Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഷൂട്ടിങ് ഷെഡ്യൂളിൽ പ്രശ്‌നം; വികെ പ്രകാശിന്റെ ചിത്രത്തിൽ ആസിഫ് അലിയുടെ നായികയാവാൻ നിക്കിയില്ല

ഷൂട്ടിങ് ഷെഡ്യൂളിൽ പ്രശ്‌നം; വികെ പ്രകാശിന്റെ ചിത്രത്തിൽ ആസിഫ് അലിയുടെ നായികയാവാൻ നിക്കിയില്ല

ലയാളത്തിന്റെ ഭാഗ്യ നായികയായി അറിയപ്പെടുന്ന നിക്കി ഗിൽറാണി അഭിനയിച്ച രണ്ട് ചിത്രവും സൂപ്പർഹിറ്റായതോടെ തിരക്കോട് തിരക്കാണ്. ഈ തിരക്ക് മൂലം ഇപ്പോൾ വികെ പ്രകാശ് ചിത്രത്തിൽ നിന്ന് നടി പിന്മാറിയിരിക്കുകയാണ്. ആസിഫ് അലിയുടെ നായികയായി വികെപി ചിത്രത്തിൽ നിക്കിയെത്തുമെന്ന് റിപ്പോർട്ട് വന്നിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുകയും കുറച്ച് ദിവസം മുമ്പ് നടന്ന ചിത്രത്തിന്റെ വർക്ക്‌ഷോപ്പിലും താരം പങ്കെടുക്കുകയും ചെയ്ത ശേഷമാണ് നടി ഇതിൽ നിന്ന് പിന്മാറിയത്.

എന്നാൽ അവസാന നിമിഷം ഷൂട്ടിങ് ഷെഡ്യൂളുകളിൽ മാറ്റം വന്നതിനാലാണ് താൻ ചിത്രത്തിൽ നിന്നും പിന്മാറുന്നതെന്ന് നിക്കി പറഞ്ഞു..ദിലീപ് നായകനായ ഇവൻ മര്യാദരാമൻ എന്ന ചിത്രത്തിലാണ് നിക്കി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

വികെ പ്രകാശ് ചിത്രത്തിൽ സനൂഷ ശക്തമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.  താരേ സമീൻ പർ എന്ന ബോളിവുഡ് ചിത്രത്തിൽ പഠനവൈകല്യമുള്ള കുട്ടിയുടെ അമ്മ വേഷം അവതരിപ്പിച്ച തിസ്‌ക ചോപ്രയും ചിത്രത്തിൽ പ്രാധാന്യമുള്ളൊരു വേഷം കൈകാര്യം ചെയ്യും. ബോബിയും സഞ്ജയുമാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്. ചിത്രത്തിന് പേരിട്ടിട്ടില്ല. ലെന, സൈജു കുറുപ്പ്, ശ്രീദേവി ഉണ്ണി എന്നിവരാണ് മറ്റ് അഭിനേതാക്കൾ. പൂണെയിലുള്ള നാഷണൽ ഡിഫൻസ് അക്കാദമിയായിരിക്കും ചിത്രത്തിലെ പ്രമുഖമായൊരു ലൊക്കേഷൻ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP