Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാമിനിയുമായി അമലാ പോൾ; കദരം കൊണ്ടാനുമായി വിക്രം; ധ്യാൻ ശ്രീനിവാസന്റെ ക്രിക്കറ്റ് കഥ പറയുന്ന സച്ചിനും; മഴക്കാലത്ത് തിയേറ്ററിലെത്തുന്നത് ഒൻപത് സിനിമകൾ; നേട്ടം തമിഴിനോ മലയാളത്തിനോ?

കാമിനിയുമായി അമലാ പോൾ; കദരം കൊണ്ടാനുമായി വിക്രം; ധ്യാൻ ശ്രീനിവാസന്റെ ക്രിക്കറ്റ് കഥ പറയുന്ന സച്ചിനും; മഴക്കാലത്ത് തിയേറ്ററിലെത്തുന്നത് ഒൻപത് സിനിമകൾ; നേട്ടം തമിഴിനോ മലയാളത്തിനോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളത്തിലെ തിയേറ്ററുകൾ വീണ്ടും സജീവമാകുന്നു. മഴക്കാലത്ത് കാണികൾ തിയേറ്ററിൽ എത്തുമോ എന്ന സംശയം സിനിമാ ലോകത്തിനുണ്ട്. വിവിധ ഭാഷകളിലായി ഈ വാരം തീയേറ്ററുകളിലെത്തുക ഒൻപത് സിനിമകളാണ്.

തമിഴിൽ രണ്ട് വൻ റിലീസുകളാണ് ഈ വാരം തീയേറ്ററുകളിൽ എത്തുന്നത്. കമൽഹാസന്റെ രാജ്കമൽ ഫിലിംസ് നിർമ്മിച്ച്, വിക്രം നായകനാവുന്ന 'കദരം കൊണ്ടാനും' അമല പോളിനെ നായികയാക്കി രത്നകുമാർ സംവിധാനം ചെയ്യുന്ന 'ആടൈ'യും. അമല പോളിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും ഇതിലെ 'കാമിനി' എന്നാണ് കരുതപ്പെടുന്നത്.

മലയാളത്തിൽ വൻ റിലീസുകൾ ഇല്ല. എല്ലാം കൊച്ച് ചിത്രങ്ങൾ. ആറ് ചിത്രങ്ങൾ എത്തുന്നുണ്ട്. ധ്യാൻ ശ്രീനിവാസൻ നായകനാവുന്ന സന്തോഷ് നായർ ചിത്രം 'സച്ചിൻ', ജോൺ മന്ത്രിക്കൽ സംവിധാനം ചെയ്യുന്ന 'ജനമൈത്രി', പി എഫ് മാത്യൂസിന്റെ കഥയ്ക്ക് രാജേഷ് ജയരാമൻ തിരക്കഥയൊരുക്കി ബി മധുസൂദനൻ നായർ സംവിധാനം ചെയ്യുന്ന 'എ ഫോർ ആപ്പിൾ', പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന 'ചിലപ്പോൾ പെൺകുട്ടി', അർജുൻ പ്രഭാകരൻ സംവിധാനം ചെയ്യുന്ന 'ഷിബു' എന്നിവയാണ് മലയാളത്തിലെ ഈയാഴ്ചത്തെ റിലീസുകൾ.

സച്ചിനി'ൽ ധ്യാൻ ശ്രീനിവാസനൊപ്പം അജു വർഗീസും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ക്രിക്കറ്റ് കഥയാണ് സച്ചിൻ പറയുന്നത്. 'മണി രത്നം' ഒരുക്കിയ സന്തോഷ് നായരുടെ രണ്ടാമത്തെ ചിത്രമാണ് 'സച്ചിൻ'. ജനമൈത്രി'യിൽ ഇന്ദ്രൻസ്, സാബുമോൻ, വിജയ് ബാബു, സൈജു കുറുപ്പ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP