Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മലയാളത്തിൽ ഭാഗ്യപരീക്ഷണത്തിനൊരുങ്ങി നികിത വീണ്ടും; കനലിൽ മോഹൻലാലിനൊപ്പം നടി

മലയാളത്തിൽ ഭാഗ്യപരീക്ഷണത്തിനൊരുങ്ങി നികിത വീണ്ടും; കനലിൽ മോഹൻലാലിനൊപ്പം നടി

ഫാസിലിന്റെ കയ്യെത്തും ദൂരത്തിലൂടെ അരങ്ങേറ്റം കുറിച്ച നികിത തുക്രാൾ ദീർഘകാലത്തിനു ശേഷം മലയാളത്തിലേക്ക് തിരിച്ചുവരുന്നു. മമ്മൂട്ടിയുടെ ബസ് കണ്ടക്ടർ എന്ന ചിത്രത്തിന് ശേഷം വീണ്ടും മോഹൻലാൽ ചിത്രത്തിലൂടെയാണ് നടി മലയാളത്തിൽ എത്തുന്നത്.മോഹൻലാലിനെ നായകനാക്കി എം.പത്മകുമാർ ഒരുക്കുന്ന കനൽ എന്ന സിനിമയിലൂടെയാണ് നികിതയുടെ മലയാളത്തിലേക്കുള്ള മടങ്ങി വരവ്.

ചിത്രത്തിൽ ഒരു സിനിമാ നിർമ്മാതാവിന്റെ വേഷമാണ് നികിതയ്ക്ക്. ത്രികോണ പ്രണയ കഥ പറയുന്ന സിനിമയിൽ തന്റെ വേഷം വളരെ ശക്തമായതാണെന്നും നികിത പറഞ്ഞു. മോഹൻലാലും അതുൽ കുൽക്കർണിയുമൊത്തുള്ള സീനുകളിലും നികിത പ്രത്യക്ഷപ്പെടുന്നുണ്ട്. കേരളത്തിലെ ഷൂട്ടിങ് നികിത പൂർത്തിയാക്കിയിട്ടുണ്ട്. ഉടൻ തന്നെ ചിത്രീകരണത്തിനായി സംഘം ദുബായിലേക്ക് യാത്ര തിരിക്കും.

മലയാള സിനിമയിൽ നിന്ന് കുറച്ചു നാൾ വിട്ടു നിന്നെങ്കിലും മലയാളത്തിൽ ഹിറ്റായതും പിന്നീട് റീമേക്ക് ചെയ്ത സിനിമകളിൽ നികിത നായികയായിരുന്നു. ക്രോണിക് ബാച്ച്‌ലർ സിനിമയുടെ റീമേക്കായ ഖുശി ഖുഷിഗ, കല്യാണ രാമന്റെ റീമേക്ക് കല്യാണ രാമുഡു, മൈ ബോസ് എന്ന സിനിമയുടെ കന്നഡ റീമേക്കായ സോഫ്ട്‌വെയർ ഗന്ധ എന്നീ സിനിമകളാണ് നികിത ചെയ്തത്. രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന സിനിമയുടെ ഹിന്ദി റീമേക്കിലും നികിതഅഭിനയിക്കുന്നുണ്ട്. കന്നഡയിൽ റിങ് റോഡ് ശുഭ എന്ന സിനിമയാണ് നികിതയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP