്റൈൽ വേറെയാണ്. ഫൈറ്റ് സീനുകൾ മുൻപ് ചെയ്തിട്ടില്ലാത്ത ഒരാൾ ഒപ്പമുണ്ടെങ്കിൽ അയാളെക്കൊണ്ട് ലാലേട്ടൻ തന്നെ എല്ലാം ചെയ്യിച്ചോളും. വില്ലൻ റോളിൽ ഒരു പുതുമുഖമാണ് വരുന്നതെങ്കിൽ മറ്റുള്ളവർക്ക് ഒരു ഭയമുണ്ടാവും. നമുക്ക് അടി കൊള്ളുമോ എന്നൊക്കെ. ലാലേട്ടനാണെങ്കിൽ രീതി വ്യത്യസ്തമായിരിക്കും. ഒപ്പം നിന്ന് അവരെക്കൊണ്ട് ചെയ്യിപ്പിക്കും.' ഡ്യൂപ്പിനെ ഉപയോഗിക്കുന്നതിൽ താൽപര്യം കാട്ടാത്തയാളാണ് മോഹൻലാൽ എന്നും മാഫിയ ശശി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP